"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: de:Boethius
(ചെ.) യന്ത്രം ചേർക്കുന്നു: scn:Aniciu Manliu Turquatu Sivirinu Buezziu; cosmetic changes
വരി 1:
[[ചിത്രംപ്രമാണം: Boethius initial consolation philosophy.jpg|thumb|300px|right|ശിഷ്യന്മാരെ പഠിപ്പിക്കുന്ന ബോത്തിയസ് - [[തത്ത്വചിന്ത|തത്ത്വചിന്തയുടെ]] സമാശ്വാസം എന്ന കൃതിയുടെ ഒരു [[ഇറ്റലി|ഇറ്റാലിയൻ]] കയ്യെഴുത്തുപ്രതിയിൽ നിന്ന് - കാലം 1385]]
 
'''അനിസിയസ് മാൻലിയസ് സെവേരിനസ് ബോത്തിയസ്''' (ജനനം: ക്രി.വ. 480 മരണം: ക്രി.വ. 524/525) ആറാം നൂറ്റാണ്ടിലെ ഒരു [[റോം|റോമൻ]] തത്ത്വചിന്തകനായിരുന്നു. ചക്രവർത്തിമാരായ പെട്രോണിയസ് മാക്സിമസ്, ഒളിബ്രിയസ്, ചില കോൺസൽമാർ എന്നിവരുമായി ബന്ധപ്പെട്ട്, പൗരാണികതയും പ്രാധാന്യവും ഉള്ള ഒരു റോമൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഫ്ലേവിയസ് മാൻലിയസ് ബോത്തിയസ്, 487-ൽ അവസാനത്തെ പാശ്ചാത്യ റോമൻ ചക്രവർത്തിയെ ഒഡോസർ സ്ഥാന‍ഭ്രഷ്ടനാക്കിയതിനെ തുടർന്ന് കോൺസൽ സ്ഥാനം വഹിച്ചിരുന്നു. ബോത്തിയസ് തന്നെ 510-ൽ ഓസ്ട്രോഗോത്തുകളുടെ രാജ്യത്ത് കോൺസൽ ആയിരുന്നു. പിന്നീട് റോമിൽ, തിയൊഡോറിക് രാജാവിന്റെ കീഴിൽ, ഭരണത്തിലും നിയമവ്യവസ്ഥയിലും ഏറെ പ്രാധാന്യമുള്ള സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു. എന്നാൽ ഒടുവിൽ, ബൈസാന്തിയ സാമ്രാജ്യവുമായി രഹസ്യബന്ധം പുലർത്തിയെന്ന സംശയത്തിൽ രാജാവ് ബോത്തിയസിന് വധശിക്ഷ നൽകി. മരണം കാത്ത് തടവിൽ കഴിയുമ്പോൾ രചിച്ചതായി കരുതപ്പെടുന്ന '''തത്ത്വചിന്തയുടെ സമാശ്വാസം''' (Consolation of Philosophy) എന്ന ഗ്രന്ഥമാണ് ബോത്തിയസിന്റെ യശസിന് അടിസ്ഥാനം.
വരി 14:
== പിൽക്കാലജീവിതം ==
 
[[ചിത്രംപ്രമാണം:Boethius imprisoned Consolation of philosophy 1385.jpg|thumb|left|ബോത്തിയസ് തടവിൽ - "സമാശ്വാസത്തിന്റെ" 1385-ലെ കയ്യെഴുത്തുപ്രതിയിൽ നിന്ന്']]
520 ആയപ്പോൾ 40 വയസ്സുള്ള ബോത്തിയസ് ഭരണത്തിലും നീതിന്യായവ്യവസ്ഥയിലേയും ഏറെ അധികാരങ്ങളുള്ള "മജിസ്റ്റർ ഒഫിസിയോറം" എന്ന പദവിയിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും കോൺസൽ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതും പിതാവിന്റെ പദവി വ്യക്തമാക്കി.
 
