"ആൽഫ്രെഡ് ലോർഡ് ടെനിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
1827-ൽ ടെനിസൺ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളജിൽ ചേർന്നു. ചരിത്രകാരനായ ഹെന്റി ഹാലമിന്റെ പുത്രനായ ആർതർ ഹാലമുമായി ഇവിടെ വച്ച് സൗഹാർദത്തിലായി. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും ഗാഢമായ സുഹൃത്ബന്ധമായിരുന്നു അത്. കവി എന്ന നിലയിലുള്ള ടെനിസന്റെ ഖ്യാതി സർവകലാശാലാ വൃത്തങ്ങളിൽ നാൾക്കുനാൾ വർധിച്ചുവന്നു. 'റ്റിംബുക്റ്റൂ' എന്ന കവിതയുടെ പേരിൽ ടെനിസൺ ചാൻസലേഴ്സ് മെഡലും ഇക്കാലത്തു നേടി.
 
1830-ൽ പോയെംസ് ചീഫ്ലി ലിറിക്കൽ (Poems Chiefly Lyrical) എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പ്രസിദ്ധമായ 'മറിയാന' (Mariana) എന്ന കവിത ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ഇദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. തന്മൂലം പഠനം തുടരാനും ബിരുദം സമ്പാദിക്കാനും സാധിക്കാതെ യൂണിവേഴ്സിറ്റി വിട്ട് സമെർസ്ബിയിലെ വസതിയിലേക്കു മടങ്ങേണ്ടിവന്നു. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച കാലയളവായിരുന്നു പിന്നീടുള്ള കുറേ വർഷങ്ങൾ. പോയെംസ് (Poems, 1833) എന്ന സമാഹാരം നിശിത വിമർശനത്തിനിരയായിത്തീർന്നു. 1833 സെപ്. -ൽസെപ്റ്റംബറിൽ ആർതർ ഹാലം അകാലചരമമടഞ്ഞു. ടെനിസന്റെ സഹോദരി എമിലിയുടെ പ്രതിശ്രുതവരൻ കൂടിയായിരുന്നു ഹാലം. ആ മരണം കവിയിലുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. അതിന്റെ പ്രതിധ്വനി മുഴങ്ങുന്ന കവിതകളുടെ ഒരു പരമ്പര തന്നെ തുടർന്നെഴുതി. അവ പില്ക്കാലത്ത് പ്രസിദ്ധീകരിച്ചതും ടെനിസന്റെ രചനകളിൽ ഏറെ പ്രശസ്തി നേടിയതുമായ ഇൻ മെമ്മോറിയത്തിൽ (In Memoriam, 1850) ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാലമിന്റെ ഓർമക്കായി സമർപ്പിക്കപ്പെട്ടതാണ് ഈ വിലാപകാവ്യം. ഹാലമിന്റെ മരണത്തെത്തുടർന്ന് തൂലിക താഴ്ത്തിവച്ചില്ലെങ്കിലും പിന്നീട് ഏതാണ്ട് ഒരു ദശാബ്ദം രചനകളൊന്നുംതന്നെരചനകളൊന്നും തന്നെ പ്രസിദ്ധീകരിക്കാൻ തുനിഞ്ഞില്ല. ടെനിസന്റെ പ്രിയപ്പെട്ട സൃഷ്ടിയായ മോഡ് (Maud)ൽ പില്ക്കാലത്ത് ചേർത്ത ഏതാനും ഗീതകങ്ങളും ഇക്കാലത്തെ സൃഷ്ടികളാണ്. 1842-ൽ രണ്ടു വാല്യങ്ങളിലായി പോയെംസ് പ്രസിദ്ധീകരിച്ചു. 1830-ലും 32-ലും പ്രസിദ്ധീകരിച്ച സമാഹാരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു പരിഷ്കരിച്ച ഏതാനും കവിതകളായിരുന്നു ഇതിൽ ഒന്നിന്റെ ഉള്ളടക്കം. യുളീസസ്', മോർതെ ഡെ ആർതർ', 'ദ് ടു വോയ്സസ്', 'ലോക്സ്ലി ഹോൾ', 'ദ് വിഷൻ ഒഫ് സിൻഎന്നിവ പുതിയ കവിതകളിൽ ചിലതുമാത്രം. മോർതെ ഡെ ആർതർ പില്ക്കാലത്ത് ഇഡിൽസ് ഒഫ് ദ് കിങിൽ (Idylls of the King) ചേർത്തു. തന്റെ തലമുറയിലെ പ്രമുഖ കവി എന്ന സ്ഥാനം നേടാൻ ഈ സമാഹാരം ടെനിസനെ കുറച്ചൊന്നുമല്ല സഹായിച്ചത്.
 
