"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
[[യോഹന്നാൻ ശ്ലീഹാ|അപ്പോസ്തലനായ യോഹന്നാന്റെ]] ശിഷ്യനായിരുന്നു പോളിക്കാർപ്പെന്ന് യുവപ്രായത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചിട്ടുള്ള [[ഇരണേവൂസ്|ഇരണേവൂസും]],<ref>ഇരണേവൂസ്, ''ശീശ്മകൾക്കെതിരെ'': പോളിക്കാർപ്പിന്റെ ഇപ്പോൾ നിലവിലുള്ള കത്തിൽ, യോഹന്നാന്റെ സുവിശേഷം പരമർശിക്കപ്പെടുന്നില്ല. പോളിക്കാർപ്പിനു പരിചയമുണ്ടായിരുന്ന യോഹാന്നാൻ ആരാണെങ്കിലും അത് സുവിശേഷകനായ യോഹന്നാൻ അല്ലെന്നോ, പോളിക്കാർപ്പ് ശിഷ്യത്വം വിട്ടതിനു ശേഷമാണ് യോഹന്നാൻ സുവിശേഷം എഴുതിയതെന്നോ ആവാം ഇതു നൽകുന്ന സൂചന. "ഹാരിസ് ശകലങ്ങൾ" ആദ്യകാലപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടാകാമെന്ന് സമ്മതിക്കുന്ന വീൽഡ്മാന്റെ(വീൽഡ്‌മാൻ 1999:132) നിരീക്ഷണം ഇതാണ്: "യോഹന്നാനേയും പോളികാർപ്പിനേയും ബന്ധിപ്പിക്കുന്ന പാരമ്പര്യത്തിന്റെ അസംസ്കൃതരൂപം ഇരണേവൂസിനു മുൻപും ഉണ്ടായിരുന്നിരിക്കാം; എങ്കിലും അപ്പസ്തോലനായ യോഹന്നാനുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ പോളിക്കാർപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാരമ്പര്യത്തിന്റെ ക്രോഡീകരണം ഇരണേവൂസുമായി നേരിട്ടു ബന്ധപ്പെട്ടതു തന്നെയാകണം."</ref>ഉത്തരാഫ്രിക്കൻ സഭാപിതാവ് [[തെർത്തുല്യൻ|തെർത്തുല്യനും]]<ref>Tertullian, ''De praescriptione hereticorum'' 32.2</ref> സാക്ഷ്യപ്പെടുത്തുന്നു. രക്തസാക്ഷിയായ പോളിക്കാർപ്പിനെ, ഏറെ വധശ്രമങ്ങളെ അതിജീവിച്ച് വയോവൃദ്ധാവസ്ഥയിൽ പാത്മോസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ട യോഹാന്നാനുമായി ബന്ധപ്പെടുത്തിയും താരതമ്യം ചെയ്തും കാട്ടുന്ന ഒരു ആദ്യകാലപാരമ്പര്യം മൂന്നു ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടതും ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിക്കപ്പെടുന്നതുമായ ഒരു കോപ്റ്റിക് ഭാഷാ പപ്പൈറസ് ശകലത്തിൽ കാണാം. "ഹാരിസ് ശകലം" എന്നറിയപ്പെടുന്ന ഈ രേഖയിലെ ഭാഷ്യം, "പോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ"-യുടെ മൂലം വികസിച്ചുണ്ടായതാവാം.<ref>Dating according to Frederick W. Weidmann, ed. and tr. ''Polycarp and John: The Harris Fragments and Their Challenge to the Literary Tradition'' (University of Notre Dame Press, 1999).</ref> യോഹന്നാനും പോളിക്കാർപ്പും തമ്മിലുള്ള അടുപ്പത്തെ അതിനു മുൻപോ പിൻപോ ഉള്ള സാക്ഷ്യങ്ങളൊന്നുമായി ഒത്തുപോകാത്തവിധം പെരുപ്പിക്കുന്ന "ഹാരിസ് ശകലങ്ങൾ" സ്മിർണയിലേയും എഫേസോസിലേയും സഭകൾക്കിടയിലുണ്ടായ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്മിർണായിൽ എഴുതപ്പെട്ട പുണ്യാത്മചരിതം(Hagiography) ആണെന്ന്, അതിന്റെ സംശോധകനായ ഫ്രെഡറിക് വീൽഡ്‌മാൻ അഭിപ്രായപ്പെടുന്നു.<ref>Weidmann 1999:133.</ref> സ്മിർണയിൽ രൂപപ്പെട്ട ഈ പാരമ്പര്യം "രക്തസാക്ഷിത്വകഥ"‌-യെ ഏറ്റുപറയുന്നതിനൊപ്പം അതിൽ നിന്നു വ്യതിചലിക്കുക കൂടി ചെയ്യുന്നുണ്ട്.
 
യോഹന്നാന്റെ മറ്റൊരു ശ്രോതാവായ [[ഹൈരാപ്പൊലിസിലെ പേപ്പിയസ്|പേപ്പിയസിന്റെ]] സഹചാരിയും അന്ത്യോഖ്യായിലെ ഇഗ്നേഷ്യസുമായി കത്തിടപാടുകൾ നടത്തിയിരുന്നവനുമായിരുന്നു പോളിക്കാർപ്പെന്ന്പോളിക്കാർപ്പെന്നും ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നു.<ref>Irenaeus, V.xxxii.</ref> ഇഗ്നേഷ്യസിന്റെ കത്തുകളിലൊന്ന് പോളിക്കാർപ്പിനുള്ളതാണ്. കൂടാതെ, എഫേസോസുകാർക്കും മഗ്നീഷിയാക്കാർക്കും എഴുതിയ കത്തുകളിൽ അദ്ദേഹം പോളിക്കാർപ്പിനെ പരാമർശിക്കുകയും ചെയ്യുന്നു.
 
പോളിക്കാർപ്പിന്റെ ശിഷ്യനായിരുന്നെന്ന് അവകാശപ്പെടുന്ന ഇരണേവൂസ് അദ്ദേഹത്തിന്റെ സ്മരണയെ, സഭയുടെ അപ്പസ്തോലികയുഗവുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ വിലമതിക്കുന്നു. ക്രിസ്തീയവിശ്വാസത്തിലേക്കുള്ള തന്റെ പരിവർത്തനത്തിന്റേയും പശ്ചാത്തലം, ഫ്ലോറിനസിനെഴുതിയ കത്തിൽ ഇരണേവൂസ് വിവരിക്കുന്നുണ്ട്. യേശുവിനെ നേരിട്ടു കണ്ടിട്ടുള്ള "വയോധികനായ യോഹന്നാനെ"-പ്പോലുള്ളവരുമായുള്ള സംഭാഷണങ്ങളുടെ വിവരവും പോളിക്കാർപ്പിൽ നിന്നു താൻ കേട്ടതായി ഇരണേവൂസ് എടുത്തു പറയുന്നു. പോളിക്കാർപ്പിനെ ക്രിസ്തീയവിശ്വാസത്തിലേക്കു നയിച്ചത് അപ്പസ്തോലന്മാരാണെന്നും, അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടിരുന്നെന്നും, യേശുവിനെ കണ്ടിട്ടുള്ള പലരുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും മറ്റും ഇരണേവൂസ് പറയുന്നു. പോളിക്കാർപ്പിന്റെപോളിക്കാർപ്പ് പടുവൃദ്ധനായിരുന്നെന്നു അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു.
 
==പോളിക്കാർപ്പും അനിസീറ്റസും==
"https://ml.wikipedia.org/wiki/പോളികാർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്