"താൻസു ചില്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mk:Тансу Чилер
വരി 18:
തുർക്കിയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയാണ് താൻസു ചില്ലർ (ജനനം: 1944 [[ഒക്ടോബർ 23]], [[ഇസ്താംബുൾ]]). ഒരു സാമ്പത്തികവിദഗ്ദ കൂടിയായിരുന്ന ഇവർ 1993-ൽ തുർക്കിയുടെ പ്രധാനമന്ത്രിസ്ഥാനത്തെത്തി. 1991 മുതൽ 1993-ൽ പ്രധാനമന്ത്രിയാകുന്നതുവരെ സുലെയ്മാൻ ദെമിറേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായും പ്രവർത്തിച്ചിരുന്നു. ആദ്യത്തെ വനിതാപ്രധാനമന്ത്രി എന്നതിനു പുറമേ‌ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച് മൂന്നുവർഷത്തിൽത്തന്നെ പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയെന്നതും ശ്രദ്ധേയമാണ്.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=100|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
== ജീവിതരേഖ ==
ഇസ്താംബൂളിലെ ഒരു ധനികകുടൂംബത്തിൽ ജനിച്ച ചില്ലർ, സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടൂകയും അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. യേൽ സർവകലാശാലയിൽ പോസ്റ്റ്-ഡോക്ടറൽ പഠനത്തിനു ശേഷം, നാട്ടിൽ തിരിച്ചെത്തിയ അവർ ഒരു സർവകലാശാലയിൽ അദ്ധ്യാപികയായി. തികച്ചും പാശ്ചാത്യശൈലിയിൽ വസ്ത്രധാരണം നടത്തിയിരുന്ന അവർ 1990-ൽ, [[സുലെയ്മാൻ ദെമിറേൽ]] നേതൃത്വം നൽകിയ ട്രൂ പാത്ത് പാർട്ടിയിൽ ചേരുകയും തൊട്ടടുത്ത വർഷം തന്നെ പാർലമെന്റില്ലേക്ക് തിരഞ്ഞെടൂക്കപ്പെടുകയും ചെയ്തു. ഇതോടൊപ്പം ദെമിറേലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർക്കാരിൽ ധനമന്ത്രിയായി. 1993-ൽ ദെമിറേൽ പ്രസിഡണ്ടായി സ്ഥാനമേറ്റപ്പോൾ, ചില്ലർ, പ്രധാനമന്ത്രിയായും ട്രൂ പാത്ത് പാർട്ടിയുടെ നേതാവായും സ്ഥാനമേറ്റു.<ref name=hiro1/>
=== ഭരണനേട്ടങ്ങൾ ===
പ്രധാനമന്ത്രിയായിരുന്ന കാലത്ത്, പരസ്പരവിരുദ്ധമായ പ്രസ്ഥാവനകൾ നടത്തി താൻസു ചില്ലർ കുപ്രസിദ്ധി നേടിയിരുന്നു. 1995 ഓഗസ്റ്റിൽ കുറേ ഭരണഘടനാവകുപ്പുകളിൽ ഭേദഗതി വരുത്തി, 1980-ൽ സൈന്യം കൊണ്ടുവന്ന ചില ഭരണഘടനാനിബന്ധനകൾ ലഘൂകരിക്കാനായി എന്നതാണ് താൻസു ചില്ലറിന്റെ ഏറ്റവും ശ്രദ്ധേയമായ നടപടി. ഈ ഭേദഗതികൾ മൂലം, ഉദ്യോഗസ്ഥ-തൊഴിലാളിസംഘടനകൾക്ക് രാഷ്ട്രീയകക്ഷികളുമായി ബന്ധം സ്ഥാപിക്കാനായി. ഇതിലൂടെ, അദ്ധ്യാപകർക്ക് രാഷ്ട്രീയപങ്കാളിത്തവും അനുവദിക്കപ്പെട്ടു. വോട്ടുചെയ്യാനുള്ള പ്രായം 21-ൽ നിന്നും 18 ആക്കുകയും പാർലമെന്റംഗങ്ങളുടെ എണ്ണം 550 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തത് ഇക്കാലത്താണ്.<ref name=hiro1/>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/താൻസു_ചില്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്