"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
[[റോമിലെ ക്ലമൻറ്]], [[അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ്]] എന്നിവർക്കൊപ്പം പോളിക്കാർപ്പ് മൂന്നു പ്രമുഖ അപ്പസ്തോലികസഭാപിതാക്കന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെ കത്താണ്. ഈ കൃതിയുടെ ഏറ്റവും പുരാതനമായ സാക്ഷ്യം ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
 
 
==ജീവിതം==
===രേഖകൾ===
പോളിക്കാർപ്പിന്റേതായി ഇന്നു ലഭ്യമായുള്ള ഏകകൃതി "ഫിലിപ്പിയർക്ക് പോളിക്കാർപ്പ് എഴുതിയ ലേഖനം" ആണ്. ഗ്രീക്കു ഭാഷയിലുള്ള വിശുദ്ധലിഖിതസൂചകങ്ങൾ ചേർന്ന ഒരു ബഹുചിത്രപടമെന്നു പറയാവുന്ന ഇത് പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്, ഇരണേവൂസിന്റെ "ശീശ്മകൾക്കെതിരെ" (Adversus Haereses) എന്ന കൃതിയുടെ ഭാഗമായ പോളിക്കാർപ്പിന്റെ ജീവചരിത്രത്തിലാണ്. ഇതും, പൊണ്ടസിലെ സഭകൾക്ക് സ്മിർണായിലെ സഭ അയക്കുന്ന വിജ്ഞാപനത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിട്ടുള്ള "പോളിക്കാർപ്പിന്റെ രക്ഷസാക്ഷിത്വകഥ"-യും, റോമൻ കത്തോലിക്കർ "അപ്പസ്തോലിക പിതാക്കന്മാരുടെ രചനകൾ" എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റെ ഭാഗമാണ്. അപ്പസ്തോലികപാരമ്പര്യവുമായി അവയ്ക്കുള്ള അടുത്ത ബന്ധത്തെയാണ് ആ വിശേഷണം സൂചിപ്പിക്കുന്നത്. എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വകഥ അടങ്ങുന്ന [[പുതിയനിയമം|പുതിയനിയമത്തിലെ]] [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകത്തിനു]] പുറത്തുള്ള ഏറ്റവും പുരാതനമായ ആധികാരിക ക്രിസ്തീയ രക്തസാക്ഷിചരിതമായി<ref name="Britannica"/> "പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വകഥ" കണക്കാക്കപ്പെടുന്നു. ക്രിസ്തുമതപീഡനങ്ങളെ സംബന്ധിച്ച് പീഡനകാലത്തു തന്നെ രചിക്കപ്പെട്ടിട്ടുള്ള ചുരുക്കം അകൃത്രിമസാക്ഷ്യങ്ങളിലൊന്നു കൂടിയാണിത്.
 
പോളിക്കാർപ്പിന്റെ ജീവിതത്തെക്കുറിച്ചറിയാൻ ഉപകരിക്കുന്ന മറ്റു രേഖകൾ, പോളിക്കാർപ്പിനും സ്മിർണാക്കാർക്കും ഉള്ള ഓരോ കത്തുകൾ ഉൾപ്പെടുന്ന അന്ത്യോഖ്യായിലെ ഇഗ്നേഷ്യസിന്റെ കത്തുകളാണ്. [[തെർത്തുല്യൻ|തെർത്തുല്യന്റേയും]] [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റേയും]] മറ്റും രചനകളിലുള്ള വിവരങ്ങൾ ചരിത്രാടിസ്ഥാനമില്ലാത്തവയോ, മുൻസാക്ഷ്യങ്ങളെ ആശ്രയിച്ചുള്ളവയോ ആയി കരുതപ്പെടുന്നു. [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്റെ]] സഭാചരിത്രത്തിൽ പോളിക്കാർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മുഴുവനും തന്നെ, എരണേവൂസും രക്തസാക്ഷിത്വകഥയും തരുന്ന വിവരങ്ങളുടെ ആവർത്തനമാണ്.<ref>[[കേസറിയായിലെ യൂസീബിയസ്]] "ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം, ജി.എ.വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം(പുറങ്ങൾ 167-74, 227-28)</ref> പോളിക്കാർപ്പിനെ സംബന്ധിച്ച് കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട ചില പപൈറസ് ലിഖിതങ്ങൾ 1999-ൽ വെളിച്ചം കണ്ടു. അവ, മൂന്നും ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടവയായി കരുതപ്പെടുന്നു.<ref name="Hartog">{{cite book |last=ഹാർട്ടോഗ് |first=പോൾ |title=പോളിക്കാർപ്പും പുതിയനിയമവും |year=2002 |isbn=9783161474194 |page=17 |url=http://books.google.com/books?id=gTMTO_9li4cC}}</ref>
 
