"സിറിയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിഫൈ
(ചെ.) [
വരി 4:
ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്ന [[നെല്ല്]], [[ഗോതമ്പ്]], [[മക്കച്ചോളം]], [[ജോവർ]], [[ഓട്ട്സ്]], [[ബാർലി]], [[റൈ]] എന്നിവയെയാണ് '''സിറിയലുൾ''' (cereals) എന്ന് വിളിക്കുന്നത്. ധാന്യവിളകളിൽ സിറിയലുകളും (cereals) മില്ലെറ്റുകളും (millets) ഉൾപ്പെടുന്നു. പണ്ടുമുതൽ റോമാക്കാരും ഗ്രീക്കുകാരും സിറിസ് ദേവതയെ ധാന്യങ്ങളുടെ ദാതാവായിക്കരുതി കൊയ്ത്തുസമയത്ത് ഉത്സവങ്ങളും മറ്റും നടത്തി ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ കാഴ്ചയർപ്പിച്ചിരുന്നു. ഈ ദേവതയുടെ പ്രീതിക്കുവേണ്ടിയായിരിക്കാം സിറിയൽസ് എന്ന് ധാന്യങ്ങൾക്ക് പേരിട്ടത്. ഓട്സും റൈയുമാണ് ശീതമേഖലകളിലെ ധാന്യവിളകൾ; സമശീതോഷ്ണ മേഖലയിലേത് [[ഗോതമ്പ്|ഗോതമ്പും]] [[ബാർലിയും]]. [[നെല്ല്]], [[മക്കച്ചോളം]], മില്ലെറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ്.
 
ധാന്യമണികൾ ഉൾക്കൊള്ളുന്ന ഫലം (കായ്) കാരിയോപ്സിസ് (Caryopsis) എന്നറിയപ്പെടുന്നു. ധാന്യങ്ങളിൽ [[സ്റ്റാർച്ച്]], [[പ്രോട്ടീൻ]], [[കൊഴുപ്പ്]], [[ജീവകം|ജീവകങ്ങൾ]], [[ലവണം|ലവണങ്ങൾ]] തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ ഉത്പാദിപ്പിക്കാനും കൈകാര്യം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും കയറ്റി അയയ്ക്കാനും മറ്റു വിളകളെക്കാൾ എളുപ്പമാണ്. വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം. എല്ലാ ധാന്യവിളകളിലും രോഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും ചെറുത്തു നില്ക്കാൻ കഴിയുന്ന മൂപ്പു കുറഞ്ഞ, ഉത്പാദനശേഷി കൂടിയ സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
വരി 45:
==ഓട്ട്സ്==
{{main|ഓട്ട്സ്}}
 
ശാസ്ത്രനാമം: ''അവിന സറ്റൈവ (Avena sativa).'' തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ഇനമാണിത്. ഉത്തർപ്രദേശിലും പഞ്ചാബിലുമാണ് ഇത് ധാരാളമായി കൃഷിചെയ്യപ്പെടുന്നത്. പ്രധാനമായും കാലിത്തീറ്റയ്ക്കാണ് കൃഷി ചെയ്യുന്നതെങ്കിലും ധാന്യത്തിനുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു. കുതിരകൾക്കും കന്നുകാലികൾക്കും നല്ല ആഹാരമാണിത്. വളക്കൂറും നീർവാർച്ചയുമുള്ള കളിമൺപ്രദേശങ്ങളാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം. ഓട്സ് സാധാരണയായി തനിവിളയായി ആണ് കൃഷിചെയ്യുന്നത്. വടക്കൻ ഗുജറാത്തിൽ ഓട്സിനോടൊപ്പം ചെറുകടുകും കൃഷി ചെയ്യാറുണ്ട്. മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം. കാലിത്തീറ്റയ്ക്കാണെങ്കിൽ ജനുവരി മുതൽ മാർച്ച് വരെ മൂന്നുപ്രാവശ്യം വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോൾ ചെടികൾക്ക് പച്ചനിറമുള്ളപ്പോൾത്തന്നെ നിലംപറ്റെ കൊയ്തെടുക്കുന്നു. നന്നായി വിളഞ്ഞാൽ കൊയ്തെടുക്കുമ്പോൾ ധാന്യം കൊഴിഞ്ഞുപോകാനിടയുണ്ട്. വടക്കെ ഇന്ത്യയിലും മറ്റും കൃഷിചെയ്യപ്പെടുന്ന നല്ലയിനം ഓട്സ് 'കെന്റ്' എന്നറിയപ്പെടുന്നു. കടുപ്പമുള്ള വയ്ക്കോലും വലുപ്പം കൂടിയ ധാന്യവുമുള്ള ഈ ആസ്റ്റ്രേലിയൻ ഇനം 112 ദിവസംകൊണ്ട് കതിരിടുന്നു. ധാന്യം മില്ലിൽ കുത്തിയെടുത്ത് പ്രഭാതഭക്ഷണത്തിനുപയോഗിക്കുന്നു. കാലിത്തീറ്റയ്ക്ക് നല്ലൊരിനമാണിത്. ഗോതമ്പിൽ ഉള്ളതിനെക്കാൾ കൂടുതൽ ബി1, ബി2, ഇ എന്നീ ജീവകങ്ങൾ ഇതിലുണ്ട്.
[[File:Avena sativa L.jpg|thumb|250px|ഓട്ട്സ്]]

==ബാർലി (യവം)==
Line 59 ⟶ 58:
''സെക്കേൽ സിറിയൽ (Secale Cereale)'' എന്നറിയപ്പെടുന്ന ഈ ധാന്യം പ്രധാനമായും റൊട്ടിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കന്നുകാലികൾക്ക് ആഹാരമായും ആൽക്കഹോളും [[വിസ്കി|വിസ്കിയും]] ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികൾ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോൽ പായ്ക്കിങ്ങിനും കടലാസ്സു നിർമാണത്തിനും ഉപയോഗിക്കുന്നു. ഗോതമ്പിനോടൊപ്പം മിശ്രവിളയായി കൃഷിചെയ്യുന്നുണ്ട്. [[ഗോതമ്പ്|ഗോതമ്പുമായി]] ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാൾ നീളം കൂടിയവയാണ് റൈ മണികൾ. റൈ ചെടികളുടെ നീല കലർന്ന പച്ച നിറം ഗോതമ്പുചെടികളിൽനിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ഇതിന്റെ വിത്ത് വേനൽക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്.
[[File:Ear of rye.jpg|thumb|250px|റൈ ]]
 
{{സർവ്വവിജ്ഞാനകോശം|ധാന്യവിളകൾ}}
"https://ml.wikipedia.org/wiki/സിറിയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്