"നെസ്തോറിയൻ വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nestorianism}}
അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ (428-431) കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്രനിലപാടാണ് '''നെസ്തോറിയൻ സിദ്ധാന്തം'''. യേശുവിൽ ദൈവ, മനുഷ്യസ്വഭാവങ്ങൾ വേറിട്ടു നിൽക്കുന്നുവെന്നാണ് ഈ സിദ്ധാന്തത്തിന്റെ നിലപാട്. സ്വഭാവദ്വയം വേറിട്ടു നിന്നിരുന്ന യേശുവിലെ മനുഷ്യസ്വഭാവത്തിന്റെ മാത്രം മാതാവായി [[പരിശുദ്ധ മറിയം|കന്യാമറിയത്തെ]] കണ്ട നെസ്തോറിയസ്, മറിയത്തിനു പരമ്പരാഗതമായി നൽകപ്പെട്ടിരുന്ന ദൈവമാതാവെന്ന(Theotokos) വിശേഷണം നിരാകരിച്ചു. മറിയം അദ്ദേഹത്തിനു ക്രിസ്തുമാതാവു(Christotokos) മാത്രമായിരുന്നു.{{സൂചിക|൧}} ഈ സിദ്ധാന്തത്തെ, അലക്സാണ്ഡ്രിയയിലെ മെത്രാൻ കൂറിലോസിനെപ്പോലുള്ള (സിറിൾ) മറ്റു സഭാനേതാക്കൾ നിശിതമായി എതിർത്തു. ക്രി.വ. 431-ലെ എഫേസോസ് ഒന്നാം സൂനഹദോസും 451-ലെ കൽക്കദോനിയ സൂനഹദോസും ഈ സിദ്ധാന്തത്തെ ശീശ്മയായി വിധിച്ചു തള്ളിയതോടെ നെസ്തോറിയസിന്റെ അനുയായികൾ മറ്റൊരു സഭാവിഭാഗമായി വേർപിരിഞ്ഞു. പിൽക്കാലത്ത് പല പ്രമുഖ നെസ്തോറിയന്മാരും [[പേർഷ്യ|പേർഷ്യയിലെ]] [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സാമ്രാജ്യത്തിൽ]] ചെന്നെത്തി അവിടത്തെ പ്രാദേശികപൗരസ്ത്യസഭയുമായി കൂട്ടായ്മയിലായി. കാലക്രമേണ പേർഷ്യൻ സഭ നെസ്തോറിയൻ നിലപാട് മിക്കവാറും സ്വീകരിച്ചതോടെ അതിന്റെ പേരു തന്നെ നെസ്തോറിയൻ സഭ എന്നായി.
 
==യേശുവിന്റെ പ്രകൃതികൾ==
വരി 8:
[[പേർഷ്യ|പേർഷ്യയിൽ]] കുടിയേറിയ നെസ്തോറിയൻ പണ്ഡിതന്മാർ, നെസ്തോറിയസിന്റേയും ശിഷ്യന്മാരുടേയും സിദ്ധാന്തങ്ങളെ വികസിപ്പിച്ചു. [[മെസപ്പൊട്ടേമിയ|മെസോപ്പോത്തേമിയയിൽ]] എദേസായിലുണ്ടായിരുന്ന നെസ്തോറിയൻ പാഠശാല ക്രി.വ. 489-ൽ പേർഷ്യൻ നഗരമായ നിസിബിസിലേക്കു പറിച്ചു നടപ്പെടുകയും "നിസിബിസ് വിദ്യാലയം" എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു. പൗരസ്ത്യസഭ യൂറോപ്പിലും പേർഷ്യയ്ക്കു പുറത്ത് ഏഷ്യയുടെ മറ്റുഭാഗങ്ങളിലും വളരാൻ തുടങ്ങിയതോടെ, ക്രിസ്ത്വബ്ദം ഏഴാം നൂറ്റാണ്ടു മുതൽ നെസ്തോറിയൻ സഭ വീണ്ടും ശക്തി പ്രാപിച്ചു. എങ്കിലും പൗരസ്ത്യസഭയുമായി ഐക്യപ്പെട്ടിരുന്ന സഭകൾ എല്ലാം നെസ്തോറിയൻ ക്രിസ്തുശാസ്ത്രം പിന്തുടർന്നിരുന്നു എന്നു പറയുക വയ്യ; നെസ്തോറിയസിനെ മാനിക്കുന്ന ആധുനിക അസീറിയൻ സഭ പോലും നെസ്തോറിയൻ സിദ്ധാന്തത്തെ അതിന്റെ മൂലരൂപത്തിൽ അംഗീകരിക്കുന്നില്ല.
 
==കുറിപ്പുകൾ===
{{കുറിപ്പ്|൧|}} നെസ്തോറിയൻ ക്രിസ്തീയതയിൽ [[പരിശുദ്ധ മറിയം|മറിയം]] ക്രിസ്തുമാതാവ് (Christotokos) മാത്രമാകുന്നു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/നെസ്തോറിയൻ_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്