വരി 51:
 
=== "തത്ത്വചിന്തയുടെ സമാശ്വാസം" ===
[[ചിത്രംപ്രമാണം:L’Hortus Deliciarum.jpg|thumb|200px|left|ഭാഗ്യചക്രം - പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം]]
 
പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റാലിയൻ മാനവികതാവാദി ലോറൻസോ വല്ല, ബോത്തിയസിനെ വിശേഷിപ്പിച്ചത് "അവസാനത്തെ റോമാക്കാരനും ആദ്യത്തെ സ്കോളാസ്റ്റിക് തത്ത്വചിന്തകനും" എന്നാണ്. മദ്ധ്യകാലസർവകലാശാലകൾ ബോത്തിയസിന്റെ പാഠപുസ്തകങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും, അന്തിമരചനയായ "തത്ത്വചിന്തയുടെ സമാശ്വാസം" ആണ് മദ്ധ്യയുഗങ്ങളിലും പിൽക്കാലങ്ങളിലും അദ്ദേഹത്തിന്റെ യശ്ശസിന് അടിസ്ഥാനമായി നിന്നത്. തന്റെ പതനവും കാരാഗൃഹവാസവും മൂലം തുടക്കത്തിൽ കലുഷിതനും നിരാശനുമായിരുന്ന ബോത്തിയസും ജ്ഞാനിയും ദയാമയിയുമായ ഒരു വനിതയായി പ്രത്യക്ഷപ്പെടുന്ന തത്ത്വചിന്തയും തമ്മിലുള്ള സം‌വാദത്തിന്റെ രൂപത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. ഗദ്യവും പദ്യവും ഇടകലർത്തി എഴുതിയിരിക്കുന്ന "സമാശ്വാസം" കഷ്ടപ്പാടുകളെ ദാർശനികമായ നിർമ്മമതയോടെ സ്വീകരിക്കാൻ പഠിപ്പിക്കുന്നു. 'തത്ത്വചിന്താദേവി'(Lady Philosophy) ബോത്തിയസിനെ ചോദ്യം ചെയ്യുകയും തിരിച്ചടികളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ വിമർശിക്കുകയും ചെയ്യുന്നതിനാൽ ഗ്രന്ഥത്തിന്റെ പലഭാഗങ്ങളും [[പ്ലേറ്റോ|പ്ലേറ്റോയുടെ]] തൂലിക രേഖപ്പെടുത്തിയിട്ടുള്ള [[സോക്രട്ടീസ്|സോക്രട്ടീസിന്റെ]] സം‌വാദങ്ങളെ അനുസ്മരിപ്പിക്കും. പതിനാലാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്ത ഈ കൃതിയുടെ അനേകം കയ്യെഴുത്തുപ്രതികളും നിലവിലുണ്ട്. ആൽഫ്രഡ് രാജാവും, [[ജെഫ്രി ചോസർ|ജെഫ്രി ചോസറും]], ഒന്നാം ഇലിസബത്ത് രാജ്ഞിയും വരെ ഇംഗ്ലീഷിൽ ഈ കൃതിയുടെ പരിഭാഷകരായുണ്ട്.<ref>Richard A. Dwyer, ''Boethian Fictions, Narratives in the Medieval French Versions of the Consolatio Philosophiae'', Medieval Academy of America, 1976.</ref> "സമാശ്വാസത്തിന്" അനേകം വ്യാഖ്യാനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ സംസ്കാരത്തെ ഏറ്റവുമേറെ സ്വാധീനിച്ച ഗ്രന്ഥങ്ങളിലൊന്നാണ് സമാശ്വാസം.
വരി 119:
[[ru:Аниций Манлий Торкват Северин Боэций]]
[[sc:Boeziu]]
[[scn:Aniciu Manliu Turquatu Sivirinu Buezziu]]
[[sk:Boethius]]
[[sl:Boetij]]
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്