"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തുടർന്ന് ആൾക്കൂട്ടത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ ജീവനോടെ തീയിലിട്ടു. എങ്കിലും തീനാളം പോളിക്കാർപ്പിനെ സ്പർശിച്ചില്ലെന്നും വിലയേറിയ സുഗന്ധദ്രവ്യങ്ങൾ ഹോമിക്കുമ്പോഴെന്ന പോലെ തീ സുഗന്ധം വമിച്ചെന്നും രക്തസാക്ഷിത്വചരിതം പറയുന്നു. ഒടുവിൽ ജനത്തിന്റെ ആവശ്യമനുസരിച്ച്, ആരാച്ചാർ അദ്ദേഹത്തെ കുന്തം കൊണ്ടു കുത്തി. അതോടെ അദ്ദേഹത്തിന്റെ മാറിൽ നിന്നു ഒരു മാടപ്രാവു പറന്നു പോവുകയും{{സൂചിക|൩}} തീയണയാൻ മാത്രം രക്തം പ്രവഹിക്കുകയും ചെയ്തു.<ref>[[വിൽ ഡുറാന്റ്]] സീസറും ക്രിസ്തുവും(പുറങ്ങൾ 648-49), [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], മൂന്നാം ഭാഗം</ref>
 
'"പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വം" എന്നറിയപ്പെടുന്ന സ്മിർണാസഭയുടെ കത്തിൽ, പോളികാർപ്പിനെ സാബത്തുദിവസം പിടികൂടി വലിയസാബത്തു നാൾ വധിച്ചു എന്നു പറയുന്നത്, പോളിക്കാർപ്പിന്റെ നേതൃത്വത്തിലിരുന്ന സ്മിരണയിലെസ്മിർണയിലെ സഭ ആഴ്ചയിലെ ഏഴാം ദിവസംദിവസമായ ശനിയാഴ്ച സാബത്ത് ആചരിച്ചിരുന്നുവെന്നതിന്റെ സൂചനയായി കരുതുന്നവരുണ്ട്. 17-18 നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ് വൈദികനായിരുന്ന വില്യം കേവ് ഇതേക്കുറിച്ച് ഇങ്ങനെ പറയുന്നു, "...സാബത്തു ദിവസമായ ശനിയാഴ്ചയെക്കുറിച്ചുള്ള പരാമർശം, അതു ക്രിസ്ത്യാനികളെ സംബന്ധിക്കുന്ന കാര്യമാണെന്ന മട്ടിൽ സഭാപിതാക്കളുടെ രചനകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. അവർ, പ്രത്യേകിച്ച് പൗരസ്ത്യദേശങ്ങളിൽ അതിനെ മതപരമായ ചടങ്ങുകളോടെ ഏറെ മാനിച്ചു."<ref>Cave, ''Primitive Christianity: or the Religion of the Ancient Christians in the First Ages of the Gospel''. 1840, revised edition by H. Cary. Oxford, London, pp. 84-85).</ref> എന്നാൽ വലിയ സാബത്തെന്നതിന് ക്രിസ്ത്യാനികളുടെ പെസഹാത്തിരുന്നാളെന്നോ, മറ്റേതെങ്കിലും ആഘോഷം എന്നോ ഉള്ള അർത്ഥമേ കല്പിക്കേണ്ടതുള്ളു എന്നും വാദമുണ്ട്.
 
== പ്രാധാന്യം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/920580" എന്ന താളിൽനിന്ന് ശേഖരിച്ചത്