"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,625 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലെ [[സ്മിർണ|സ്മിർണയിൽ]] മെത്രാനായിരുന്ന സഭാപിതാവാണ് '''പോളിക്കാർപ്പ്''' (ജനനം: ക്രി.വ. 69; മരണം 155) ({{lang-grc|Πολύκαρπος}})<ref name="Britannica">[http://www.britannica.com/eb/article-468353 പോളിക്കാർപ്പിനെ കുറിച്ചുള്ള എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ലേഖനം]</ref>. ''[[പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വകഥ]]'' അനുസരിച്ച്, അദ്ദേഹത്തെ ബന്ധനസ്ഥനാക്കി ജീവനോടെ ദഹിപ്പിക്കാൻ ശ്രമിക്കുകയും അഗ്നി അദ്ദേഹത്തെ സ്പർശിക്കാതിരുന്നപ്പോൾ കുന്തംകൊണ്ടു കുത്തിക്കൊല്ലുകയുമാണ് ചെയ്തത്.<ref name="Wace">[http://www.ccel.org/ccel/wace/biodict.html?term=Polycarpus,%20bishop%20of%20Smyrna Henry Wace, ''Dictionary of Christian Biography and Literature to the End of the Sixth Century A.D., with an Account of the Principal Sects and Heresies''], S.V. "Polycarpus, bishop of Smyrna".</ref> [[റോമൻ കത്തോലിക്കാ സഭ]], [[പൌരസ്ത്യ ഓർത്തഡോക്സ് സഭ]], [[കിഴക്കൻ ഓർത്തഡോക്സ് സഭ]], [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭകൾ]], [[ലൂഥറൻ സഭ|ലൂഥറൻ സഭകൾ]] എന്നിവ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു.
 
അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളിക്കാർപ്പെന്നു കരുതപ്പെടുന്നു.<ref>Staniforth, Maxwell. ''Early Christian Writings.'' (Penguin Books: London, 1987), 115.</ref> [[റോമിലെ ക്ലമൻറ്]], [[അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ്]] എന്നിവർക്കൊപ്പം പോളിക്കാർപ്പ് മൂന്നു പ്രമുഖ അപ്പസ്തോലികസഭാപിതാക്കന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെ കത്താണ്. ഈ കൃതിയുടെ ഏറ്റവും പുരാതനമായ സാക്ഷ്യം ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
[[യോഹന്നാൻ ശ്ലീഹാ|അപ്പോസ്തലനായ യോഹന്നാന്റെ]] ശിഷ്യനായിരുന്നു പോളിക്കാർപ്പെന്ന് യുവപ്രായത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചിട്ടുള്ള [[ഇരണേവൂസ്|ഇരണേവൂസും]],<ref>ഇരണേവൂസ്, ''ശീശ്മകൾക്കെതിരെ'': പോളിക്കാർപ്പിന്റെ ഇപ്പോൾ നിലവിലുള്ള കത്തിൽ, യോഹന്നാന്റെ സുവിശേഷം പരമർശിക്കപ്പെടുന്നില്ല. പോളിക്കാർപ്പിനു പരിചയമുണ്ടായിരുന്ന യോഹാന്നാൻ ആരാണെങ്കിലും അത് സുവിശേഷകനായ യോഹന്നാൻ അല്ലെന്നോ, പോളിക്കാർപ്പ് ശിഷ്യത്വം വിട്ടതിനു ശേഷമാണ് യോഹന്നാൻ സുവിശേഷം എഴുതിയതെന്നോ ആവാം ഇതു നൽകുന്ന സൂചന. "ഹാരിസ് ശകലങ്ങൾ" ആദ്യകാലപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടാകാമെന്ന് സമ്മതിക്കുന്ന വീൽഡ്മാന്റെ(വീൽഡ്‌മാൻ 1999:132) നിരീക്ഷണം ഇതാണ്: "യോഹന്നാനേയും പോളികാർപ്പിനേയും ബന്ധിപ്പിക്കുന്ന പാരമ്പര്യത്തിന്റെ അസംസ്കൃതരൂപം ഇരണേവൂസിനു മുൻപും ഉണ്ടായിരുന്നിരിക്കാം; എങ്കിലും അപ്പസ്തോലനായ യോഹന്നാനുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ പോളിക്കാർപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാരമ്പര്യത്തിന്റെ ക്രോഡീകരണം ഇരണേവൂസുമായി നേരിട്ടു ബന്ധപ്പെട്ടതു തന്നെയാകണം."</ref>ഉത്തരാഫ്രിക്കൻ സഭാപിതാവ് [[തെർത്തുല്യൻ|തെർത്തുല്യനും]]<ref>Tertullian, ''De praescriptione hereticorum'' 32.2</ref> സാക്ഷ്യപ്പെടുത്തുന്നു. രക്തസാക്ഷിയായ പോളിക്കാർപ്പിനെ, ഏറെ വധശ്രമങ്ങളെ അതിജീവിച്ച് വയോവൃദ്ധാവസ്ഥയിൽ പാത്മോസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ട യോഹാന്നാനുമായി ബന്ധപ്പെടുത്തിയും താരതമ്യം ചെയ്തും കാട്ടുന്ന ഒരു ആദ്യകാലപാരമ്പര്യം മൂന്നു ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടതും ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിക്കപ്പെടുന്നതുമായ ഒരു കോപ്റ്റിക് ഭാഷാ പപ്പൈറസ് ശകലത്തിൽ കാണാം. "ഹാരിസ് ശകലം" എന്നറിയപ്പെടുന്ന ഈ രേഖയിലെ ഭാഷ്യം, "പോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ"-യുടെ മൂലം വികസിച്ചുണ്ടായതാവാം.<ref>Dating according to Frederick W. Weidmann, ed. and tr. ''Polycarp and John: The Harris Fragments and Their Challenge to the Literary Tradition'' (University of Notre Dame Press, 1999).</ref> യോഹന്നാനും പോളിക്കാർപ്പും തമ്മിലുള്ള അടുപ്പത്തെ അതിനു മുൻപോ പിൻപോ ഉള്ള സാക്ഷ്യങ്ങളൊന്നുമായി ഒത്തുപോകാത്തവിധം പെരുപ്പിക്കുന്ന "ഹാരിസ് ശകലങ്ങൾ" സ്മിർണയിലേയും എഫേസോസിലേയും സഭകൾക്കിടയിലുണ്ടായ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്മിർണായിൽ എഴുതപ്പെട്ട പുണ്യാത്മചരിതം(Hagiography) ആണെന്ന്, അതിന്റെ സംശോധകനായ ഫ്രെഡറിക് വീൽഡ്‌മാൻ അഭിപ്രായപ്പെടുന്നു.<ref>Weidmann 1999:133.</ref> സ്മിർണയിൽ രൂപപ്പെട്ട ഈ പാരമ്പര്യം "രക്തസാക്ഷിത്വകഥ"‌-യെ ഏറ്റുപറയുന്നതിനൊപ്പം അതിൽ നിന്നു വ്യതിചലിക്കുക കൂടി ചെയ്യുന്നുണ്ട്.
 
ഏതായാലും അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു അദ്ദേഹമെന്നു തന്നെയാണ് പൊതുവായ നിഗമനം.<ref>Staniforth, Maxwell. ''Early Christian Writings.'' (Penguin Books: London, 1987), 115.</ref>
 
[[റോമിലെ ക്ലമൻറ്]], [[അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ്]] എന്നിവർക്കൊപ്പം പോളിക്കാർപ്പ് മൂന്നു പ്രമുഖ അപ്പസ്തോലികസഭാപിതാക്കന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെ കത്താണ്. ഈ കൃതിയുടെ ഏറ്റവും പുരാതനമായ സാക്ഷ്യം ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/920615" എന്ന താളിൽനിന്ന് ശേഖരിച്ചത്