"ഗിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ckb:گینێ
No edit summary
വരി 63:
|calling_code = 224
}}
പശ്ചിമ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു രാജ്യമാണ് '''ഗിനി''' (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി, ഫ്രെഞ്ച്: République de Guinée). മുൻപ് '''ഫ്രഞ്ച് ഗിനി''' എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. വടക്ക് [[ഗിനി-ബിസ്സൌ]], [[സെനെഗൾ]] എന്നീ രാജ്യങ്ങളും [[മാലി]] വടക്ക് - വടക്കു കിഴക്കായും ഗിനിയുടെ അതിർത്തികൾ തീർക്കുന്നു. താഴെ (തെക്ക്) [[അറ്റ്ലാന്റിക്ക് സമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രവും]] കിഴക്കോട്ട് കര പ്രദേശവുമായി ഗിനിയുടെ ഭൂപ്രകൃതി വക്രിച്ചു കിടക്കുന്നു. ഉപദ്വീപുപോലെ ഒരു ഭാഗം കിഴക്കോട്ട് നീണ്ടുകിടക്കുന്നു. ദ്വീപുഭാഗത്തിനു‍ തെക്കുകിഴക്കായി [[കോട്ട് ദ്’ഇവോർ]] ([[ഐവറി കോസ്റ്റ്]]), തെക്ക് [[ലൈബീരിയ]], ദ്വീപിന്റെ തെക്കൻ മുനമ്പിനു പടിഞ്ഞാറ് [[സിയെറ ലിയോൺ]] എന്നിവയാണ് മറ്റ് അതിർത്തികൾ. [[നീഷർ]]‍, [[സെനെഗൾ]], [[ഗാംബിയ]] നദികളുടെ പ്രഭവസ്ഥാ‍നം ഗിനിയയിലാണ്. [[സഹാറ മരുഭൂമി|സഹാറ മരുഭൂമിയുടെ]] തെക്കായും ഗിനി ഉൾക്കടലിനു വടക്കായും ഉള്ള ആഫ്രിക്കയുടെ പശ്ചിമതീരത്തെ മുഴുവൻ ഗിനി എന്ന പേരിൽ വിശേഷിപ്പിക്കാറുണ്ട്. ഗിനിയുടെ തലസ്ഥാനത്തിന്റെ പേരും ചേർത്ത് ഈ രാജ്യത്തെ ഗിനി-കൊനാക്രി എന്ന് വിളിക്കാറുണ്ട്. അയൽ‌രാജ്യമാ‍യ ഗിനി-ബിസ്സൗവുമായി ([[ബിസ്സൗ]] ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം) വേർതിരിച്ച് അറിയുന്നതിനാണ് ഇങ്ങനെ വിളിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്