===പോളിക്കാർപ്പും അപ്പസ്തോലന്മാരും===
യോഹന്നാന്റെ മറ്റൊരു ശ്രോതാവായ [[ഹൈരാപ്പൊലിസിലെ പേപ്പിയസ്|പേപ്പിയസിന്റെ]] സഹചാരിയും അന്ത്യോഖ്യായിലെ ഇഗ്നേഷ്യസുമായി കത്തിടപാടുകൾ നടത്തിയിരുന്നവനുമായിരുന്നു പോളിക്കാർപ്പെന്ന് ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നു.<ref>Irenaeus, V.xxxii.</ref> ഇഗ്നേഷ്യസിന്റെ കത്തുകളിലൊന്ന് പോളിക്കാർപ്പിനുള്ളതാണ്. കൂടാതെ, എഫേസോസുകാർക്കും മഗ്നീഷിയാക്കാർക്കും എഴുതിയ കത്തുകളിൽ അദ്ദേഹം പോളിക്കാർപ്പിനെ പരാമർശിക്കുകയും ചെയ്യുന്നു.
 
പോളിക്കാർപ്പിന്റെ ശിഷ്യനായിരുന്നെന്ന് അവകാശപ്പെടുന്ന ഇരണേവൂസ് അദ്ദേഹത്തിന്റെ സ്മരണയെ, സഭയുടെ അപ്പസ്തോലികയുഗവുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ വിലമതിക്കുന്നു. ക്രിസ്തീയവിശ്വാസത്തിലേക്കുള്ള തന്റെ പരിവർത്തനത്തിന്റേയും പശ്ചാത്തലം, ഫ്ലോറിനസിനെഴുതിയ കത്തിൽ ഇരണേവൂസ് വിവരിക്കുന്നുണ്ട്. യേശുവിനെ നേരിട്ടു കണ്ടിട്ടുള്ള "വയോധികനായ യോഹന്നാനെ"-പ്പോലുള്ളവരുമായുള്ള സംഭാഷണങ്ങളുടെ വിവരവും പോളിക്കാർപ്പിൽ നിന്നു താൻ കേട്ടതായി ഇരണേവൂസ് എടുത്തു പറയുന്നു. പോളിക്കാർപ്പിനെ ക്രിസ്തീയവിശ്വാസത്തിലേക്കു നയിച്ചത് അപ്പസ്തോലന്മാരാണെന്നും, അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടിരുന്നെന്നും, യേശുവിനെ കണ്ടിട്ടുള്ള പലരുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും മറ്റും ഇരണേവൂസ് പറയുന്നു. പോളിക്കാർപ്പിന്റെ പടുവൃദ്ധനായിരുന്നെന്നു അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു.
 
===പോളിക്കാർപ്പും അനിസീറ്റസും===
സിറിയയിൽ നിന്നുള്ള അനിസീറ്റസ് റോമിലെ മെത്രാനായിരിക്കെ, ക്രി.വ. 150-60 കാലത്തെങ്ങോ പോളിക്കാർപ്പ് റോമിൽ അദ്ദേഹത്തെ സന്ദർശിച്ച കാര്യവും ഇരണേവൂസ് വിവരിക്കുന്നുണ്ട്. ഉയിർപ്പുതിരുനാളിന്റെ തിയതി ഉൾപ്പെടെ വിവിധവിഷയങ്ങളിൽ ഏഷ്യാമൈനറിലേയും റോമിലേയും സഭകൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ചർച്ച ചെയ്തു പരിഹരിക്കുകയായിരുന്നു സന്ദർശനലക്ഷ്യം. ഒട്ടേറെ കാര്യങ്ങളിൽ അവർക്ക് അഭിപ്രായസമന്വയത്തിലെത്താൻ കഴിഞ്ഞെങ്കിലും ഉയിർപ്പിന്റെ തിയതിയുടെ കാര്യത്തിൽ ഇരുവരും അവരുടെ പാരമ്പര്യത്തിൽ ഉറച്ചു നിന്നു. എങ്കിലും, സഭകൾക്കിടയിലെ സാഹോദര്യത്തേയും പാരസ്പര്യത്തേയും ഈ അഭിപ്രായഭിന്നത ബാധിച്ചില്ല. തന്റെ പള്ളിയിൽ ദിവ്യബലി അർപ്പിക്കാൻ അനിസീറ്റസ് പോളിക്കാർപ്പിനെ അനുവദിച്ചു. ആഴ്ചയിലെ ഏതു ദിവസമാണെന്നതു കണക്കിലെടുക്കാതെ യഹൂദരീതി അനുസരിച്ച്, നിസാൻ മാസം 14-അം തിയതി പെസഹാ ആചരിക്കുന്ന പൗരസ്ത്യരീതിയാണ് സ്മിർണായിലെ പോളിക്കാർപ്പിന്റെ സഭ പിന്തുടർന്നിരുന്നത്.
 
