"അജോയ് മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പശ്ചിമബംഗാളിലെ മുഖ്യമന്ത്രിമാർ ചേർക്കുന്നു ([[:w:WP:HOTCA
No edit summary
വരി 1:
ബംഗ്ളാകോൺഗ്രസ്ബംഗ്ലാ കോൺഗ്രസിന്റെ സ്ഥാപകനായിരുന്നു. ‍'''അജയ്‌കുമാർ മുഖർജി''' (1901 - 1986). മൂന്നു തവണ ഇദ്ദേഹം [[പശ്ചിമബംഗാൾ]] [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയായിട്ടുണ്ട്]]. 1967-ലും 1969-ലും കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) മുഖ്യ പങ്കാളിയായുള്ള ഐക്യമുന്നണി മന്ത്രിസഭകളുടെയും, 1971-ൽ മാർക്സിസ്റ്റിതര ജനാധിപത്യ ഷഡ്കക്ഷിസഖ്യ മന്ത്രിസഭയുടെയും നേതൃത്വം ഇദ്ദേഹം വഹിച്ചു.
 
അജയ്കുമാർ മുക്കർജി 1901 [[ഏപ്രിൽ]] 15-ന് താംലൂക്കിൽ ജനിച്ചു. ആദ്യകാല [[വിദ്യാഭ്യാസം]] അവിടത്തെ ഹാമിൽട്ടൺ സ്കൂളിൽ നടത്തി. മെട്രിക്കുലേഷൻ പരീക്ഷ പാസ്സായശേഷം [[ഹൂഗ്ലി|ഹൂഗ്ലിയിലെ]] ഉത്തർപാദം കോളജിലും [[കൊൽക്കത്ത|കൊൽക്കത്തയിലെ]] പ്രസിഡൻസി [[കോളേജ്|കോളജിലും]] പഠിച്ചു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കെടുക്കാൻ കോളജിൽനിന്നും പുറത്തുവന്ന അജയ്കുമാർ മുക്കർജി പല പ്രാവശ്യം ജയിൽവാസം വരിച്ചിട്ടുണ്ട്. 1942-ലെ ക്വിറ്റിന്ത്യാ സമരത്തിനുശേഷം താംലൂക്കിൽ ഒരു സമാന്തര ഗവൺമെന്റ് രൂപവത്കരിച്ചതിനെ തുടർന്ന് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അജയ്കുമാർ മുക്കർജിക്ക് ആറുവർഷം ജയിലിൽ കഴിച്ചുകൂട്ടേണ്ടിവന്നു. 1952-ൽ [[നിയമസഭ|നിയമസഭാംഗമായി]]. 1952-63 വരെ ജലസേചനവകുപ്പുമന്ത്രിയായിരുന്നു. ''കാമരാജ് പദ്ധതി''യനുസരിച്ച് 1963 സെപ്റ്റബറിൽ മന്ത്രിസ്ഥാനം രാജിവച്ചു. അടുത്തവർഷം പശ്ചിമബംഗാൾ പി.സി.സി. പ്രസിഡന്റും 1966 ജനുവരിയിൽ ബംഗ്ളാ കോൺഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റുമായി. 1967-ലും 1969-ലും പശ്ചിമബംഗാൾ [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയായിരുന്നു]]. 1971-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ അജയ്കുമാർ മുക്കർജി ബറാംപൂർ, താംലൂക്ക് എന്നീ രണ്ടു നിയോജകമണ്ഡലങ്ങളിൽ മത്സരിച്ചു. ബറാംപൂരിൽ ഇദ്ദേഹം പരാജയപ്പെട്ടെങ്കിലും താംലൂക്കിൽനിന്നു വിജയിച്ചു. 1971 ഏപ്രിൽ 2-ന് ഇദ്ദേഹം പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായി മൂന്നാം തവണ ഭരണം കൈയേറ്റു. 1971 ജൂൺ 25-ന് മുക്കർജി മുഖ്യമന്ത്രിസ്ഥാനം രാജിവച്ച്, അസംബ്ളി പിരിച്ചുവിട്ടു. 1986-ൽ ഇദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/അജോയ്_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്