"നിക്കോളാസ് അപ്പെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nicolas Appert}}
[[File:Appert Nicolas.jpg|thumb|200px|right|നിക്കോളാസ് അപ്പർ 1841]]
ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും ഒരു പാചകവിദഗ്ധനുമാണ് '''നിക്കോളാസ് അപ്പെർ'''.
ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും പാചകവിദഗ്ധനും. 1752 ഒ. 23-ന് ഫ്രാൻസിലെ ഷലോങ്-സുർ-മാണിൽ ജനിച്ചു. തന്റെ പിതാവിന്റെ ഹോട്ടലിൽ ഒരു പാചകക്കാരനായാണ് അപ്പെർ ജീവിതം ആരംഭിച്ചത്. താമസിയാതെ ഫ്രാൻസിലെ പ്രമുഖ മധുരപലഹാരവ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായി. ഫ്രാൻസ്വാ അപ്പെർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചുവയ്ക്കുന്ന കലയെപ്പറ്റി 1810-ൽ ഇദ്ദേഹം ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധം ചെയ്യുകയുണ്ടായി. വായുരോധകഭാജനങ്ങളിൽവച്ചു പാകംചെയ്ത ഭക്ഷണം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള തത്ത്വങ്ങൾ ആധുനിക ഭക്ഷ്യസംരക്ഷണ വ്യവസായത്തിൽ അല്പം ചില പരിഷ്കാരങ്ങളോടെ സ്വീകരിച്ചിട്ടുണ്ട്. ബാക്ടീരിയോളജിയെപ്പറ്റി യാതൊരറിവുമില്ലാതിരുന്ന കാലത്ത് - രസതന്ത്രം വെറും ശൈശവാവസ്ഥയിലായിരുന്നപ്പോൾ - സ്വപരിശ്രമവും പഠനവും കൊണ്ടാണ് അപ്പെർ തന്റെ പരീക്ഷണങ്ങൾ നടത്തിയത്.
 
==ജീവിതരേഖ==

സ്കർവി (scurvy) പിടിപെട്ട് ധാരാളം നാവികർ മരിക്കുകയും പോഷകാഹാരക്കുറവ് ജനതയെ രൂക്ഷമായി ബാധിക്കുകയും ചെയ്തപ്പോൾ അതു തടയാനായി 1795-ൽ ഫ്രാൻസിലെ ഡയറക്ടറേറ്റ് ഒരു ഭക്ഷ്യസംരക്ഷണമാധ്യമം കണ്ടുപിടിക്കുന്നവർക്ക് സമ്മാനം നിശ്ചയിച്ചു. അപ്പെർ മാസ്സിയിലുള്ള തന്റെ പരീക്ഷണശാലയിൽ സ്വന്തമായി നിർമിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ഏകദേശം 70-ൽ പരം ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണം സാധിക്കുകയും, നെപ്പോളിയനിൽനിന്നും സമ്മാനം കരസ്ഥമാക്കുകയുമുണ്ടായി. ഇതിനെ പരാമർശിക്കുന്ന പല ഗ്രന്ഥങ്ങളും ഇദ്ദേഹം പിന്നീട് പ്രസിദ്ധം ചെയ്തു
"https://ml.wikipedia.org/wiki/നിക്കോളാസ്_അപ്പെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്