"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Charlemagne}}
[[പ്രമാണം:Charlemagne-by-Durer.jpg|ലഘു|കാറൽമാൻ ചക്രവർത്തി]][[മദ്ധ്യകാലം|മദ്ധ്യകാല]] [[യൂറോപ്പ്|യൂറോപ്പിൽ]] വിശാലമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഭരണാധികാരിയായിരുന്നു '''കാറൽമാൻ''' (ഇംഗ്ലീഷ്: Charlemagne ''ഷാർലിമെയ്ൻ'', ലത്തീൻ: Carolus Magnus ''കാറോലുസ് മഗ്നുസ്‌'', അർഥം: മഹാനായ ചാൾസ്). (ജനനം: ക്രി.വ. 742; മരണം: 814 ജനുവരി 28) ആദ്യകാലത്ത് [[ഫ്രാങ്കുകൾ|ഫ്രാങ്കുകളുടെ]] രാജാവായിരുന്ന ഇദ്ദേഹം തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുകയും [[റോമാ സാമ്രാജ്യം|റോമൻ ചക്രവർത്തി]] എന്ന പദവി സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ പടിഞ്ഞാറൻ യൂറോപ്പിന്റെയും മധ്യ യൂറോപ്പിന്റെയും മിക്ക ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. ആദർശക്രിസ്തീയ സാമ്രാട്ടായി ഘോഷിക്കപ്പെട്ട കാറൽമാനെ, ലിയോ മൂന്നാമൻ [[മാർപ്പാപ്പ]] വിശുദ്ധറോമാസാമ്രാട്ടായി കിരീടം ധരിപ്പിച്ചു. പാശ്ചാത്യ യൂറോപ്പിനെ മാത്രമല്ല മധ്യകാലത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പടയോട്ടങ്ങളും ആഭ്യന്തര ഭരണപരിഷ്കാരങ്ങളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്‌. [[ജർമനി|ജർമനിയുടെയും]] [[ഫ്രാൻസ്|ഫ്രാൻസിന്റെയും]] [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധ റോമാസാമ്രാജ്യത്തിന്റെയും]] ഭരണാധികാരികാരികളുടെ ശ്രേണിയിൽ അദ്ദേഹത്തെ ചാൾസ് ഒന്നാമൻ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നു. [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയോട്]] ഉദാരനയം സ്വീകരിച്ചിരുന്ന പിതാവിന്റെ പാത പിന്തുടർന്ന അദ്ദേഹം പേപ്പൽ അധികാരത്തിന്റെ സംരക്ഷകനായി. ഫ്രഞ്ച്, ജർമ്മൻ രാജകുടുംബങ്ങളുടെ സ്ഥാപകനെന്നതിനുപരി, യൂറോപ്പിന്റെതന്നെ പിതാവായിപ്പോലുംപിതാവായി ചിലപ്പോഴൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.<ref>[http://www.karlspreis.de/preistraeger/seine_heiligkeit_papst_johannes_paul_ii/ansprache_von_seiner_heiligkeit_papst_johannes_paul_ii.html Der Karlspreisträger Seine Heiligkeit Papst Johannes Paul II]</ref> പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം യൂറോപ്പിന്റെ മിക്കഭാഗങ്ങളും ഒരു ഏകീകൃത ഭരണസംവിധാനത്തിനു കീഴിൽ വന്നത് കാറൽമാന്റെ കാലത്താണ്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭരണകാലത്ത് നാന്ദികുറിച്ച കരോളിനിയൻ നവോത്ഥാനമാണ് ഇന്നു കാണുന്ന യൂറോപ്യൻ സംസ്കാരികസ്വത്വത്തെ രൂപപ്പെടുത്തിയത് എന്നു പോലുംചിലർ വാദിക്കപ്പെട്ടിട്ടുണ്ട്അഭിപ്രായപ്പെടുന്നു.<ref>Riché, Preface xviii, Pierre Riché reflects: "[H]e enjoyed an exceptional destiny, and by the length of his reign, by his conquests, legislation and legendary stature, he also profoundly marked the history of Western Europe."</ref>
 
== പേരിനു പിന്നിൽ ==
തന്റെ മുത്തച്ഛനായ കാർലെസ്‌ മാർട്ടലിന്റെ പേരിൽ നിന്നാണ് അദ്ദേഹത്തിനു പേര് ലഭിച്ചത്. "കാർലാസ്" എന്ന [[ജർമാനിക്]] പദത്തിന്റെ അർത്ഥം "സാധാരണക്കാരൻ"<ref>[http://www.meertens.knaw.nl/voornamen/VNB/index.php?id=10650&act=zoeken Etymology of "Charles/Karl/Karel"]</ref> എന്നാണെങ്കിലും അദ്ദേഹത്തിന്റെ പേരിന്റെ ആദ്യരൂപം ലത്തീനിൽ "കാറോലുസ്" എന്നായിരുന്നു. "കാർലെ ലെ മാഗ്നെ" എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം "മഹാനായ കാർലെ" എന്നാണ്. അദ്ദേഹത്തിന്റെ ചരിത്രമായി സങ്കല്പിക്കപ്പെടുന്ന "കാറൽമാൻ ചരിതം" [[ചവിട്ടുനാടകം]] പ്രസിദ്ധമാണ്.<ref>[http://www.christianfolkarts.com/chavittunatakam.html Christian Folk Arts]</ref> ഇതിൽ നിന്നാണ് "കാറൽമാൻ" എന്ന പേര് മലയാളത്തിൽ പ്രചരിച്ചത്.
