"ആൽഫ്രെഡ് ലോർഡ് ടെനിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ആസ്ഥാന കവിപ്പട്ടത്തിന്റെ നാളുകളുടെ മുഖ്യപങ്കും ഇഡിൽസ് ഒഫ് ദ് കിങ് രചിക്കുവാൻ ടെനിസൺ ചെലവിട്ടു. 'ലോക്സ്ലി ഹോളി'ന്റെ അനുബന്ധംപോലെ രചിച്ച 'ലോക്സ്ലി ഹോൾ സിക്സ്റ്റി ഇയേഴ്സ് ആഫ്റ്റെറി'ൽ (1886) ഭാവിയെക്കുറിച്ച് വൻ പ്രതീക്ഷ പുലർത്തുന്നതോടൊപ്പം കവിയിൽ ആഴത്തിൽ വേരോടിയിരുന്ന അശുഭാപ്തി വിശ്വാസവും ദ്യോതിപ്പിക്കുന്നുണ്ട്. മാനുഷികാവസ്ഥയെ ചൊല്ലി അശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നെങ്കിലും ദൈവവിശ്വാസം, സ്നേഹത്തിന്റെ ശക്തി എന്നിവയെപ്പറ്റി കവിക്കുള്ള ധാരണകൾ ഒരിക്കലും ഉലയുന്നില്ല. ദി എയ്ൻഷ്യന്റ് സെയ്ജ് (1885) അക്ബേഴ്സ് ഡ്രീം (1892) എന്നിവയിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം, സ്നേഹത്തിലൂടെ നേടുന്ന വിമോചനം തുടങ്ങിയവയിലുള്ള പ്രതീക്ഷ പ്രകടമാണ്.
 
ജീവിതത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലായി ഏതാനും കാവ്യനാടകങ്ങളും ടെനിസൺ രചിച്ചിട്ടുണ്ട്. അവയിൽ ക്യൂൻ മേരി (1875) ഹാരോൾഡ് (1876) ബെക്കറ്റ് (1884) എന്നിവയാണ് ഏറെ പ്രശസ്തം. ബാലഡ്സ് ആൻഡ് അദർ പോയെംസ് (1880), റ്റൈറീസിയസ് ആൻഡ് അദർ പോയെംസ് (1885), ലോക്സ്ലി ഹോൾ സിക്സ്റ്റി ഇയേഴ്സ് ആഫ്റ്റർ, ഡെമീറ്റർ ആൻഡ് അദർ പോയെംസ് (1889), ദ് ഡെത്ത് ഒഫ് ഈനോണി ആൻഡ് അദർ പോയെംസ് (1892) എന്നീ പ്രധാനപ്പെട്ട സമാഹാരങ്ങളും ടെനീസൺ പ്രസിദ്ധീകരിച്ചു. ആംഗ്ലേയ കവികൾക്കിടയിൽ പ്രമുഖമായ ഒരു സ്ഥാനമുള്ള ടെനിസൺ നാല്പത്തിരണ്ടു വർഷം ആസ്ഥാന കവിപദം അലങ്കരിച്ചിട്ടുണ്ട്. 1892 ഒ.ഒക്ടോബർ 6-ന് സറിയിലെ ഓൾഡ്വർത്തിൽ ഇദ്ദേഹം അന്തരിച്ചു.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/933489" എന്ന താളിൽനിന്ന് ശേഖരിച്ചത്