"ദേവ്ഘർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഝാർഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Deoghar}}
[[ഝാർഖണ്ഡ്]] സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും ആണ് '''ദിയോഗഢ്'''. മുമ്പ് ബിഹാർ സംസ്ഥാനത്തിൽ ഉൾ പ്പെട്ടിരുന്ന ഈ പ്രദേശം ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കൃതമായതോടെ അതിന്റെ ഭാഗമായി. ജില്ലാവിസ്തൃതി: 2,479 ച.കി.മീ.; ജനസംഖ്യ: 11,61,370 (2001); ജനസാന്ദ്രത: 468/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 50.53% (2001). അതിരുകൾ: വ.ബിഹാറിലെ ജമൂലി, ബങ്ക ജില്ലകൾ; കിഴക്കും തെക്കും ധൂംകജില്ല; പ.ധൻബാദ്, ഗിരിധ് ജില്ലകൾ; ആസ്ഥാനം: ദിയോഗഢ്.
 
ഉന്നത തടങ്ങളും താഴ്വാരങ്ങളും ഉൾപ്പെട്ട കയറ്റിറക്കങ്ങളോടുകൂടിയ ഭൂപ്രകൃതിയാണ് ദിയോഗഢ് ജില്ലയുടേത്. ടിയൂർ (Tieur), ഫൂൽജോർ (Phuljore) എന്നിവ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളാണ്. വളക്കൂറുള്ള മണ്ണിനാൽ സമ്പന്നമായ കൃഷിയിടങ്ങളാണ് ജില്ലയുടെ മുഖ്യ സവിശേഷത. മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയുമാണ് മറ്റു പ്രത്യേകതകൾ. മോർ (Mor), അജായ് (Ajai) എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ.
Line 8 ⟶ 9:
 
വിനോദസഞ്ചാര കേന്ദ്രം, ഹൈന്ദവ തീർഥാടനകേന്ദ്രം എന്നീ നിലകളിലും ദിയോഗഢ് പ്രസിദ്ധമാണ് . ദിയോഗഢിലെ വൈദ്യനാഥക്ഷേത്രം, ബാലാനന്ദ ആശ്രമം, ജുഗൽ മന്ദിർ, ലീലാമന്ദിർ, കുന്ദേശ്വരിക്ഷേത്രം, ത്രികുടാചലക്ഷേത്രം, തപോവനം എന്നിവയും ബക്കൂലിയയിലെ ജലപാതം, ബുരായിയിലെ ബുർഹേശ്വരിക്ഷേത്രം, ദോമോഹനിയിലെയും കാരോയിലെയും ശിവക്ഷേത്രങ്ങൾ എന്നിവയും പ്രസിദ്ധമാണ്.
 
 
[[en;Deoghar]]
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ദേവ്ഘർ" എന്ന താളിൽനിന്ന് ശേഖരിച്ചത്