"ആൽഫ്രെഡ് ലോർഡ് ടെനിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇംഗ്ലീഷ് കവി. 1809 ആഗ. 6-ന് ഇംഗ്ലണ്ടിലെ ലിങ്കൻഷയറില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Alfred Lord Tennyson}}
ഇംഗ്ലീഷ് കവി. 1809 ആഗ. 6-ന് ഇംഗ്ലണ്ടിലെ ലിങ്കൻഷയറിലുള്ള സമെർസ്ബിയിൽ ജനിച്ചു. പിതാവ് ക്രൈസ്തവ പുരോഹിതനായിരുന്നു. പതിനൊന്നു കുട്ടികളുള്ള കുടുംബത്തിലെ മൂന്നാമത്തെ അംഗമായാണ് ഇദ്ദേഹം പിറന്നത്. വളരെ ചെറുപ്പത്തിലേ കവിതകൾ എഴുതിത്തുടങ്ങി. 1827-ൽ ഇദ്ദേഹത്തിന്റെയും സഹോദരങ്ങളായ ഫ്രെഡറിക്, ചാൾസ് എന്നിവരുടെയും കവിതകൾ അടങ്ങിയ സമാഹാരം പുറത്തിറങ്ങി. മൂന്നുപേരുടെയും കവിതകൾ അതിൽ ചേർത്തിരുന്നുവെങ്കിലും പോയെംസ് ബൈ ടു ബ്രദേഴ്സ് (Poems by Two Brothers) എന്നായിരുന്നു അതിന്റെ ശീർഷകം.
 
Line 24 ⟶ 25:
 
ജീവിതത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലായി ഏതാനും കാവ്യനാടകങ്ങളും ടെനിസൺ രചിച്ചിട്ടുണ്ട്. അവയിൽ ക്യൂൻ മേരി (1875) ഹാരോൾഡ് (1876) ബെക്കറ്റ് (1884) എന്നിവയാണ് ഏറെ പ്രശസ്തം. ബാലഡ്സ് ആൻഡ് അദർ പോയെംസ് (1880), റ്റൈറീസിയസ് ആൻഡ് അദർ പോയെംസ് (1885), ലോക്സ്ലി ഹോൾ സിക്സ്റ്റി ഇയേഴ്സ് ആഫ്റ്റർ, ഡെമീറ്റർ ആൻഡ് അദർ പോയെംസ് (1889), ദ് ഡെത്ത് ഒഫ് ഈനോണി ആൻഡ് അദർ പോയെംസ് (1892) എന്നീ പ്രധാനപ്പെട്ട സമാഹാരങ്ങളും ടെനീസൺ പ്രസിദ്ധീകരിച്ചു. ആംഗ്ലേയ കവികൾക്കിടയിൽ പ്രമുഖമായ ഒരു സ്ഥാനമുള്ള ടെനിസൺ നാല്പത്തിരണ്ടു വർഷം ആസ്ഥാന കവിപദം അലങ്കരിച്ചിട്ടുണ്ട്. 1892 ഒ. 6-ന് സറിയിലെ ഓൾഡ്വർത്തിൽ ഇദ്ദേഹം അന്തരിച്ചു.
 
[[en:Alfred, Lord Tennyson]]
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ആൽഫ്രെഡ്_ലോർഡ്_ടെനിസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്