"നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{വൃത്തിയാക്കേണ്ടവ}}{{വിക്കിവൽക്കരണം}}
(ചെ.) ലിങ്ക്
വരി 1:
{{prettyurl|Tax}}
{{വൃത്തിയാക്കേണ്ടവ}}{{വിക്കിവൽക്കരണം}}
പൊതുആവശ്യങ്ങൾ നിറവേറ്റുന്നതിനായി [[സർക്കാർ]], പൗരന്മാരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്നതാണ് '''നികുതി'''. നികുതി നിയമംമൂലം ചുമത്തപ്പെടുന്നതാണ്. "''സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും'' കൊടുക്കണം എന്ന [[ബൈബിൾ]] വചനം നികുതികൊടുക്കാനുള്ള മനുഷ്യന്റെ ബാധ്യത വെളിപ്പെടുത്തുന്നതാണ്. നികുതി കൊടുക്കാത്തവരുടെമേൽ പിഴചുമത്താനും അവരെ തടവിലിടാനും വരെ നികുതി നിയമങ്ങളിൽ വ്യവസ്ഥയുണ്ട്. തത്തുല്യമായ ഏതെങ്കിലും പ്രതിഫലം നല്കിക്കൊള്ളാം എന്ന വ്യവസ്ഥയിലല്ല നികുതി ചുമത്തുന്നത്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിച്ചില്ല എന്നതിന്റെ പേരിൽ നികുതിയിൽനിന്നും ആർക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. പക്ഷേ, നികുതി താങ്ങാനുള്ള പൗരജനങ്ങളുടെ ക്ഷമതകൂടി കണക്കിലെടുത്തേ നികുതി ചുമത്താനാവൂ. നികുതിക്ഷമതയ്ക്ക് കൃത്യമായ പരിധിയൊന്നും നിശ്ചയിക്കാനാവുകയില്ല. നികുതിയായി പിരിച്ചെടുക്കുന്ന തുക ശരിയായ വിധത്തിലാണ് സർക്കാർ വിനിയോഗിക്കുന്നതെന്ന് പൗരനു ബോധ്യപ്പെട്ടാൽ നികുതിയെക്കുറിച്ച് അവർ പരാതിപ്പെടാൻ ഇടയില്ല. നേരേമറിച്ച് പൗരജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നില്ലെങ്കിൽ ചെറിയ നികുതികൾപോലും എതിർക്കപ്പെട്ടേക്കാം. ഇന്ത്യയിലെ ആദ്യത്തെ നികുതി അന്വേഷണകമ്മീഷന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.
 
"വ്യക്തികളെന്ന നിലയിൽ മുമ്പ് ചെയ്തുവന്നിരുന്ന കാര്യങ്ങൾ സമൂഹവുമായി ഒന്നിച്ചുചേർന്ന് ചെയ്യാനാണ് നികുതി ചുമത്തപ്പെടുന്നത്. നികുതികളും അതുകൊണ്ടു നടത്തുന്ന ചെലവുകളും തമ്മിൽ വലിയൊരളവോളം ബന്ധമുണ്ടെങ്കിൽ, നികുതിക്ഷമതയുടെ പരിധി കൂടുതൽ ആയിരിക്കും''
 
നികുതി ചുമത്തലിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത് ചില സാമ്പത്തികശാസ്ത്ര തത്ത്വങ്ങളാണ്. നികുതി ചുമത്തുമ്പോൾ സർക്കാരുകൾ ഈ തത്ത്വങ്ങൾ കണക്കിലെടുക്കുന്നത് നികുതി വ്യവസ്ഥ ലളിതമായിരിക്കാൻ സഹായിക്കും. [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിന്റെ]] പിതാവായി കണക്കാക്കപ്പെടുന്ന [[ആഡം സ്മിത്ത്|ആഡം സ്മിത്താണ്]] ആദ്യമായി ഇത്തരമൊരു തത്ത്വസമുച്ചയം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ തത്ത്വങ്ങൾ സ്മിത്തിന്റെ കാനോനുകൾ എന്ന് അറിയപ്പെടുന്നു. ആഡം സ്മിത്ത് വിഭാവന ചെയ്ത സമ്പദ്വ്യവസ്ഥ സ്വകാര്യമേഖലയ്ക്ക് പരമാവധി പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വളർച്ചയും പുനർവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാരിനെക്കാൾ കാര്യക്ഷമം സ്വകാര്യമേഖലയാണ്. സർക്കാരിന്റെ പങ്ക് ക്രമസമാധാനപാലനവും വൈദേശികാക്രമണങ്ങളിൽനിന്നുള്ള സംരക്ഷണവുമാണ് - അദ്ദേഹത്തിന്റെ കാനോനുകൾ സമ്പദ് വ്യവസ്ഥയോടുള്ള ഈ സമീപനം പ്രതിഫലിപ്പിക്കുന്നതാണ്.
 
