"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==ചരിത്രം==
ക്രി.മു. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ മക്കബായ യുഗത്തിൽ [[യവനൻ|യവനസംസ്കാരത്തിന്റെ]] സ്വാധീനത്തിൽ നിന്നു [[യഹൂദമതം|യഹൂദമതത്തെ]] സംരക്ഷിച്ചു നിർത്തുവാൻ ശ്രമിച്ച തീഷ്ണധാർമ്മികരുടെ ഹാസിദീയ(Hasideans) പ്രസ്ഥാനത്തിൽ നിന്നാണ് പരീശവിഭാഗത്തിന്റെ ഉത്ഭവമെന്നു കരുതപ്പെടുന്നു.<ref name = "oxford"/> എങ്കിലും മക്കബായ യുഗത്തിലെ ആദിമപരീശന്മാരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മക്കബായ യുഗത്തിനും ക്രി.വ. 200-നടുത്തു നടന്ന റബൈനികലിഖിതങ്ങളുടെ ക്രോഡീകരണത്തിനും ഇടയ്ക്കുള്ള കാലദൈർഘ്യം പരിഗണിക്കുമ്പോൾ, റബൈനികസാഹിത്യത്തിൽ പരീശന്മാരെക്കുറിച്ചുള്ള പരാമർശങ്ങൾ മക്കബായ യുഗത്തിലെ പരീശന്മാരെക്കുറിച്ചല്ല എന്നാണു കരുതപ്പെടുന്നത്.<ref>പുരാതന ഇസ്രായേൽ, അബ്രാഹം മുതൽ റോമാക്കാർ ദേവാലയം നശിപ്പിക്കുന്നതു വരെയുള്ള കാലത്തിന്റെ ഒരു ലഘുചരിത്രം, സംശോധനം ഹെർഷൽ ഷാങ്ക്സ്(പുറങ്ങൾ 200-202)</ref>
 
==ക്രിസ്തീയവീക്ഷണം==
"https://ml.wikipedia.org/wiki/പരീശന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്