"നാഡീവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സർവ
നാഡീകോശം
വരി 20:
 
[[നാഡീകോശം|നാഡീകോശങ്ങൾ]] അഥവാ ന്യൂറോണുകൾ എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ കോശങ്ങളാണ് നാഡീവ്യൂഹത്തിന്റെ അടിസ്ഥാന ഘടകം. ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ ഉൾപ്പെടുന്നതാണ് നാഡീവ്യൂഹം. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനഘടകമായ നാഡീകോശത്തിന് പ്രധാനമായും ഒരു കോശശരീരവും ആക്സോൺ, ഡെൻഡ്രൈറ്റുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ടുതരം നാഡീകോശ തന്തുക്കളുമാണുള്ളത്. ആയിരക്കണക്കിന് നാഡീകോശ തന്തുക്കൾ ചേർന്നതാണ് ഒരു നാഡി (nerve). ബാഹ്യമോ, ആന്തരികമോ ആയ വിവിധതരം ചോദനകൾക്കനുസൃതമായി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യൂഹമാണ്. തീയിൽ തൊടുമ്പോൾ കൈ പിൻവലിക്കുന്നതുപോലെയുള്ള ഐച്ഛികപ്രവർത്തനങ്ങളെയും ഹൃദയസ്പന്ദനം, രക്തചംക്രമണം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതും നാഡീവ്യൂഹമാണ്.
{{Neuron map|[[നാഡീകോശം]]}}
 
നാഡീവ്യൂഹത്തിന്റെ ഏറ്റവും ലളിതമായ പ്രവർത്തനശൃംഖല റിഫ്ളക്സ് ആർക്ക് (Reflex arc) എന്ന പേരിൽ അറിയപ്പെടുന്നു. വിവിധതരം ബാഹ്യചോദനകൾ [[സംവേദക ന്യൂറോണുകൾ]] (sensory neuron) എന്ന സ്വീകരണ കോശങ്ങളിൽ എത്തിച്ചേരുന്നതോടെയാണ് ഈ പ്രവർത്തനശൃംഖല സജീവമാകുന്നത്. സംവേദക ന്യൂറോണിൽ എത്തുന്ന ചോദനകൾ വൈദ്യുത ആവേഗങ്ങളായി പരിവർത്തനം ചെയ്യുകയും തുടർന്ന് ഇവ സംവേദകന്യൂറോണുകളുടെ ആക്സോണിൽക്കൂടി സഞ്ചരിച്ച് സംയോജക ന്യൂറോണിൽ (association neuron) എത്തിച്ചേരുകയും ചെയ്യുന്നു. സംയോജക ന്യൂറോണുകൾ ആവേഗങ്ങളെ അഥവാ സന്ദേശങ്ങളെ സമഗ്രമായി അപഗ്രഥിച്ചശേഷം ചാലകന്യൂറോണുകൾക്ക് (motor neuron) കൈമാറ്റം ചെയ്യുകയും, ചാലകന്യൂറോണുകൾ ഈ സന്ദേശങ്ങളെ പ്രവർത്തനക്ഷമമാകേണ്ട എഫക്ടർ കോശങ്ങളിൽ (effector cells) എത്തിക്കുകയും ചെയ്യുന്നു. എഫക്ടർ കോശങ്ങൾ സാധാരണയായി ഒരു പേശിയോ ഗ്രന്ഥിയോ ആയിരിക്കും. ഇവ ആവേഗങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു.
 
"https://ml.wikipedia.org/wiki/നാഡീവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്