"ദഹോദ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ദഹദ് >>> ദഹോദ്
(ചെ.)No edit summary
വരി 2:
[[Image:Map GujDist CentralEast.png|thumb|200px|right|Districts of central Gujarat]]
 
ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവുമാണ് '''ദഹദ്ദഹോദ്'''. ഇതിന്റെ വിസ്തീർണം 3,646.1 ചതുരശ്രകിലോമീറ്റർ ആണ്; ജനസംഖ്യ 16,35,374 (2001); ജനസാന്ദ്രത: 449/ച.കി.മീ. (2001); ഈ ജില്ലയുടെ അതിരുകൾ: വടക്ക് [[രാജസ്ഥാൻ]], തെക്കും കിഴക്കും [[മധ്യപ്രദേശ്]], പടിഞ്ഞാറ് പഞ്ച്മഹൽ ജില്ല എന്നിവയാണ്.
 
കുന്നുകളും സമതലങ്ങളും വനങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ദഹദ് ജില്ലയുടേത്. മാഹിയും പോഷകനദികളുമാണ് പ്രധാന ജലസ്രോതസ്സുകൾ. പ്രധാന വിളകളിൽ നെല്ല്, ചോളം, ഗോതമ്പ്, നിലക്കടല, പരുത്തി, കരിമ്പ് തുടങ്ങിയവ ഉൾപ്പെടുന്നു. കന്നുകാലിവളർത്തലും മത്സ്യബന്ധനവുമാണ് മറ്റു പ്രധാന ധനാഗമമാർഗങ്ങൾ. [[റബ്ബർ]], [[പ്ലാസ്റ്റിക്]], [[പെട്രോളിയം]], [[കൽക്കരി]], അലോഹധാതവ ഉത്പന്നങ്ങൾ തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളും ജില്ലയിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഗതാഗതരംഗത്ത് റെയിൽവേക്കും റോഡുകൾക്കുമാണ് മുൻതൂക്കം.
"https://ml.wikipedia.org/wiki/ദഹോദ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്