"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
ക്രിസ്തുമതത്തിന്റെ ആരംഭത്തിനടുത്ത കാലത്ത് യഹൂദമതത്തിൽ പ്രബലമായിരുന്ന വിഭാഗമാണ് '''പരീശന്മാർ''' അഥവാ '''ഫരിസേയർ''' (Pharisees). വേർതിരിക്കപ്പെട്ടവർ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രി.മു. രണ്ടാം ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ മക്കബായ യുഗത്തിൽ [[യവനൻ|യവനസംസ്കാരത്തിന്റെ]] സ്വാധീനത്തിൽ നിന്നു [[യഹൂദമതം|യഹൂദമതത്തെ]] സംരക്ഷിച്ചു നിർത്തുവാൻ ശ്രമിച്ച തീഷ്ണധാർമ്മികരുടെ ഹാസിദീയ(Hasideans) പ്രസ്ഥാനത്തിൽ നിന്നാണ് പരീശവിഭാഗത്തിന്റെ ഉത്ഭവമെന്നു കരുതപ്പെടുന്നു.<ref name = "oxford">പരീശന്മാർ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 588-90)</ref> മറ്റുള്ളവരേക്കാളധികം ധാർമ്മികരായിരിക്കാനും നിയമത്തെ കൂടുതൽ കൃത്യതയോടെ വ്യാഖ്യാനിക്കാനും ശ്രമിച്ച ഒരു യഹൂദവിഭാഗമെന്നു ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനും സ്വയം ഫരീസേയനുമായിരുന്ന [[ജോസെഫസ്]] ഇവരെ നിർവചിക്കുന്നു.<ref name = "durant">[[വിൽ ഡുറാന്റ്]], സീസറും ക്രിസ്തുവും, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കരത്തിന്റെ കഥ]], മൂന്നാം ഭാഗം (പുറങ്ങൾ 536-37)</ref> [[മോശ|മോശയുടെ]]
വിട്ടുവീഴ്ചയില്ലാത്ത ശുദ്ധിനിഷ്ഠയ്ക്കും മറ്റും പ്രാധാന്യം നൽകിയ ഔപചാരിക ധാർമ്മികതയുടെ വക്താക്കളായാണ് ക്രിസ്തീയ ലിഖിതങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്തുവിന്റെ ഉപദേശങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പ്രചാരം സിദ്ധിച്ചതോടെ പരീശന്മാരും അദ്ദേഹവുമായി പലപ്പോഴും നടന്ന ഏറ്റുമുട്ടലുകലുടെ വിവരണം [[പുതിയനിയമം|പുതിയനിയമത്തിൽ]] കാണാം. ക്രിസ്തുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും സാധാരണക്കാരോടും പാപികളോടും സഹവർത്തിക്കുന്നതിൽ ഇവർ കുറ്റം കണ്ടതായി [[സുവിശേഷങ്ങൾ (ബൈബിൾ)|സുവിശേഷങ്ങൾ]] പറയുന്നു. പരീശന്മാരെ പൊതുവേ കപടഭക്തരായിട്ടാണ് [[യേശുക്രിസ്തു]] വിശേഷിപ്പിച്ചത്. ആത്മപ്രശംസയും പരനിന്ദയും നിറഞ്ഞ പ്രാർത്ഥനയ്ക്കു ശേഷം ദൈവപ്രീതി നേടാതെ ദേവാലയത്തിൽ നിന്നു മടങ്ങുന്ന പരീശൻ, യേശുവിന്റെ പ്രസിദ്ധമായ അന്യാപദേശങ്ങളിലൊന്നിലെ കഥാപാത്രമാണ്.<ref>[[ലൂക്കാ എഴുതിയ സുവിശേഷം]] 18:9-14</ref> എങ്കിലും ആദിമക്രിസ്തീയസഭയുടെ പേരെടുത്ത
==അവലംബം==
|