താഴെപ്പറയുന്നവയാണ് സ്മിത്തിന്റെ കാനോനുകൾ.
വരി 30:
 
==നികുതിവെട്ടിപ്പും നികുതിയിൽനിന്ന് ഒഴിവാകലും.==
[[File:Wells egyptian peasants taxes.png|thumb|300px|Egyptian [[peasant]]s seized for non-payment of taxes. ([[Old Kingdom|Pyramid Age]])]]
നികുതിയിൽ നിന്നും ഒഴിവാകാൻ വ്യക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ചരിത്രത്തോളം പഴക്കമുണ്ട്. നിയമവിരുദ്ധമായി നികുതി നല്കാതിരിക്കുന്നതാണ് നികുതിവെട്ടിപ്പ്. നിയമത്തിൽത്തന്നെയുള്ള പഴുതുകൾ കണ്ടുപിടിച്ച് നികുതിയിൽനിന്നും നിയമവിധേമായിത്തന്നെ വിമുക്തമാകത്തക്കവിധം സ്വന്തം കാര്യങ്ങൾ ക്രമീകരിക്കുന്നതിനെയാണ് നികുതിയിൽ നിന്നും ഒഴിവാകൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പക്ഷേ രണ്ടുപ്രവൃത്തികളും സർക്കാരിനു ലഭിക്കേണ്ട നികുതിവരുമാനം കുറയ്ക്കും. ഇതുമൂലം നികുതി കൊടുക്കുന്നവരുടെമേലുള്ള നികുതിഭാരം കൂടാൻ ഇടയായേക്കാം. പലരും നികുതി വെട്ടിക്കുന്നു എന്ന അറിവ് സത്യസന്ധമായി നികുതി നല്കുന്നവരുടെ ആത്മവീര്യം കെടുത്തുകയും അവരെ നികുതി വെട്ടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
 
Line 58 ⟶ 59:
കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും ആദായനികുതിയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടവയാണ്. ഭരണഘടനാപരമായി നിയമിക്കപ്പെടുന്ന ധനകാര്യകമ്മീഷൻ ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഇവയുടെ എത്രശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് ശുപാർശചെയ്യും. ഏറ്റവും അവസാനം ശുപാർശ സമർപ്പിച്ചത് 13-ാം ധനകാര്യകമ്മീഷനാണ്. താഴെപ്പറയുന്നവയാണ് സംസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട നികുതി സ്രോതസ്സുകൾ.
 
'''1. മൂല്യവർധിത നികുതിയും വില്പന നികുതിയും.''' സംസ്ഥാനങ്ങളുടെ തനതു നികുതി വരുമാനത്തിൽ 65-70 ശ.മാ. വരെ സംഭാവന ചെയ്യുന്നത് ഈ രണ്ടുനികുതികളുമാണ്. [[പെട്രോൾ]], പെട്രോളിയം ഉത്പന്നങ്ങൾ, [[മദ്യം]] എന്നിവയിന്മേൽ വില്പന നികുതി ചുമത്തപ്പെടുമ്പോൾ ചുരുക്കം ചില സാധനങ്ങൾ ഒഴിച്ച് ബാക്കിയുള്ളവയുടെ മേൽ എല്ലാം മൂല്യവർധിത നികുതി ചുമത്തപ്പെടുന്നു. ഒരു ഉത്പന്നത്തിന്റെ ഉത്പാദനം മുതൽ അത് അന്തിമ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഉത്പന്നത്തിന്റെ മൂല്യത്തിൽ ഉണ്ടാകുന്ന വർധനവിന്മേൽ ചുമത്തുന്നതാണ് മൂല്യവർധിത നികുതി. ഇത് ഉത്പന്നങ്ങളുടെ സ്വഭാവം അനുസരിച്ച് 1 ശ.മാ., 4 ശ.മാ., 12.5 ശ.മാ. എന്നിങ്ങനെ മൂന്നു നിരക്കുകളിലാണ് നിലവിൽ ചുമത്തപ്പെടുന്നത്.
 
'''2. കാർഷികാദായ നികുതി.''' കർഷകരുടെ വരുമാനത്തിന്മേലുള്ള നികുതിയാണിത്. കൃഷിച്ചെലവു കഴിച്ചുള്ള ആദായമാണ് ഇപ്രകാരം കാർഷികാദായ നികുതിക്ക് പരിഗണിക്കുന്നത്.
"https://ml.wikipedia.org/wiki/നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്