"ചാരായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
* പഴങ്ങൾ ചേർത്തുണ്ടാക്കുന്ന ചാരായമാണെങ്കിൽ ആവശ്യമുള്ള പഴങ്ങൾ വാഷിൽ ഉടച്ചു ചേർക്കുന്നു. പഴങ്ങൾ ചേർത്തതിനു ശേഷവും രാവിലേയും വൈകിട്ടും ഇളക്കണം. പഴങ്ങൾ ചേർത്തതിനു ശേഷം 14-15 ദിവസങ്ങൾ കഴിയുമ്പോൾ മാത്രമേ അത് വാറ്റുന്നതിന് പാകമാകുകയുള്ളൂ.
 
=== വാറ്റുന്ന ഘടന ===
വാറ്റുന്നതിലേക്കായി ഒന്നിനു മുകളിൽ ഒന്നായി കയറ്റി വക്കാവുന്ന മൂന്നു കലങ്ങളാണ് വേണ്ടത്. ഏറ്റവും താഴത്തെ കലത്തിലുള്ള വാഷിനെ തിളപ്പിച്ച് ആവിയാക്കി മുകളിലെ കലത്തിലേക്ക് കടത്തിവിടുന്നു. അതിനുമുകളിലുള്ള കലത്തിൽ തണുത്ത വെള്ളം സംഭരിച്ചു വക്കുകയുമാണ്‌ ചെയ്യുന്നത്. രണ്ടാമത്തെ പാത്രത്തിൽ ആവി കടന്നുപോകാനായി അടിയിൽ ആകമാനം ചെറിയ ദ്വാരങ്ങൾ ഉണ്ടായിരിക്കണം. ആവിയാകുന്ന ചാരായം ഈ ദ്വാരങ്ങളിലൂടെ മുകളിലെ കലത്തിലെത്തി വീണ്ടും അതിനുമുകളിലുള്ള കലത്തിൽ തട്ടി ഘനീഭവിച്ച് ചാരായമായി രണ്ടാമത്തെ കലത്തിൽ വീഴുന്നു. ഇത് മരി എന്നറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പാത്രത്തിലേക്ക് വീഴ്ത്തുന്നു. രണ്ടാമത്തെ കലത്തിനകത്ത് ഘടിപ്പിക്കുന്ന ഈ ഉപകരണത്തിന്റെ ഒരു വശത്ത് ഒരു കുഴൽ ഉണ്ടായിരിക്കും. ഈ കുഴൽ പാത്രത്തിന്റെ വശത്തെ ദ്വാരത്തിലൂടെ പുറത്തേക്കു വക്കുന്നു. ഇതു വഴിയാണ് ചാരായം കലത്തിനു പുറത്തേക്കെത്തുന്നത്. പാത്രങ്ങൾക്കിടയിലുള്ള വിടവുകൾ ആവി നഷ്ടപ്പെടാതിരിക്കാൻ പാകത്തിന്‌ [[മൈദ|മൈദയും]] [[തുണി|തുണിയും]] വച്ച് ഭദ്രമായി അടച്ചിരിക്കണം.
 
== ചാരായ നിരോധനം ==
"https://ml.wikipedia.org/wiki/ചാരായം" എന്ന താളിൽനിന്ന് ശേഖരിച്ചത്