"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
ക്രിസ്തീയ വിശ്വാസത്തിന്റെ മുഖ്യധാരയുമായി യോജിച്ചു പോകാത്ത നിലപാടുകൾ പിന്തുടർന്നവരുടെ ബദ്ധശത്രുവായിരുന്നു പോളിക്കാർപ്പ്. വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികതയുടെ മാർഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. 'വേദവിരോധികളുടെ' സിദ്ധാന്തങ്ങൾ കേട്ട് അവരുമായി തർക്കിക്കുന്നതിനു പകരം അവർക്കു മുൻപിൽ ചെവി പൊത്തുകയാണു വേണ്ടതെന്ന് അദ്ദേഹം കരുതി.<ref name = "diction">Dictionary of Saints(പുറങ്ങൾ 159-60), പോളിക്കാർപ്പ്</ref>{{സൂചിക|൧}} രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയദ്വൈതവാദി [[മാർഷൻ|മാർഷനെ]] "സാത്താന്റെ ആദ്യജാതൻ" എന്ന് പോളികാർപ്പ് വിശേഷിപ്പിച്ചത് എരണേവൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ തന്നെ കണ്ടുമുട്ടിയ മാർഷൻ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോൾ പോളികാർപ്പ് കൊടുത്ത മറുപടി “സാത്താന്റെ ആദ്യജാതനെന്ന നിലയിൽ എനിയ്ക്ക് താങ്കളെ അറിയാം”{{സൂചിക|൨}} എന്നായിരുന്നു. <ref>[http://www.ccel.org/ccel/schaff/anf01.ix.iv.iv.html], ഐറേനിയസ്, ''പാഷണ്ഡതകൾക്കെതിരെ'', III.3.4).</ref>
 
==രക്തസാക്ഷിത്വം==
==വലിയ സാബത്ത്==
"പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വം" എന്നറിയപ്പെടുന്ന സ്മിർണാസഭയുടെ കത്തിൽ, പോളികാർപ്പിനെ സാബത്തുദിവസം പിടികൂടി വലിയസാബത്തു നാൾ വധിച്ചു എന്നു പറയുന്നത്, പോളിക്കാർപ്പിന്റെ നേതൃത്വത്തിലിരുന്ന സ്മിരണയിലെ സഭ ഏഴാം ദിവസം സാബത്ത് ആചരിച്ചിരുന്നുവെന്നതിന്റെ സൂചനയായി കരുതുന്നവരുണ്ട്.
 
"https://ml.wikipedia.org/wiki/പോളികാർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്