"അജ്ഞേയതാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ദൃശ്യപ്രപഞ്ചത്തിനുപരി യാഥാർഥ്യമുണ്ടെന്നും എന്നാൽ ഈ പരമസത്യത്തെ അറിയാൻ മനുഷ്യനു കഴിയുകയില്ലെന്നുമുള്ള [[സിദ്ധാന്തം]].<ref>http://skepdic.com/agnosticism.htmltitle=അഗ്നോസ്ടിസിസം|</ref> ശാസ്ത്രീയമായ രീതിയിൽ ഈ തത്ത്വത്തെ സ്ഥാപിക്കാൻ സാധ്യമല്ല എന്നതുകൊണ്ട്‌ അത് `അജ്‌ഞേയം' എന്നു വിവക്ഷിക്കപ്പെടുന്നു. [[ആസ്തികവാദികൾ]] ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. [[നാസ്തികർ]] [[ദൈവം |ഈശ്വരന്റെ]] അസ്തിത്വത്തെ നിഷേധിക്കുന്നു. [[മതം |മതത്തിലെ]] ദൈവത്തെപ്പറ്റിയും [[തത്ത്വചിന്ത]]യിലെ [[കേവലതത്വം|കേവലതത്ത്വ]]ത്തെപ്പറ്റിയും സന്ദേഹമുള്ളവരാണ് [[സന്ദേഹവാദം|സന്ദേഹവാദികൾ]]. ഉണ്ടെന്നു വിശ്വസിക്കുകയും എന്നാലത് ശാസ്ത്രീയമായി തെളിയിക്കാൻ സാധ്യമല്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതു കൊണ്ടാണ് അജ്‌ഞേയതാവാദികൾ ആസ്തികരിലും നാസ്തികരിലും സന്ദേഹവാദികളിലും നിന്നു വ്യത്യസ്തരായിരിക്കുന്നത്. അജ്‌ഞേയതാവാദം കേവലം ഒരു പാശ്ചാത്യ സിദ്ധാന്തമല്ല; കാരണം [[ചാർവാകൻ|ചാർവാകന്മാരിലും]] ബൗദ്ധന്മാരിലും അജ്ഞേയതാവാദികളുണ്ടായിരുന്നു. അജ്ഞേയതാവാദം എന്ന അർഥത്തിൽ `അഗ്നോസ്റ്റിസിസം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1869 ൽ പ്രസിദ്ധ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ [[ടി.എച്ച്.ഹക്‌സ്‌ലി]]യായിരുന്നു . ആധുനികതത്വചിന്തകരിൽ പ്രമുഖരായ രണ്ട് അജ്ഞേയതാവാദികൾ ജർമൻ ദാർശനികനായ [[ഇമ്മാനുവേൽ കാന്റ് |ഇമ്മാനുവേൽ കാന്റും]] അമേരിക്കൻ തത്വശാസ്ത്രജ്ഞനായ [[സന്തായന]]യുമാകുന്നു.
[[File:ThomasHenryHuxley.jpg|thumb|upright|[[ടി.എച് .ഹക്സിലി ]]]]
 
==അവലംബം==
<references/>
 
 
[[വർഗ്ഗം:സിദ്ധാന്തങ്ങൾ]]
"https://ml.wikipedia.org/wiki/അജ്ഞേയതാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്