"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
മുതലാളിത്തവ്യവസ്ഥിതിയും കോളനിവത്കരണവും സാമ്രാജ്യത്വവും ആഗോളവത്കരണവും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആർക്കും നിഷേധിക്കാനാവില്ല. മുതലാളിത്തവ്യവസ്ഥിതിയുടെ വളർച്ചയ്ക്കൊപ്പം കോളനിവത്കരണം ഉണ്ടായപ്പോൾ സാമ്രാജ്യത്വത്തിന്റെ വളർച്ച മുതലാളിത്തരാജ്യങ്ങളുടെ ആഗോളവളർച്ചയ്ക്ക് അനിവാര്യമായി. കോളനിവത്കരണം രാജ്യങ്ങളെ പിടിച്ചടക്കലും, രാഷ്ട്രീയമേൽക്കോയ്മ നേടലും ഒക്കെ ആയിരുന്നെങ്കിൽ, സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിൽ ഇത്തരം രീതികൾക്കു മാറ്റം വന്നു. സാമ്രാജ്യത്വശക്തികൾ തങ്ങളുടെ മേൽക്കോയ്മ രാഷ്ട്രങ്ങളുടെമേൽ സ്ഥാപിച്ചത്‌, നേരിട്ടോ അല്ലാതയോ ഉള്ള സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾവഴി ആയിരുന്നു.
 
ആഗോളമുതലാളിത്തത്തിന്റെ ഒരു ചരിത്രഘട്ടമാണ് നവഉദാരവത്കരണം (New liberalism). രാഷ്ട്രവ്യവഹാരത്തിന്റെയും കമ്പോളത്തിന്റെയും പ്രവർത്തനമേഖലയെ സംബന്ധിച്ച് ഒന്നിനുപകരം മറ്റൊന്ന് എന്ന നിലയ്ക്കും, പരസ്പരപൂരകമെന്നനിലയ്ക്കും ചൂടു പകർന്ന സൈദ്ധാന്തികവാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ ചർച്ചകളെത്തുടർന്ന് ഉദയം ചെയ്തിട്ടുള്ള സിദ്ധാന്തമാണ് നവ ഉദാരവത്കരണം. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങൾ നിർണയിക്കുന്നതിൽ കമ്പോളവത്കരണതലങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുക, സമ്പദ്വ്യവസ്ഥയിൽ സർക്കാരിന് (സ്റ്റേറ്റിന്) ഉള്ള പങ്കു ലഘൂകരിക്കുക, സംഘടിത വ്യവസായങ്ങൾക്ക്, പ്രത്യേകിച്ച് കോർപ്പറേറ്റുകൾക്ക്‌, പൂർണമായ പ്രവർത്തനസ്വാതന്ത്യ്രം അനുവദിക്കുക, തൊഴിലാളിസംഘടനകളെ മൂലധനതാത്പര്യസംരക്ഷണം ലക്ഷ്യമിട്ട് നിയന്ത്രണവിധേയമാക്കുക, പൗരന്മാർക്കുള്ള സാമൂഹികസുരക്ഷാസംവിധാനങ്ങൾ വെട്ടിച്ചുരുക്കുക മുതലായവയാണ് നവ ഉദാരവത്കരണത്തിന്റെ പ്രഖ്യാപിത രീതികൾ.
 
നവ ഉദാരവത്കരണത്തിനു സൈദ്ധാന്തികവും ശാസ്ത്രീയവുമായ തലങ്ങൾ നൽകാൻ പ്രശസ്ത ബൗദ്ധികസ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രവർത്തിക്കുന്നുണ്ട്. ഷിക്കാഗോ സർവകലാശാലയിലെ ഫ്രെഡറിക്ക് ഫൊൻ ഹായക്ക് (Frederich Von Hayek), മിൾട്ടൺ ഫ്രീഡ്മാൻ (Milton Frieman) എന്നിവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. ഉദാരവത്കരണം (Liberlisation), സ്വകാര്യവത്കരണം (Privatisation), ആഗോളവത്കരണം (Globalisation) എന്നിവ ചേർന്ന നയങ്ങൾ LPG നയങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരം ബന്ധിതമാണ്. ഇവ മൂന്നിനെയും ലോകമെമ്പാടും വ്യാപരിപ്പിക്കുന്നതിനുവേണ്ടി പഠനഗവേഷണകേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രസിദ്ധീകരണശാലകളും വിദഗ്ധന്മാരുമൊക്കെയടങ്ങുന്ന വിപുലമായ ഒരു ശൃംഖലതന്നെ നിലവിൽ വന്നിട്ടുണ്ട്.
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്