===എതിരാളികളോടുള്ള സമീപനം===
ക്രിസ്തീയ വിശ്വാസത്തിന്റെ മുഖ്യധാരയുമായി യോജിച്ചു പോകാത്ത നിലപാടുകൾ പിന്തുടർന്നവരുടെ ബദ്ധശത്രുവായിരുന്നു പോളിക്കാർപ്പ്. വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികതയുടെ മാർഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. 'വേദവിരോധികളുടെ' സിദ്ധാന്തങ്ങൾ കേട്ട് അവരുമായി തർക്കിക്കുന്നതിനു പകരം അവർക്കു മുൻപിൽ ചെവി പൊത്തുകയാണു വേണ്ടതെന്ന് അദ്ദേഹം കരുതി.<ref name = "diction">Dictionary of Saints(പുറങ്ങൾ 159-60), പോളിക്കാർപ്പ്</ref>{{സൂചിക|൧}} രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയദ്വൈതവാദി [[മാർഷൻ|മാർഷനെ]] "സാത്താന്റെ ആദ്യജാതൻ" എന്ന് പോളികാർപ്പ് വിശേഷിപ്പിച്ചത് എരണേവൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ തന്നെ കണ്ടുമുട്ടിയ മാർഷൻ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോൾ പോളികാർപ്പ് കൊടുത്ത മറുപടി “ഉവ്വുവ്വ്, സാത്താന്റെ ആദ്യസന്തതിയെ ഞാൻ തിരിച്ചറിയുന്നു.”{{സൂചിക|൨}} എന്നായിരുന്നു. <ref>[http://www.ccel.org/ccel/schaff/anf01.ix.iv.iv.html], ഐറേനിയസ്, ''പാഷണ്ഡതകൾക്കെതിരെ'', III.3.4).</ref>
 
===രക്തസാക്ഷിത്വം===
ഏറെ പേരെടുത്ത ക്രിസ്തീയരക്തസാക്ഷിചരിതങ്ങളിലൊന്നിലെ നായകനാണ് പോളിക്കാർപ്പ്. ആ കഥയനുസരിച്ച്, മാർക്കസ് ഔറേലിയസ് ചക്രവർത്തിയുടെ പീഡനകാലത്ത് ഒരു ഭവനത്തിൽ അജ്ഞാതനായി കഴിഞ്ഞിരുന്ന 86 വയസ്സുള്ള പോളിക്കാർപ്പിനെ, ഭീഷണി ഭയന്ന ഒരടിമ ഒറ്റിക്കൊടുത്തു. കുതിരപ്പട ആ വീടു വളഞ്ഞപ്പോൾ അദ്ദേഹം രക്ഷപെടാൻ തയ്യാറായില്ല. വീട്ടുവാതിൽക്കൽ അദ്ദേഹം പട്ടാളക്കാരെ സ്വാഗതം ചെയ്യുകയും അവർക്ക് ഭക്ഷണം കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അവരോടൊപ്പം പോകുന്നതിനു മുൻപ്, പ്രാർത്ഥിക്കാൻ അല്പസമയം ആവശ്യപ്പെടുക മാത്രമാണ് അദ്ദേഹം ചെയ്തത്.<ref name = "diction"/> രാജപ്രതിനിധിയായ ഫിലിപ്പിന്റെ മുൻപിൽ കൊണ്ടുവരപ്പെട്ട അദ്ദേഹത്തോട് ഫിലിപ്പ്, ക്രിസ്തുവിനെ നിന്ദിക്കാൻ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം പറഞ്ഞ മറുപടി പ്രസിദ്ധമാണ്:
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/920614" എന്ന താളിൽനിന്ന് ശേഖരിച്ചത്