"ചാരായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
=== വാറ്റുന്ന ഘടന ===
വാറ്റുന്നതിലേക്കായി ഒന്നിനു മുകളിൽ ഒന്നായി കയറ്റി വക്കാവുന്ന മൂന്നു കലങ്ങളാണ് വേണ്ടത്. ഏറ്റവും താഴത്തെ കലത്തിലുള്ള വാഷിനെ തിളപ്പിച്ച് ആവിയാക്കി മുകളിലെ കലത്തിലേക്ക് കടത്തിവിടുന്നു. അതിനുമുകളിലുള്ള കലത്തിൽ തണുത്ത വെള്ളം സംഭരിച്ചു വക്കുകയുമാണ്‌ ചെയ്യുന്നത്. രണ്ടാമത്തെ പാത്രത്തിൽ ആവി കടന്നുപോകാനായി അടിയിൽ ആകമാനം ചെറിയ ദ്വാരങ്ങൾ ഉണ്ടായിരിക്കണം. ആവിയാകുന്ന ചാരായം ഈ ദ്വാരങ്ങളിലൂടെ മുകളിലെ കലത്തിലെത്തി വീണ്ടും അതിനുമുകളിലുള്ള കലത്തിൽ തട്ടി ഘനീഭവിച്ച് ചാരായമായി രണ്ടാമത്തെ കലത്തിൽ വീഴുന്നു. ഇത് മരി എന്നറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പാത്രത്തിലേക്ക് വീഴ്ത്തുന്നു. രണ്ടാമത്തെ കലത്തിനകത്ത് ഘടിപ്പിക്കുന്ന ഈ ഉപകരണത്തിന്റെ ഒരു വശത്ത് ഒരു കുഴൽ ഉണ്ടായിരിക്കും. ഈ കുഴൽ പാത്രത്തിന്റെ വശത്തെ ദ്വാരത്തിലൂടെ പുറത്തേക്കു വക്കുന്നു. ഇതു വഴിയാണ് ചാരായം കലത്തിനു പുറത്തേക്കെത്തുന്നത്. പാത്രങ്ങൾക്കിടയിലുള്ള വിടവുകൾ ആവി നഷ്ടപ്പെടാതിരിക്കാൻ പാകത്തിന്‌ [[മൈദ|മൈദയും]] [[തുണി|തുണിയും]] വച്ച് ഭദ്രമായി അടച്ചിരിക്കണം.
 
==== വാറ്റുന്ന വിധം ====
അടുപ്പിനു മുകളിൽ വക്കുന്ന ഒന്നാമത്തെ പാത്രത്തിന്റെ പകുതിയിലധികം വാഷ് ഒഴിക്കുക. ദ്വാരങ്ങളുള്ള രണ്ടാമത്തെ കലം ആദ്യത്തെ പാത്രത്തിനു മുകളിൽ വക്കുക. രണ്ടാമത്തെ കലത്തിനുള്ളിൽ [[മരി]] ഘടിപ്പിക്കണം. മരിയുടെ കുഴൽ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അല്പം ചെരിച്ചാണ് പാത്രത്തിനുള്ളിൽ അത് ഘടിപ്പിക്കേണ്ടത്. താഴത്തെ രണ്ടു പാത്രങ്ങളുടേയും വായ്‌ഭാഗങ്ങൾ മുകളിലെ പാത്രത്തിനോടു ചേരുന്നിടത്തും, മരിയുടെ കുഴൽ പുറത്തേക്ക് വരുന്ന ദ്വാരത്തിനിടയിലൂടെയും വായു പുറത്തേക്കു വരാത്ത രീതിയിൽ മൈദ പശയാക്കി തുണികൊണ്ടുള്ള നാടയിൽ തേച്ച് അടയ്ക്കണം. ഏറ്റവും മുകളിലത്തെ പാത്രത്തിൽ വെള്ളം ഒഴിക്കണം. ഇതിനു ശേഷം അടുപ്പ് കത്തിക്കാം.
 
അടിയിലെ കലത്തിൽ തിളക്കുന്ന വാഷിലെ ആൽക്കഹോൾ ആവിയായി തൊട്ടു മുകളിലെ ദ്വാരമുള്ള കലത്തിലേക്ക് പ്രവേശിക്കുന്നു. ഈ ആവി ഏറ്റവും മുകളിലെ വെള്ളം നിറച്ച കലത്തിന്റെ അടിവശത്തു തട്ടുമ്പോൾ സാന്ദ്രീകരിക്കപ്പെടുകയും തൊട്ടുതാഴെ സജ്ജീകരിച്ചിട്ടുള്ള മരിയിൽ വീഴുകയും അവിടെ നിന്ന് കുഴൽ വഴി പുറത്തേക്കെത്തുകയും ചെയ്യുന്നു.
 
അടിയിലെ പാത്രത്തിലെ വാഷ് തിളക്കുന്നത് കൂടിയാലോ, വാഷിന്റെ അളവ് അധികമാകുകയോ ചെയ്താൽ കൂടുതൽ ജലം ആവിയായി ചാരായത്തിൽ കലരാനിടയുള്ളതിനാൽ അതിന്റെ ഗുണം കുറയുകയും രുചി വ്യത്യാസം വരുകയുംചെയ്യും.
===== പ്രഷർ കുക്കർ ഉപയോഗിച്ച് =====
പ്രഷർ കുക്കർ ഉപയോഗിച്ചും വാഷ് വാറ്റിയെടുക്കാം. പ്രഷർ കുക്കറിന്റെ വിസിൽ ഊരി മാറ്റി അതിൽ ഒരു ചെമ്പു കുഴൽ ഘടിപ്പിച്ച് അതിനറ്റത്ത് റബ്ബർ കുഴൽ ഘടിപ്പിക്കണം. കുഴലുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങളിൽ വായു കടക്കാത്ത രീതിയിൽ ഘടിപ്പിക്കാൻ ശ്രദ്ധിക്കണം. റബ്ബർ കുഴൽ ജലത്തിലൂടെ കടത്തിവിടണം. കുക്കറിൽ നിന്നും തിളച്ചു വരുന്ന ആവി വെള്ളത്തിലൂടെ കടത്തി വിട്ടിരിക്കുന്ന കുഴലിലെത്തി സാന്ദ്രീകരിക്കപ്പെടുന്നു.
 
== ചാരായ നിരോധനം ==
"https://ml.wikipedia.org/wiki/ചാരായം" എന്ന താളിൽനിന്ന് ശേഖരിച്ചത്