"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
== സിനോപ്റ്റിക് പ്രശ്നം ==
പരമ്പരാഗതമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളുമായി ഒത്തുപോകാത്ത തരം സങ്കീർണമായ പരസ്പരബന്ധമാണ് സമാന്തര സുവിശേഷങ്ങളുടെ സൂക്ഷ്മമായ വിശകലനം വെളിവാക്കുന്നത്. ഇവയിൽ ഏറ്റവും ചെറുതായ [[മർ‌ക്കോസ്മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസിന്റെ സുവിശേഷത്തിൽ]] ആകെയുള്ള 661 വാക്യങ്ങളിൽ 630-നും സമാന്തരമായ ഭാഗങ്ങൾ മറ്റു രണ്ടു സുവിശേഷങ്ങളിൽ ഒന്നിലെങ്കിലും ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷം]] മർക്കോസിന്റെ 600-ലേറെ വാക്യങ്ങൾക്ക് സമാനമായ ഭാഗങ്ങളും, [[ലൂക്കോസ് എഴുതിയ സുവിശേഷം|ലൂക്കോസിൻറെ സുവിശേഷം]] മർക്കോസിന്റെ 350 വാക്യങ്ങൾക്കെങ്കിലും സമാനമായ ഭാഗങ്ങളും ഉൾ‍ക്കൊള്ളുന്നു. മർക്കോസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം ഏതാണ്ട് പൂർണമായിത്തന്നെ മത്തായിയും, മൂന്നിൽ രണ്ട് ലൂക്കോസും ആവർത്തിച്ചിട്ടുണ്ട്.<ref>The Synoptic Problem FAQ - http://www.mindspring.com/~scarlson/synopt/faq.htm</ref> അതേസമയം [[മർ‌ക്കോസ് അറിയിച്ച സുവിശേഷം|മർക്കോസിൻറെ സുവിശേഷത്തിലില്ലാത്ത]] 200-ഓളം വാക്യങ്ങൾ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കോസ് എഴുതിയ സുവിശേഷം|ലൂക്കോസിൻറേയും]] സുവിശേഷങ്ങൾക്ക് പൊതുവായുണ്ട്. <ref>The Oxford Companion to the Bible-ലെ Synoptic Problem എന്ന ലേഖനം</ref>ഇതിനും പുറമേ [[മർ‌ക്കോസ്മർക്കോസ്‌ അറിയിച്ചഎഴുതിയ സുവിശേഷം|മർക്കോസിൻറേയും]] [[ലൂക്കോസ് അറിയിച്ച സുവിശേഷം|ലൂക്കോസിന്റേയും]] സുവിശേഷങ്ങളിലില്ലാത്ത ചില ഭാഗങ്ങൾ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലും]], [[മർ‌ക്കോസ്മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസിന്റേയും]] [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] സുവിശേഷങ്ങളിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ലൂക്കോസിന്റെ സുവിശേഷത്തിലും കാണപ്പെടുന്നു. സങ്കീർ‍ണമായ ഈ പരസ്പരബന്ധത്തിന്റെ പിന്നിലുള്ള സാഹിത്യബന്ധം (Literary connection) എന്തെന്ന ചോദ്യം [[സിനോപ്റ്റിക് പ്രശ്നം]] എന്ന പേരിൽ അറിയപ്പെടുന്നു.
 
ഈ ഗ്രന്ഥങ്ങളുടെ വിചിത്രമായ കൂട്ടായ്മക്ക് പല വിശദീകരണങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സമാന്തരസുവിശേഷങ്ങൾ‍ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണതകളുടെ ആഴത്തിലുള്ള അന്വേഷണം പതിനെട്ടാം നൂറ്റാണ്ടിൽ ജർമ്മനിയിൽ തുടങ്ങിയതിന് ശേഷമാണ് ഈ വിശദീകരണങ്ങളിലേറെയും അവതരിക്കപ്പെട്ടത്.
 
 
== വിശദീകരണങ്ങൾ ==
"https://ml.wikipedia.org/wiki/സമാന്തരസുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്