"മൈക്കിൾ ടിങ്ക്ഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ. അതിചാലകത (Superconductivity) ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Michael Tinkham}}
അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ. അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ടിങ്ക്ഹാം 1928 ഫെ. 23-ന് യു.എസ്സിലെ റിപ്പണിൽ ജനിച്ചു. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽനിന്ന് 1951-ൽ എം. എസ്. ബിരുദവും 54-ൽ പിഎച്ച്. ഡി.യും നേടി. ഓക്സിജൻ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനൻസ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങൾ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി.
 
Line 4 ⟶ 5:
 
ഗ്രൂപ്പ് തിയറി ആൻഡ് ക്വാണ്ടം മെക്കാനിക്സ് (1964), സൂപ്പർ കണ്ടക്റ്റിവിറ്റി (1969), ഇൻട്രൊഡക്ഷൻ റ്റു സൂപ്പർകണ്ടക്റ്റിവിറ്റി (1975) എന്നിവയാണ് ടിങ്ക്ഹാമിന്റെ മുഖ്യരചനകൾ.
[[en:Michael Tinkham]]
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/മൈക്കിൾ_ടിങ്ക്ഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്