"എം.സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരളാ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന പ്രഥമ പുരസ്കാരം കരസ്ഥമാക്കിയ വ്യക്തിയാണ് '''എം. സി. ജേക്കബ്'''. [[ആലുവ|ആലുവായ്ക്കു]] സമീപമുള്ള [[കിഴക്കമ്പലം|കിഴക്കമ്പലത്തെ]] അന്നാ-കിറ്റക്‌സ് ഗ്രൂപ്പ് കമ്പനികളുടെ ഉടമയാണ് ഇദ്ദേഹം<ref>http://www.annaaluminium.com/about.php</ref>. 1968 - ലാണ് ഇദ്ദേഹം അന്ന-അലുമിനിയം എന്ന പേരിൽ കിഴക്കമ്പലത്ത് വ്യവസായം ആരംഭിക്കുന്നത്. പത്താം തരം വിദ്യാഭാസം പൂർത്തിയാക്കിയ ഇദ്ദേഹം വ്യവസായ സംരംഭകൻ, ആയുർവേദ ചികിത്സകൻ, സാമൂഹിക സേവകൻ എന്നീ മേഖലകളിൽ പ്രശസ്തനാണ്. കമ്പനിയിലെ ജീവനക്കാർ ഇദ്ദേഹത്തെ ''ചാച്ചൻ'' എന്നാണ് ആദരപൂർവ്വം വിളിക്കുന്നത്.
 
ഒരു കർഷക കുടുംബത്തിൽ ജനിച്ച ജേക്കബ് അമ്മ അന്നയുടെ പേരിലാണ് കമ്പനി ആരംഭിച്ചത്. ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത്. അന്നാ - അലുമിനിയം കമ്പനി തുടങ്ങി എട്ടു വർഷങ്ങൾക്ക് ശേഷമാണ് ''സാറാസ്'' എന്ന പേരിൽ കറിപ്പൊടികൾ വിപണിയിലിറക്കിയത്. തുടർന്ന് 2 വർഷങ്ങൾക്ക് ശേഷം 1978-ൽ ''കിറ്റക്സ്'' എന്ന ബ്രാൻഡിനു തുടക്കം കുറിച്ചു. മുണ്ട്, ബെഡ്ഷീറ്റ് എന്നിവയാണ് കിറ്റക്സ് ആദ്യം നിർമ്മിച്ചിരുന്നത്.
 
 
"https://ml.wikipedia.org/wiki/എം.സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്