"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 14:
മിക്ക ലോകമതങ്ങളിലും ദേവന്മാർക്ക് സമുന്നതമായ സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്. പാഴ്സിമതത്തിൽ ഏഴ് മുഖ്യ ദേവന്മാരെയും അവരുടെ പരിവാരങ്ങളെയും പറ്റി പ്രസ്താവിച്ചിരിക്കുന്നു. അമേഷ സ്പെന്തന്മാർ എന്ന പേരിലാണ് അവർ പൊതുവേ അറിയപ്പെടുന്നത്. ക്രിസ്തുമതത്തിൽ ദൈവദൂതന്മാരെയാണ് [[മാലാഖമാർ]] (angels) എന്നു വിളിക്കുന്നത്. [[ഗബ്രിയേൽ]], മിഖായേൽ, റാഫേൽ തുടങ്ങിയവരാണ് മുഖ്യ ദേവദൂതന്മാർ. സെറാഫുകൾ, ഖെരുബുകൾ എന്നിങ്ങനെ പല വൃന്ദങ്ങളായി മാലാഖമാരെ തിരിച്ചിട്ടുണ്ട്. ഇസ്ലാംമതത്തിൽ വെളിപാടിന്റെയും രക്ഷയുടെയും മരണത്തിന്റെയും ഉയിർത്തെഴുന്നേല്പിന്റെയും ചുമതലക്കാരായി യഥാക്രമം ജിബ്രീൽ, അസ്റാഈൽ, ഇസ്റാഫീൽ എന്നീ മലക്കുകളുടെ (മാലാഖമാർ) പേര് പറയപ്പെടുന്നുണ്ട്.
 
ഭാരതീയർക്ക് ദേവസദസ്സിന്റെ അധ്യക്ഷനായി ദേവേന്ദ്രനുള്ളതുപോലെ ഒളിമ്പസ്സിലെ ദേവസമൂഹത്തിന് അധിപനായി [[സ്യൂസ്|സ്യൂസ് ദേവൻ]] യവനർക്കുണ്ട്. സ്വർഗവും ഭൂമിയും പാതാളവും ഭരിക്കുന്ന ത്രിമൂർത്തികളാണ് സ്യൂസ്-പോസിഡോൺ, ഹെയ്ഡസ് ദേവന്മാർ. ഹെർക്കുലീസും യവനകഥകളിൽ നിറഞ്ഞുനില്ക്കുന്ന ദേവനാണ്. ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച ശേഷം അവരെ വണങ്ങാൻ തങ്ങളെ നിർബന്ധിച്ച ദൈവത്തോടു പകരം വീട്ടാനായി ചെകുത്താൻ പാമ്പിന്റെ രൂപം ധരിച്ച് ഏദൻ തോട്ടത്തിലെത്തി ആദത്തെക്കൊണ്ട് അറിവിന്റെ കനി തീറ്റിച്ച കഥ ബൈബിളിലുണ്ട്.
 
[[വർഗ്ഗം:ഹൈന്ദവം]]
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്