"സുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[യേശു|യേശുക്രിസ്തുവിന്റെ]] ജീവിതകഥയും പ്രബോധനങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥങ്ങളാണ് '''സുവിശേഷങ്ങൾ''' (ഇംഗ്ലീഷ്: Gospel,Good news) (ഗ്രീക്ക്: εὐαγγέλιον,യുവാൻഗേലിയോൻ). മാനവരാശിക്ക് ദൈവം നൽകുന്ന രക്ഷയുടെ സദ്വാർത്ത ഉൾക്കൊള്ളുന്നു എന്ന വിശ്വാസമാണ് ഈ ഗ്രന്ഥങ്ങൾ ''സുവിശേഷങ്ങൾ'' എന്ന പേരിൽ അറിയപ്പെടാൻ ഇടയാക്കിയത്.<ref name="GospelParallels"> ആമുഖം, സുവിശേഷ സമാന്തരങ്ങൾ, മേരിമാതാ പബ്ലിക്കേഷൻസ്, തൃശൂർ, ഡിസംബർ 2007</ref> മത്തായി, മർക്കോസ്, ലൂക്കോസ്(ലൂക്കാ), യോഹന്നാൻ എന്നിവരുടെ പേരുകളിൽ അറിയപ്പെടുന്ന സുവിശേഷങ്ങൾ മാത്രമേ ക്രൈസ്തവ സഭകൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. [[പുതിയനിയമം|പുതിയനിയമത്തിലെ]] ആദ്യ നാലു പുസ്തകങ്ങളായി ചേർത്തിരിക്കുന്ന ഈ രചനകൾ 'കാനോനിക സുവിശേഷങ്ങൾ' എന്നറിയപ്പെടുന്നു. ക്രി.വ. 40-നും 95-നും ഇടയ്ക്കുള്ള കാലത്താണ് ഇവയുടെ രചന നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരേ വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ ഗ്രന്ഥങ്ങൾ തമ്മിൽ പരസ്പര ബന്ധവും സാമ്യങ്ങളുമുണ്ടെങ്കിലും അനേകം വ്യത്യാസങ്ങളും പ്രകടമാണ്. സാമ്യങ്ങൾ ഏറെയുള്ള ആദ്യത്തെ മൂന്ന് സുവിശേഷങ്ങളായ [[മത്തായി എഴുതിയ സുവിശേഷം|മത്തായി]], [[മർക്കോസ്‌ എഴുതിയ സുവിശേഷം|മാർക്കോസ്]], [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ]] എന്നിവയെഎന്നിവരുടെ സുവിശേഷങ്ങളെ [[സമവീക്ഷണ സുവിശേഷങ്ങൾ]] എന്നറിയപ്പെടുന്നു. നാലാമത്തെ സുവിശേഷമായ [[യോഹന്നാൻ എഴുതിയ സുവിശേഷം]] ഘടനയിലും അവതരണത്തിലും വേറിട്ട് നിൽക്കുന്നു.
 
==സുവിശേഷരചനയുടെ സാഹചര്യം==
ക്രൈസ്തവസഭയുടെ ആദിമഘട്ടത്തിൽ , ഏകദേശം മുപ്പതാണ്ടുകളോളം സുവിശേഷങ്ങളുടെ രചന നടത്തുവാൻ ആരും പരിശ്രമിച്ചിരുന്നില്ല. യേശുവിനെപ്പറ്റിയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെപ്പറ്റിയും എഴുതി പ്രചരിപ്പിക്കുന്നതിനേക്കാൾ പ്രഘോഷണങ്ങളിലൂടെ കഴിയുന്നിടത്തോളം ജനങ്ങളെ അറിയിക്കുവാനാണ് [[അപ്പോസ്തലന്മാർ|അപ്പോസ്തോലന്മാരടക്കമുള്ള]] ക്രിസ്തുശിഷ്യർ ഉത്സാഹിച്ചിരുന്നതെന്നാണ് ഇതിനൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.{{Ref_label|൧|൧|none}} ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ഉടനെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയും സുവിശേഷം അടുത്ത തലമുറകൾക്കായി രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആദിമസഭാപിതാക്കന്മാരെ അധികം ഉത്കണ്ഠാകുലരാക്കിയില്ല എന്നും അനുമാനിക്കുന്നുണ്ട്. കാരണം എന്തായാലും 'അപ്പോസ്തോലന്മാരുടെ ഉപദേശം കേട്ട്' സുവിശേഷം ഗ്രഹിക്കുന്ന പതിവായിരുന്നു ആദ്യകാലത്ത് സഭയിൽ നിലവിലിരുന്നതെന്ന് [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപുസ്തകത്തിൽ]] നിന്നും പുതിയനിയമ ലേഖനങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കും.<br/><br/>
"https://ml.wikipedia.org/wiki/സുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്