"നിക്കോളാസ് അപ്പെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
==ജീവിതരേഖ==
[[File:Malataverne appert jpb201005.JPG|thumb|left|160px|Sculpture of Nicolas Appert by Marion in Malataverne, 2010]]
17521749 ഒക്ടോബർ 23-ന് [[ഫ്രാൻസ്|ഫ്രാൻസിലെ]] [[ഷലോങ്ങ് സുർ മാൺ|ഷലോങ്-സുർ-മാണിൽ]] ജനിച്ചു. തന്റെ പിതാവിന്റെ ഹോട്ടലിൽ ഒരു പാചകക്കാരനായാണ് അപ്പെർ ജീവിതം ആരംഭിച്ചത്. താമസിയാതെ ഫ്രാൻസിലെ പ്രമുഖ മധുരപലഹാരവ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായി. ഫ്രാൻസ്വാ അപ്പെർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
 
മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചുവയ്ക്കുന്ന കലയെപ്പറ്റി 1810-ൽ ഇദ്ദേഹം ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധീകരിക്കുകയുണ്ടായി. വായുരോധകഭാജനങ്ങളിൽവച്ചു പാകംചെയ്ത ഭക്ഷണം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള തത്ത്വങ്ങൾ ആധുനിക ഭക്ഷ്യസംരക്ഷണ വ്യവസായത്തിൽ അല്പം ചില പരിഷ്കാരങ്ങളോടെ സ്വീകരിച്ചിട്ടുണ്ട്. ബാക്ടീരിയോളജിയെപ്പറ്റി യാതൊരറിവുമില്ലാതിരുന്ന കാലത്ത് - രസതന്ത്രം വെറും ശൈശവാവസ്ഥയിലായിരുന്നപ്പോൾ - സ്വപരിശ്രമവും പഠനവും കൊണ്ടാണ് അപ്പെർ തന്റെ പരീക്ഷണങ്ങൾ നടത്തിയത്.
"https://ml.wikipedia.org/wiki/നിക്കോളാസ്_അപ്പെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്