 
== ജീവിതം==
===തുടക്കം===
ഫ്രാങ്കിഷ് രാജ്ഞിയായിരുന്ന ബെർത്രാദായുടെയും പെപ്പിൻ രാജാവിന്റെയും പുത്രനായി അജ്ഞതമായ ഒരു സ്ഥലത്തു ജനിച്ച കാറൽമാന്റെ ഭാഷയും പൈതൃകവും ജർമ്മാനികമായിരുന്നുജർമാനിക് ആയിരുന്നു. ഏറെ വിദ്യാഭ്യാസത്തിനൊന്നും അവസരം കിട്ടാതിരുന്ന അദ്ദേഹത്തിന് പഴയ ട്യൂട്ടോണിക്, [[ലത്തീൻ]] ഭാഷകൾ സംസാരിക്കാനും [[ഗ്രീക്ക്|ഗ്രീക്കു ഭാഷ]] മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. വാർദ്ധക്യത്തിൽ എഴുത്തു ശീലിക്കാൻ ശ്രമിച്ചെങ്കിലും അതിൽ അദ്ദേഹം വലിയ പുരോഗതി നേടിയില്ല.
 
===സാമ്രാജ്യം===
[[File:Frankish_Empire_481_to_814-en.svg|thumb|right|ഫ്രാങ്കിഷ് സാമ്രാജ്യത്തിലേയ്ക്ക് കാറൽമാൻ കൂട്ടിച്ചേർത്ത പ്രദേശങ്ങൾ.]]പിതാവിന്റെ അനന്തരാവകാശിയായി സഹോദരൻ കാർലോമാൻ ഒന്നാമനോടൊപ്പം ക്രി.വ. 768-ൽ കാറൽമാൻ ഭരണമേറ്റെടുത്തു. ഇന്നത്തെ ജർമ്മനിയിലെ ഏറ്റവും പടിഞ്ഞാറുള്ള നഗരമായ ആക്കൻ ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. കാറൽമാനുമായി നല്ല ബന്ധത്തിലല്ലായിരുന്ന സഹോദരൻ 771-ൽ മരണമടഞ്ഞതിനെ തുടർന്ന്, കാറൽമാൻ പിതാവിന്റെ സിംഹാസനത്തിന്റെ ഏക അവകാശിയായിത്തീർന്നു. രണ്ടു വർഷത്തിനകം, തന്റെ അധികാരസീമയിൽ പെട്ട പ്രദേശങ്ങൾ ആക്രമിച്ച വടക്കൻ ഇറ്റലിയിലെ ലൊംബാർഡുകൾക്കെതിരെ [[ഹാഡ്രിയൻ രണ്ടാമൻ മാർപ്പാപ്പ]] കാറൽമാന്റെ സഹായം ആവശ്യപ്പെട്ടു. തുടർന്നു ലോംബാർഡി ആക്രമിച്ചു കീഴടക്കിയ കാറൽമാൻ സഭയുടെ സംരക്ഷകനായി ചുമതലയേറ്റു. തുടർന്ന് ഒന്നിനൊന്നായ സൈനികനീക്കങ്ങളിൽ തന്റെ ഭരണസീമ വികസിപ്പിച്ച അദ്ദേഹം കിഴക്ക് വിസ്റ്റുല നദി മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരേയും വടക്ക് ബാൾട്ടിക്ക് ഉൾക്കടൽ മുതൽ തെക്ക് പിരണീസ് പർവതം വരേയും ഉള്ള പ്രദേശങ്ങളുടേയും അധിപനായി. കീഴടക്കിയ പ്രദേശങ്ങൾ മിക്കവയും അദ്ദേഹം ക്രൈസ്തവീകരിച്ചു. ഇക്കാര്യത്തിൽ കാറൽമാൻ പലപ്പോഴും നിഷ്ഠൂരമായ നടപടികൾ കൈക്കൊണ്ടു. ഒരു ദിവസം തന്നെ 4500 സാക്സൻ വിമതന്മാരെ വാളിനിരയാക്കിയ അദ്ദേഹം, സാക്സണിയിലെ ജനങ്ങളോട് "മാമ്മോദീസാ മുങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക" എന്നിവയിലൊരു വഴി തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്.