"ആൽഫ്രെഡ് ലോർഡ് ടെനിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| website =
}}
ഒരു ഇംഗ്ലീഷ് കവിയാണ് '''ആൽഫ്രെഡ് ലോർഡ് ടെനിസൺ'''.
 
==ജീവിതരേഖ==
1809 ആഗ.ഓഗസ്ത് 6-ന് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലിങ്കൻഷയറിലുള്ള സമെർസ്ബിയിൽ ജനിച്ചു. പിതാവ് ക്രൈസ്തവ പുരോഹിതനായിരുന്നു. പതിനൊന്നു കുട്ടികളുള്ള കുടുംബത്തിലെ മൂന്നാമത്തെ അംഗമായാണ് ഇദ്ദേഹം പിറന്നത്. വളരെ ചെറുപ്പത്തിലേ കവിതകൾ എഴുതിത്തുടങ്ങി. 1827-ൽ ഇദ്ദേഹത്തിന്റെയും സഹോദരങ്ങളായ ഫ്രെഡറിക്, ചാൾസ് എന്നിവരുടെയും കവിതകൾ അടങ്ങിയ സമാഹാരം പുറത്തിറങ്ങി. മൂന്നുപേരുടെയും കവിതകൾ അതിൽ ചേർത്തിരുന്നുവെങ്കിലും പോയെംസ് ബൈ ടു ബ്രദേഴ്സ് (Poems by Two Brothers) എന്നായിരുന്നു അതിന്റെ ശീർഷകം.
 
1827-ൽ ടെനിസൺ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളജിൽ ചേർന്നു. ചരിത്രകാരനായ ഹെന്റി ഹാലമിന്റെ പുത്രനായ ആർതർ ഹാലമുമായി ഇവിടെ വച്ച് സൗഹാർദത്തിലായി. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും ഗാഢമായ സുഹൃത്ബന്ധമായിരുന്നു അത്. കവി എന്ന നിലയിലുള്ള ടെനിസന്റെ ഖ്യാതി സർവകലാശാലാ വൃത്തങ്ങളിൽ നാൾക്കുനാൾ വർധിച്ചുവന്നു. 'റ്റിംബുക്റ്റൂ' എന്ന കവിതയുടെ പേരിൽ ടെനിസൺ ചാൻസലേഴ്സ് മെഡലും ഇക്കാലത്തു നേടി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/933480" എന്ന താളിൽനിന്ന് ശേഖരിച്ചത്