"മിയാൻ താൻസെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==അവസാനകാലം==
[[File:Tomb of Tansen.jpg|thumb|right|250px|താൻസന്റെ ശവകുടീരം]]
1589 ഏപ്രിൽ 26-ന് താൻസൻ ദിവംഗതനായി. അവസാന നിമിഷത്തിൽ അക്ബറും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. [[ലാഹോർ|ലാഹോറിൽ]] വച്ചായിരുന്നു അന്ത്യം. ലാഹോറിൽ രാജകീയ ബഹുമതിക ളോടെയായിരുന്നു താൻസന്റെ അന്ത്യകർമങ്ങൾ നടന്നത്. കുറേക്കാലം കഴിഞ്ഞ് താൻസന്റെ ഭൗതികശരീരം ലാഹോറിൽ നിന്ന് ഗ്വാളിയറിലേക്കു കൊണ്ടുവന്ന് അടക്കം ചെയ്തു. ഗ്വാളിയറിലെ ആകർഷകമായ ആ കബറിടം സംഗീത തീർഥാടകരുടെ പുണ്യ സ്ഥാനങ്ങളിലൊന്നാണ്. അതിനടുത്തു നില്ക്കുന്ന പുളിമരത്തിന്റെ ഇല തൊണ്ടയിൽ നിന്ന് നല്ല നാദം പുറപ്പെടുന്നതിനുള്ള ദിവ്യൌഷധമായി കരുതപ്പെടുന്നു. ഇവിടത്തെ ശവകുടീരത്തിനരികെ എല്ലാവർഷവും മഞ്ഞുകാലത്ത് സംഗീതാരാധന നടത്തുന്ന പതിവുണ്ടായിരുന്നു. ഇത് ഇപ്പോൾ 'ഗ്വാളിയർ താൻസൻ സംഗീത് സമാരോഹ്' എന്ന സംഗീതമഹോത്സവമായി മാറിയിരിക്കുന്നു. പണ്ഡിത് ഭാട്ട് ഖണ്ഡേയാണ് ഈ സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്.
 
"https://ml.wikipedia.org/wiki/മിയാൻ_താൻസെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്