"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
അടിയുറച്ച ഇസ്ലാമികവിശ്വാസിയായിരുന്ന ഓസലിനെ തന്റെ ജപമാലയില്ലാതെ കാണുന്നത് അപൂർവ്വമായിരുന്നു. ഓസലിന്റെ ഭരണകാലത്ത് തുർക്കിയിലെ ഇസ്ലാമികവൽക്കരണം വർദ്ധിച്ചു. ഒരു ലഹരിവിരുദ്ധനും യാഥാസ്ഥിതികരാഷ്ട്രീയക്കാരനും ആയിരുന്ന ഓസൽ, [[സൂഫി|സൂഫികളടക്കമുള്ള]] ഇസ്ലാമികപ്രസ്ഥാനങ്ങളോട് അനുഭാവപൂർണ്ണമായ നിലപാടിലായിരുന്നു. നക്ഷ്ബന്ദി, നൂർജു, സുലൈമാൻജി തുടങ്ങിയ സൂഫി പ്രസ്ഥാനങ്ങൾ ഇക്കാലത്ത് തുർക്കിയിൽ കൂടുതൽ ജനകീയമായി.
 
1988 ജൂലൈയിൽ ഓസൽ [[മെക്ക|മെക്കയിലേക്ക്]] തീർത്ഥാടനം നടത്തി. തുർക്കി റിപ്പബ്ലിക്കിന്റെ അന്നു വരെയുള്ള 65 വർഷത്തെ ചരിത്രത്തിൽ ഒരു ഉന്നത രാഷ്ട്രീയനേതാവിന്റെ ഈ നടപടി ആദ്യമായായിരുന്നു.<ref name=hiro1/>
 
സ്ത്രീകൾക്ക് പൊതുകാര്യാലയങ്ങളിൽ തട്ടം ധരിച്ചെത്തുന്നതിലുള്ള വിലക്കിനെ സംബന്ധിച്ച് തുർക്കിയിൽ ദശാബ്ദങ്ങളായി തുടരുന്ന വിവാദങ്ങൾ ഓസൽ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് ആരംഭിച്ചത്. ഈ വിലക്ക് നീക്കുന്നതിനായി 1989-ൽ തുർഗുത് ഓസൽ പാർലമെന്റിൽ ഒരു നിയമം പാസാക്കിയെങ്കിലും പ്രസിഡണ്ടായിരുന്ന കെനാൻ എവ്രനും, ഭരണഘടനാകോടതിയും ഇടപെട്ട് ഈ നിയമം റദ്ദാക്കുകയായിരുന്നു.<ref name=hiro1/>
 
== അവലംബം ==
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്