"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
===പോളിക്കാർപ്പും അനിസീറ്റസും===
സിറിയയിൽ നിന്നുള്ള അനിസീറ്റസ് റോമിലെ മെത്രാനായിരിക്കെ, ക്രി.വ. 150-60 കാലത്തെങ്ങോ പോളിക്കാർപ്പ് റോമിൽ അദ്ദേഹത്തെ സന്ദർശിച്ച കാര്യവും ഇരണേവൂസ് വിവരിക്കുന്നുണ്ട്. ഉയിർപ്പുതിരുനാളിന്റെ തിയതി ഉൾപ്പെടെ വിവിധവിഷയങ്ങളിൽ ഏഷ്യാമൈനറിലേയും റോമിലേയും സഭകൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ചർച്ച ചെയ്തു പരിഹരിക്കുകയായിരുന്നു സന്ദർശനലക്ഷ്യം. ഒട്ടേറെ കാര്യങ്ങളിൽ അവർക്ക് അഭിപ്രായസമന്വയത്തിലെത്താൻ കഴിഞ്ഞെങ്കിലും ഉയിർപ്പിന്റെ തിയതിയുടെ കാര്യത്തിൽ ഇരുവരും അവരുടെ പാരമ്പര്യത്തിൽ ഉറച്ചു നിന്നു. എങ്കിലും, സഭകൾക്കിടയിലെ സാഹോദര്യത്തേയും പാരസ്പര്യത്തേയും ഈ അഭിപ്രായഭിന്നത ബാധിച്ചില്ല. തന്റെ പള്ളിയിൽ ദിവ്യബലി അർപ്പിക്കാൻ അനിസീറ്റസ് പോളിക്കാർപ്പിനെ അനുവദിച്ചു. ആഴ്ചയിലെ ഏതു ദിവസമാണെന്നതു കണക്കിലെടുക്കാതെ യഹൂദരീതി അനുസരിച്ച്, നിസാൻ മാസം 14-അം തിയതി പെസഹാ ആചരിക്കുന്ന പൗരസ്ത്യരീതിയാണ് സ്മിർണായിലെ പോളിക്കാർപ്പിന്റെ സഭ പിന്തുടർന്നിരുന്നത്.
 
===എതിരാളികളോടുള്ള സമീപനം===
ക്രിസ്തീയ വിശ്വാസത്തിന്റെ മുഖ്യധാരയുമായി യോജിച്ചു പോകാത്ത നിലപാടുകൾ പിന്തുടർന്നവരുടെ ബദ്ധശത്രുവായിരുന്നു പോളിക്കാർപ്പ്. വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികതയുടെ മാർഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. 'വേദവിരോധികളുടെ' സിദ്ധാന്തങ്ങൾ കേട്ട് അവരുമായി തർക്കിക്കുന്നതിനു പകരം അവർക്കു മുൻപിൽ ചെവി പൊത്തുകയാണു വേണ്ടതെന്ന് അദ്ദേഹം കരുതി.
 
==വലിയ സാബത്ത്==
"https://ml.wikipedia.org/wiki/പോളികാർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്