"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
[[റോമിലെ ക്ലമൻറ്]], [[അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ്]] എന്നിവർക്കൊപ്പം പോളിക്കാർപ്പ് മൂന്നു പ്രമുഖ അപ്പസ്തോലികസഭാപിതാക്കന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെ കത്താണ്. ഈ കൃതിയുടെ ഏറ്റവും പുരാതനമായ സാക്ഷ്യം ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
 
==ജീവിതം==
===രേഖകൾ===
പോളിക്കാർപ്പിന്റേതായി ഇന്നു ലഭ്യമായുള്ള ഏകകൃതി "ഫിലിപ്പിയർക്ക് പോളിക്കാർപ്പ് എഴുതിയ ലേഖനം" ആണ്. ഗ്രീക്കു ഭാഷയിലുള്ള വിശുദ്ധലിഖിതസൂചകങ്ങൾ ചേർന്ന ഒരു ബഹുചിത്രപടമെന്നു പറയാവുന്ന ഇത് പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്, ഇരണേവൂസ്ഇരണേവൂസിന്റെ "ശീശ്മകൾക്കെതിരെ" (Adversus Haereses) എന്ന കൃതിയുടെ ഭാഗമായ എഴുതിയ പോളിക്കാർപ്പിന്റെ ജീവചരിത്രത്തിലാണ്. ഇതും, പൊണ്ടസിലെ സഭകൾക്ക് സ്മിർണായിലെ സഭ അയക്കുന്ന വിജ്ഞാപനത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിട്ടുള്ള "പോളിക്കാർപ്പിന്റെ രക്ഷസാക്ഷിത്വകഥ"-യും, റോമൻ കത്തോലിക്കർ "അപ്പസ്തോലിക പിതാക്കന്മാരുടെ രചനകൾ" എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റെ ഭാഗമാണ്. അപ്പസ്തോലികപാരമ്പര്യവുമായി അവയ്ക്കുള്ള അടുത്ത ബന്ധത്തെയാണ് ആ വിശേഷണം സൂചിപ്പിക്കുന്നത്. എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വകഥ അടങ്ങുന്ന [[പുതിയനിയമം|പുതിയനിയമത്തിലെ]] [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകത്തിനു]] പുറത്തുള്ള ഏറ്റവും പുരാതനമായ ആധികാരിക ക്രിസ്തീയ രക്തസാക്ഷിചരിതമായി<ref name="Britannica"/> "പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വകഥ" കണക്കാക്കപ്പെടുന്നു. ക്രിസ്തുമതപീഡനങ്ങളെ സംബന്ധിച്ച് പീഡനകാലത്തു തന്നെ രചിക്കപ്പെട്ടിട്ടുള്ള ചുരുക്കം അകൃത്രിമസാക്ഷ്യങ്ങളിലൊന്നു കൂടിയാണിത്.
 
പോളിക്കാർപ്പിന്റെ ജീവിതത്തെക്കുറിച്ചറിയാൻ ഉപകരിക്കുന്ന മറ്റു രേഖകൾ, പോളിക്കാർപ്പിനും സ്മിർണാക്കാർക്കും ഉള്ള ഓരോ കത്തുകൾ ഉൾപ്പെടുന്ന അന്ത്യോഖ്യായിലെ ഇഗ്നേഷ്യസിന്റെ കത്തുകളാണ്. [[തെർത്തുല്യൻ|തെർത്തുല്യന്റേയും]] [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റേയും]] മറ്റും രചനകളിലുള്ള വിവരങ്ങൾ ചരിത്രാടിസ്ഥാനമില്ലാത്തവയോ, മുൻസാക്ഷ്യങ്ങളെ ആശ്രയിച്ചുള്ളവയോ ആയി കരുതപ്പെടുന്നു. [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്റെ]] സഭാചരിത്രത്തിൽ പോളിക്കാർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മുഴുവനും തന്നെ, എരണേവൂസും രക്തസാക്ഷിത്വകഥയും തരുന്ന വിവരങ്ങളുടെ ആവർത്തനമാണ്.<ref>[[കേസറിയായിലെ യൂസീബിയസ്]] "ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം, ജി.എ.വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം(പുറങ്ങൾ 167-74, 227-28)</ref> പോളിക്കാർപ്പിനെ സംബന്ധിച്ച് കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട ചില പപൈറസ് ലിഖിതങ്ങൾ 1999-ൽ വെളിച്ചം കണ്ടു. അവ, മൂന്നും ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടവയായി കരുതപ്പെടുന്നു.<ref name="Hartog">{{cite book |last=ഹാർട്ടോഗ് |first=പോൾ |title=പോളിക്കാർപ്പും പുതിയനിയമവും |year=2002 |isbn=9783161474194 |page=17 |url=http://books.google.com/books?id=gTMTO_9li4cC}}</ref>
 
===പോളിക്കാർപ്പും അപ്പസ്തോലന്മാരും===
"https://ml.wikipedia.org/wiki/പോളികാർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്