"അഭിപ്രായസ്വാതന്ത്ര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: scn:Libbirtati di parrata; cosmetic changes
വരി 2:
[[ഇന്ത്യ|ഇന്ത്യൻ]] ഭരണഘടനയിൽ ഉറപ്പുനല്കുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് '''അഭിപ്രായസ്വാതന്ത്ര്യം'''. ജനാധിപത്യ ഗവൺമെന്റുകൾ പ്രധാനമായും ആ രാജ്യത്തെ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിലാണ് നിലക്കൊള്ളുന്നത്. ശക്തമായ വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനില്പിനത്യാവശ്യമാണ്. ഭരണഘടനയുടെ 19-ആം വകുപ്പ് ഇന്ത്യൻ പൗരൻമാർക്ക് മൗലികമായ അവകാശങ്ങൾ ഉറപ്പു നല്കുന്നു. ഇതിൽ 19(1) (a) അഭിപ്രായസ്വാതന്ത്ര്യം പൌരൻമാർക്ക് ഉറപ്പു നല്കുന്നതാണ്.
 
== ജനാധിപത്യത്തിൽ ==
 
ഒരു പൗരന് അയാളുടെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ നിർഭയമായും അസന്ദിഗ്ധമായും പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമാണ് അഭിപ്രായസ്വാതന്ത്യം. ഈ സ്വാതന്ത്യത്തിൽ പ്രസിദ്ധീകരണസ്വാതന്ത്യവും മറ്റുതരത്തിലുള്ള ആശയപ്രകടനസ്വാതന്ത്യവും ഉൾ പ്പെടും. പ്രസിദ്ധീകരണസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഉത്തരവുകൾ അഭിപ്രായസ്വാതന്ത്യത്തിനെതിരാണ്. സുപ്രീംകോടതി മുൻപാകെ 1950-ൽ വന്ന രമേഷ്താപ്പറുടെ കേസിൽ മദ്രാസ് ഗവൺമെന്റിന്റെ ഉത്തരവനുസരിച്ച് ക്രോസ്റോഡ് എന്ന പത്രം നിരോധിക്കുകയുണ്ടായി. ഈ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിദ്ധീകരണസ്വാതന്ത്ര്യം തടയുകയെന്നത് അഭിപ്രായസ്വാതന്ത്ര്യം തടയുകയെന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
 
== നിയന്ത്രണ വിധേയം ==
 
എന്നാൽ അഭിപ്രായസ്വാതന്ത്യം അനിയന്ത്രിതമായ ഒന്നല്ല; മറ്റു മൗലികാവകാശങ്ങളെപ്പോലെ ഇതും നിയന്ത്രണവിധേയമാണ്. അനിയന്ത്രിതമോ പരിധിയില്ലാത്തതോ ആയ അവകാശം ഭരണഘടന ആർക്കും നല്കുന്നില്ല. ഭരണഘടനയുടെ 19(2) മുതൽ (6) വരെയുള്ള ഉപവകുപ്പുകൾ മൌലികാവകാശങ്ങളുടെ നിയന്ത്രണങ്ങളുടെ സ്വഭാവത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഈ നിയന്ത്രണപ്രക്രിയയെ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. ഉചിതമായ, അല്ലെങ്കിൽ യുക്തമായ നിയന്ത്രണങ്ങൾക്കുള്ള ഉപാധികൾ നിർദേശിക്കുകയാണ് പ്രസ്തുത വകുപ്പിൽ ചെയ്തിട്ടുള്ളത്.
വരി 56:
[[pt:Liberdade de expressão]]
[[ru:Свобода слова]]
[[scn:Libbirtati ridi parrata]]
[[sh:Sloboda govora]]
[[simple:Freedom of speech]]
"https://ml.wikipedia.org/wiki/അഭിപ്രായസ്വാതന്ത്ര്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്