"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
പോളിക്കാർപ്പിന്റെ ശിഷ്യനായിരുന്നെന്ന് അവകാശപ്പെടുന്ന ഇരണേവൂസ് അദ്ദേഹത്തിന്റെ സ്മരണയെ, സഭയുടെ അപ്പസ്തോലികയുഗവുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ വിലമതിക്കുന്നു. ക്രിസ്തീയവിശ്വാസത്തിലേക്കുള്ള തന്റെ പരിവർത്തനത്തിന്റേയും പശ്ചാത്തലം, ഫ്ലോറിനസിനെഴുതിയ കത്തിൽ ഇരണേവൂസ് വിവരിക്കുന്നുണ്ട്. യേശുവിനെ നേരിട്ടു കണ്ടിട്ടുള്ള "വയോധികനായ യോഹന്നാനെ"-പ്പോലുള്ളവരുമായുള്ള സംഭാഷണങ്ങളുടെ വിവരവും പോളിക്കാർപ്പിൽ നിന്നു താൻ കേട്ടതായി ഇരണേവൂസ് എടുത്തു പറയുന്നു. പോളിക്കാർപ്പിനെ ക്രിസ്തീയവിശ്വാസത്തിലേക്കു നയിച്ചത് അപ്പസ്തോലന്മാരാണെന്നും, അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടിരുന്നെന്നും, യേശുവിനെ കണ്ടിട്ടുള്ള പലരുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും മറ്റും ഇരണേവൂസ് പറയുന്നു. പോളിക്കാർപ്പ് പടുവൃദ്ധനായിരുന്നെന്നു അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു.
 
==പോളിക്കാർപ്പുംപോളികാർപ്പും അനിസീറ്റസും==
സിറിയയിൽ നിന്നുള്ള അനിസീറ്റസ് റോമിലെ മെത്രാനായിരിക്കെ, ക്രി.വ. 150-60 കാലത്തെങ്ങോ പോളിക്കാർപ്പ്പോളികാർപ്പ് റോമിൽ അദ്ദേഹത്തെ സന്ദർശിച്ച കാര്യവും ഇരണേവൂസ് വിവരിക്കുന്നുണ്ട്. ഉയിർപ്പുതിരുനാളിന്റെ തിയതി ഉൾപ്പെടെ വിവിധവിഷയങ്ങളിൽ ഏഷ്യാമൈനറിലേയും റോമിലേയും സഭകൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ചർച്ച ചെയ്തു പരിഹരിക്കുകയായിരുന്നു സന്ദർശനലക്ഷ്യം. ഒട്ടേറെ കാര്യങ്ങളിൽ അവർക്ക് അഭിപ്രായസമന്വയത്തിലെത്താൻ കഴിഞ്ഞെങ്കിലും ഉയിർപ്പിന്റെ തിയതിയുടെ കാര്യത്തിൽ ഇരുവരും അവരുടെ പാരമ്പര്യത്തിൽ ഉറച്ചു നിന്നു. എങ്കിലും, സഭകൾക്കിടയിലെ സാഹോദര്യത്തേയും പാരസ്പര്യത്തേയും ഈ അഭിപ്രായഭിന്നത ബാധിച്ചില്ല. തന്റെ പള്ളിയിൽ ദിവ്യബലി അർപ്പിക്കാൻ അനിസീറ്റസ് പോളിക്കാർപ്പിനെ അനുവദിച്ചു. ആഴ്ചയിലെ ഏതു ദിവസമാണെന്നതു കണക്കിലെടുക്കാതെ യഹൂദരീതി അനുസരിച്ച്, നിസാൻ മാസം 14-അം തിയതി പെസഹാ ആചരിക്കുന്ന പൗരസ്ത്യരീതിയാണ് സ്മിർണായിലെ പോളിക്കാർപ്പിന്റെ സഭ പിന്തുടർന്നിരുന്നത്.
 
==എതിരാളികളോടുള്ള സമീപനം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/920939" എന്ന താളിൽനിന്ന് ശേഖരിച്ചത്