"താൻസു ചില്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
1993-ൽ ദെമിറേൽ പ്രസിഡണ്ടായി സ്ഥാനമേറ്റപ്പോൾ, ചില്ലർ, പ്രധാനമന്ത്രിയായും ട്രൂ പാത്ത് പാർട്ടിയുടെ നേതാവായും സ്ഥാനമേറ്റു. പ്രധാനമന്ത്രിയായിരുന്ന കാലത്ത്, പരസ്പരവിരുദ്ധമായ പ്രസ്ഥാവനകൾ നടത്തി താൻസു ചില്ലർ കുപ്രസിദ്ധി നേടിയിരുന്നു. 1995 ഓഗസ്റ്റിൽ കുറേ ഭരണഘടനാവകുപ്പുകളിൽ ഭേദഗതി വരുത്തി, 1980-ൽ സൈന്യം കൊണ്ടുവന്ന ചില ഭരണഘടനാനിബന്ധനകൾ ലഘൂകരിക്കാനായി എന്നതാണ് താൻസു ചില്ലറിന്റെ ഏറ്റവും ശ്രദ്ധേയമായ നടപടി. ഈ ഭേദഗതികൾ മൂലം, ഉദ്യോഗസ്ഥ-തൊഴിലാളിസംഘടനകൾക്ക് രാഷ്ട്രീയകക്ഷികളുമായി ബന്ധം സ്ഥാപിക്കാനായി. ഇതിലൂടെ, അദ്ധ്യാപകർക്ക് രാഷ്ട്രീയപങ്കാളിത്തവും അനുവദിക്കപ്പെട്ടു. വോട്ടുചെയ്യാനുള്ള പ്രായം 21-ൽ നിന്നും 18 ആക്കുകയും പാർലമെന്റംഗങ്ങളുടെ എണ്ണം 550 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തത് ഇക്കാലത്താണ്.
 
എന്നാൽ 1995 സെപ്റ്റംബറീൽ മൂന്നരലക്ഷം പൊതുമേഖലാജീവനക്കാർ, ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് സമരമാരംഭിച്ചു. ഇത് ചില്ലറുടെ കൂട്ടുകക്ഷിസർക്കാരിനെ ഉലച്ചു. ഇരുപതോളം പാർലമെന്റംഗങ്ങൾ ട്രൂ പാത്ത് പാർട്ടിയിൽ നിന്നുതന്നെ രാജിവച്ചു. ഇത് സർക്കാരിനെ ന്യൂനപക്ഷമാക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം ഒക്ടോബർ അവസാനം അവസാനിച്ചെങ്കിലും പൊതുതിരഞ്ഞെട്പ്പ്പൊതുതിരഞ്ഞെടുപ്പ് നേരത്തേ‌നടത്താൻ നിർബന്ധിതമായി.<ref name=hiro1/>
 
=== മാറുന്ന സമവാക്യങ്ങൾ ===
1995-ലെ പൊതുതിരഞ്ഞെടുപ്പിൽ ചില്ലർ നയിച്ച ട്രൂ പാത്ത് കക്ഷിക്ക് 135 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. 158 സീറ്റുകൾ നേടി, [[എർബകാൻ|എർബകാന്റെ]] വെൽഫെയർ പാർട്ടി പാർലമെന്റിലെ ഏറ്റവും വലിയ കക്ഷികായി. എങ്കിലും 131 സീറ്റുകൾ ലഭിച്ച [[മെസൂത് യിൽമാസ്|മെസൂത് യിൽമാസിന്റെ]] മദർലാൻഡ് കക്ഷി, ചില്ലറുമൊത്ത് കൂട്ടുചേർന്ന് സർക്കാരുണ്ടാക്കാൻ ശ്രമം നടത്തി. ബുലന്ത് എജവിത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി ഈ സഖ്യത്തെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്തു.
 
മെസൂത് യിൽമാസിനു കീഴിൽ താൻസു ചില്ലർ, ഈ സർക്കാറിൽ ഉപപ്രധാനമന്ത്രിയായി. 80 അംഗങ്ങളുടെ അസാന്നിധ്യത്തിൽ 1996 മാർച്ച് 12-ന് നടന്ന വിശ്വാസവോട്ടിൽ ഈ സർക്കാർ ഭൂരിപക്ഷം തെളിയിച്ചെങ്കിലും, വിശ്വാസവോട്ടിനാവശ്യമായ കുറഞ്ഞ അംഗബലം ഇല്ലെന്ന കാരണത്താൽ മേയ് 14-ന് ഭരണഘടനാക്കോടതി വോട്ടെടുപ്പ് അസാധുവാക്കി.
 
ഇക്കാലത്ത് നെജ്മത്തിൻ എർബകാന്റെ വെൽഫെയർ പാർട്ടി, ചില്ലർക്കെതിരെ നിരന്തം അഴിമതിയാരോപണങ്ങൾ പാർലമെന്റിൽ ഉന്നയിച്ചുപോന്നു. ഇതിനെ തണുപ്പിക്കാനെന്നവണ്ണം, ട്രൂ പാത്ത് പാർട്ടിയുടെ മുൻനയങ്ങളിൽ നിന്നും വ്യതിചലിച്ച്, താൻസു ചില്ലർ, ഇസ്ലാമികവാദി വെൽഫെയർ പാർട്ടിയുമായി കൂട്ടുചേർന്നു. തിരഞ്ഞെടുപ്പുവേളയിൽ ഇസ്ലാമികവാദികളെ നിശിതമായി എതിർത്ത ചില്ലറുടെ മലക്കംമറിച്ചിലായിരുന്നു ഇത്. സർക്കാരിന്റെ കാലാവധിയിൽ ആദ്യത്തെ 2 വർഷം എർബകാനും തുടർന്നുള്ള രണ്ടുവർഷം ചില്ലറൂം പ്രധാനമന്ത്രിയാകാമെന്ന ധാരണയിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. അങ്ങനെ 1996 ജൂൺ 28-ന് നെജ്മത്തിൻ എർബകാൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. തുർക്കിയിൽ ആദ്യമായി ഒരു ഇസ്ലാമികവാദി പ്രധാനമന്ത്രി അധികാരത്തിലെത്തുന്നതിനും ഇത് കാരണമായി.<ref name=hiro1/>
 
== അവലംബം ==
"https://ml.wikipedia.org/wiki/താൻസു_ചില്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്