"സുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
==സുവിശേഷരചനയുടെ സാഹചര്യം==
ക്രൈസ്തവസഭയുടെ ആദിമഘട്ടത്തിൽ , ഏകദേശം മുപ്പതാണ്ടുകളോളം സുവിശേഷങ്ങളുടെ രചന നടത്തുവാൻ ആരും പരിശ്രമിച്ചിരുന്നില്ല. യേശുവിനെപ്പറ്റിയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെപ്പറ്റിയും എഴുതിപ്രചരിപ്പിക്കുന്നതിനേക്കാൾ പ്രഘോഷണങ്ങളിലൂടെ കഴിയുന്നിടത്തോളം ജനങ്ങളെ അറിയിക്കുവാനാണ് [[അപ്പോസ്തലന്മാർ|അപ്പോസ്തോലന്മാരടക്കമുള്ള]] ക്രിസ്തുശിഷ്യർ ഉത്സാഹിച്ചിരുന്നതെന്നാണ് ഇതിനൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയനിയമത്തിൽ ആദ്യമായി എഴുതപ്പെട്ട കൃതികളായ പൗലോസിന്റെ ലേഖനങ്ങളുടെ തന്നെ രചനക്ക് കാരണമായത് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന സഭകളിൽ ഉയർന്ന് വന്ന ഭിന്നതകൾ, വ്യാജോപദേശങ്ങൾ,ദുരാചാരങ്ങൾ തുടങ്ങിയവ ഉയർത്തിയ വൈഷമ്യതകളായിരുന്നു. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ഉടനെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയും സുവിശേഷം അടുത്ത തലമുറകൾക്കായി രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആദിമസഭാപിതാക്കന്മാരെ അധികം ഉത്കണ്ഠാകുലരാക്കിയില്ല എന്നും അനുമാനിക്കുന്നുണ്ട്. കാരണം എന്തായാലും 'അപ്പോസ്തോലന്മാരുടെ ഉപദേശം കേട്ട്' സുവിശേഷം ഗ്രഹിക്കുന്ന പതിവായിരുന്നു ആദ്യകാലത്ത് സഭയിൽ നിലവിലിരുന്നതെന്ന് [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപുസ്തകത്തിൽ]] നിന്നും പുതിയനിയമ ലേഖനങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കും.<br/><br/>
എന്നാൽ ക്രിസ്തുവിന്റെ സഹചാരികളും പ്രവർത്തനങ്ങൾക്ക് ദൃക്‌സാക്ഷികളുമായിരുന്ന [[അപ്പോസ്തലന്മാർ|അപ്പോസ്തോലന്മാരുടെ]] കാലം കടന്നു പോവാറായപ്പോഴേക്കും സുവിശേഷം രേഖപ്പെടുത്തി വെയ്ക്കണമെന്ന ആഗ്രഹം സഭാപിതാക്കന്മാരുടെ ഇടയിൽ സംജാതമായി. സഭ കൂടുതൽ പ്രദേശങ്ങളിലേക്ക് വളർന്നപ്പോൾ എല്ലായിടത്തും എത്തിച്ചേർന്ന് സുവിശേഷം പ്രസംഗിക്കുവാൻ അപ്പോസ്തോലന്മാർക്കും പ്രയാസം നേരിട്ടു. മാത്രമല്ല, ക്രിസ്തുവിന്റെ പുനരാഗമനം പ്രതീക്ഷിച്ചതു പോലെ ആസന്നമായിരിക്കില്ല എന്നുള്ള ചിന്തയും ഉയർന്നു വന്നു. ഇതൊക്കെയാണ് സുവിശേഷങ്ങൾ രചിക്കപ്പെടുവാനുള്ള കാരണങ്ങൾ.<ref name="dvbdnm"> പ്രകാശത്തിലേക്ക്, ഫാ.റ്റി.ജെ.ജോഷ്വാ, ദിവ്യബോധനം പബ്ലിക്കേഷൻസ്, കോട്ടയം, മേയ് 2005</ref> അപ്പോസ്തോലന്മാരുടെ ഓർമ്മക്കുറിപ്പുകളോ സമൂഹത്തിന്റെ വിശ്വാസസംഹിതകളോ ആയിട്ടാണ് സുവിശേഷങ്ങൾ രചിക്കപ്പെട്ടത്. സുവിശേഷകനായ[[ലൂക്കാ ലൂക്കോസ്എഴുതിയ തന്നെസുവിശേഷം|ലൂക്കാ തന്റെഎഴുതിയ സുവിശേഷത്തിന്റെ]] ആമുഖഭാഗത്ത് 'ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതു പോലെ നമ്മുടെ ഇടയിൽ പ്രമാണിച്ചു വരുന്ന കാര്യങ്ങളെ ക്രമമായി എഴുതുവാനുള്ള' ശ്രമമാണ് തന്റേതെന്നു ഗ്രന്ഥകാരൻ തന്നെ സൂചിപ്പിച്ചിരിക്കുന്നു.
==കുറിപ്പുകൾ==
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്