"അനന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be:Бясконцасць
വരി 5:
== ഭാസ്കരാചാര്യന്റെ കാഴ്ചപ്പാടിൽ ==
ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഹരിച്ചാൽ ഫലം അനന്തതയാണെന്നും. അനന്തസംഖ്യയെ ഏതു തരത്തിൽ ഗണിച്ചാലും ഫലം അനന്തത തന്നെയായിരിക്കും എന്നും [[ഭാസ്കരാചാര്യൻ]] പഠിപ്പിച്ചു<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 81|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref>.
 
== തത്ത്വശാസ്ത്രത്തിൽ ==
 
അവസാനം ഇല്ലാത്തത്. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായത്, അല്ലെങ്കിൽ സർവപരിമിതികളെയും അതിശയിക്കുന്നത് എന്നാണ് ഈ പദത്തിന്റെ നിഷ്കൃഷ്ടമായ അർഥം. സംസ്കൃതത്തിൽ അനന്തശബ്ദത്തിന് ഭൂമി, ആകാശം, അന്തരീക്ഷം, പരബ്രഹ്മം എന്നെല്ലാം അർഥങ്ങളുണ്ട്. വിവിധ തത്ത്വചിന്തകരും ശാസ്ത്രജ്ഞരും ദൈവശാസ്ത്രപണ്ഡിതരും സാധാരണ ജനങ്ങളുമൊക്കെ വ്യത്യസ്ത രീതികളിൽ അനന്തതയെ വിഭാവനം ചെയ്തിട്ടുണ്ട്. എല്ലാം ഉൾക്കൊള്ളുന്നത് എന്ന അർഥത്തിൽ ചില ദൈവശാസ്ത്രജ്ഞർ അനന്തം എന്ന വാക്ക് പ്രയോഗിക്കുന്നു. 'സത്യം ജ്ഞാനം അനന്തം ബ്രഹ്മ' എന്നിങ്ങനെ ബ്രഹ്മത്തെ നിർവചിക്കുന്ന ശ്രുതിവാക്യം ഇവിടെ സ്മരണീയമാണ്. എണ്ണിയാലൊടുങ്ങാത്തത്, അളവറ്റത്, നിസ്തുലമായത് തുടങ്ങി നിഷേധാർഥത്തിലും ചിലർ അനന്തത്തെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിനും പുറമേ മനുഷ്യന് തിട്ടപ്പെടുത്താൻ കഴിയാത്തവിധം വലുപ്പവും തൂക്കവും എണ്ണവുമുള്ള വസ്തുക്കളെ കുറിക്കാനും ചിലർ ഈ പദം ഉപയോഗിക്കുന്നു. എണ്ണമറ്റ ഗുണവിശേഷങ്ങൾ അളവറ്റതോതിൽ ഉൾക്കൊള്ളുന്ന ഒരു പരമസത്തയെ മിക്ക ദാർശനികരും അംഗീകരിക്കുന്നുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/അനന്തത" എന്ന താളിൽനിന്ന് ശേഖരിച്ചത്