<ref name = "durant">[[വിൽ ഡുറാന്റ്]] വിശ്വാസത്തിന്റെ യുഗം(പുറങ്ങൾ 461-71), [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] നാലാം ഭാഗം</ref><ref name = "green">വിവിയൻ ഗ്രീൻ, A New History of Christianity (പുറങ്ങൾ 58-61</ref>
 
കാറൽമാന്റെ സാമ്രാജ്യത്തിൽ ഇന്നത്തെ [[ഫ്രാൻസ്]], [[ബെൽജിയം]], [[ഹോളണ്ട്]], [[സ്വിറ്റ്സർലാന്റ്]], [[ജർമ്മനി|ജർമ്മനിയുടെ]] പകുതി, [[ഇറ്റലി|ഇറ്റലിയുടെ]] പകുതി എന്നിവ ഉൾപ്പെട്ടിരുന്നു. അതിന്റെ തെക്കു പടിഞ്ഞാറേ അതിർത്തി അറബികളുടെ ഭരണത്തിലിരുന്ന [[സ്പെയിൻ|സ്പെയിനിനെ]] തൊട്ടു നിന്നു. വടക്കു കിഴക്കു ഭാഗത്ത് സ്ലാവുകളുടേയും മറ്റു ഗോത്രവർഗ്ഗക്കാരുടേയും പ്രദേശങ്ങളായിരുന്നു; വടക്ക് ഡേനുകളേപ്പോലുള്ള ഉത്തരഗോത്രങ്ങളും, തെക്ക് ബൾഗേറിയാക്കാരും സെർബിയാക്കാരും, അതിനപ്പുറം [[കോൺസ്റ്റാന്റിനോപ്പിൾ]] ആസ്ഥാനമാക്കിയ കിഴക്കൻ റോമാസാമ്രാജ്യവും ആയിരുന്നു.<ref>[[ജവഹർലാൽ നെഹ്രു]], വിശ്വചരിത്രാവലോകനം(പുറം 160) "യൂറോപ്പിലെ രാഷ്ട്രങ്ങൾ രൂപമെടുക്കുന്നു"</ref> ഈ സാമ്രാജ്യം, കാടത്തത്തിന്റെ വിവിധ അവസ്ഥകളിലിരുന്ന ഒട്ടേറെ ഫ്യൂഡൽ ജർമ്മൻ രാജ്യങ്ങളുടെ സങ്കീർണ്ണസമൂഹമായിരുന്നു. അതിൽ റൈൻ നദിയുടെ കിഴക്കു ഭാഗത്തുള്ള പ്രദേശങ്ങളിലെ ജനതകൾ അവരുടെ ജർമ്മൻ മൊഴി നിലനിർത്തി. പടിഞ്ഞാറു ഭാഗത്തുള്ളവർ സംസാരിച്ചിരുന്ന ലത്തീനീകരിക്കപ്പെട്ട നാട്ടുഭാഷകളുടെ ഒന്നു ചേരൽ ഫ്രഞ്ചു ഭാഷ ആയിത്തീർന്നു. അങ്ങനെ, കിഴക്കും പടിഞ്ഞാറുമുള്ള ജനതകൾക്കിടയിൽ ഉണ്ടായ ഭാഷാപരമായ അകൽച്ച, കാറൽമാന്റെ കാലശേഷം അദ്ദേഹത്തിന്റെ ഭരണസീമയുടെ വിഭജനത്തിനു വഴിയൊരുക്കി.<ref name = "wells"/>
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്