1847-ൽ ടെനിസന്റെ ആദ്യ നീണ്ട കാവ്യമായ ദ്ദി പ്രിൻസസ് (The Princess) പ്രസിദ്ധീകൃതമായി. 1850 ടെനിസനെ സംബന്ധിച്ചു വളരെ പ്രാധാന്യമേറിയ വർഷമാണ്. എമിലി സെൽവുഡുമായി പതിന്നാലു വർഷം നീണ്ടുനിന്ന പ്രണയബന്ധത്തിന് വിവാഹത്തിലൂടെ സാക്ഷാത്ക്കാരം നേടാൻ കഴിഞ്ഞതും ഇൻ മെമ്മോറിയം പ്രസിദ്ധീകരിച്ചതും ആസ്ഥാനകവിയായി വിക്റ്റോറിയ രാജ്ഞി ടെനിസനെ നിയമിച്ചതുമെല്ലാം ഈ വർഷമാണ്. 1853-ൽ ടെനിസനും പത്നിയും ഐൽ ഒഫ് വൈറ്റിലെ ഫ്രെഷ് വോട്ടറിലുള്ള ഫാരിങ് ഫോഡ് എന്ന ഭവനത്തിൽ താമസമുറപ്പിച്ചു. ഹാലം, ലയണൽ എന്നീ പുത്രന്മാരും ഭാര്യയും ഒത്തുള്ള അവിടത്തെ വാസം ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നാളുകളായിരുന്നു. 1869-ൽ സറിയിൽ നിർമിച്ച 'ഓൾഡ് വർത്തി'ലേക്ക് ഇദ്ദേഹം താമസം മാറ്റി.
 
ഇൻ മെമ്മോറിയത്തിനു മുമ്പും പിമ്പും എന്നു ടെനിസന്റെ കാവ്യജീവിതത്തെ രണ്ടായി വിഭജിക്കാം. സമൂഹത്തിൽ തന്റെ ധർമം എന്തായിരിക്കണം എന്നന്വേഷിക്കുന്ന ഒരു യുവകവിയെയാണ് 1850-നു മുൻപു നാം കാണുന്നത്. പില്ക്കാലത്താകട്ടെ സമകാലിക പ്രശ്നങ്ങളോടു പ്രതികരിക്കുന്ന ഒരു വിക്റ്റോറിയൻ യോഗിയെ നാം ഇദ്ദേഹത്തിൽ ദർശിക്കുന്നു. ആദ്യകാല കവിതകൾ അനുകരണശീലവും പക്വത നേടാത്ത പാണ്ഡിത്യവും പ്രകടിപ്പിക്കുന്നവയാണെങ്കിലും ലക്ഷണമൊത്ത പിൽക്കാല കവിതകളുടെ ഓജസിന്റെയും ദാർശനികതയുടെയും വിഷാദഭാവങ്ങളുടെയും നിഴലാട്ടം അവയിൽ കാണാനാവും. ആദ്യകാല കവിതകളൊന്നും ടെനിസന്റെ ജീവിതകാലത്തു പ്രസിദ്ധീകരിച്ചില്ല. ദ് ഡെവിൾ ആൻഡ് ദ് ലേഡി (The Devil and The Lady) എന്നൊരു അപൂർണ നാടകം പതിന്നാലു വയസ്സുള്ളപ്പോൾ രചിച്ചിരുന്നു (1930-ലാണ് ഇത് വെളിച്ചം കണ്ടത്). ഈ കൃതി ബ്ലാങ്ക് വേഴ്സിൽ ഇദ്ദേഹത്തിനുള്ള പ്രാവീണ്യം കാണിക്കുന്നുണ്ട്. പോയെംസ് ബൈ ടു ബ്രദേഴ്സിലെ ടെനിസന്റെ കവിതകൾക്ക് ബൈറൻ കവിതകളുടെ ഛായ ഉണ്ട്. നഷ്ടബോധവും ഏകാന്തതയുമാണ് ഇതിലെ പ്രതിപാദ്യവിഷയങ്ങൾ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/933485" എന്ന താളിൽനിന്ന് ശേഖരിച്ചത്