"നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{വൃത്തിയാക്കേണ്ടവ}}{{വിക്കിവൽക്കരണം}}
വരി 1:
{{prettyurl|Tax}}
{{വൃത്തിയാക്കേണ്ടവ}}{{വിക്കിവൽക്കരണം}}
പൊതുആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, പൗരന്മാരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്നതാണ് '''നികുതി'''. നികുതി നിയമംമൂലം ചുമത്തപ്പെടുന്നതാണ്. "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും'' കൊടുക്കണം എന്ന ബൈബിൾ വചനം നികുതികൊടുക്കാനുള്ള മനുഷ്യന്റെ ബാധ്യത വെളിപ്പെടുത്തുന്നതാണ്. നികുതി കൊടുക്കാത്തവരുടെമേൽ പിഴചുമത്താനും അവരെ തടവിലിടാനും വരെ നികുതി നിയമങ്ങളിൽ വ്യവസ്ഥയുണ്ട്. തത്തുല്യമായ ഏതെങ്കിലും പ്രതിഫലം നല്കിക്കൊള്ളാം എന്ന വ്യവസ്ഥയിലല്ല നികുതി ചുമത്തുന്നത്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിച്ചില്ല എന്നതിന്റെ പേരിൽ നികുതിയിൽനിന്നും ആർക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. പക്ഷേ, നികുതി താങ്ങാനുള്ള പൗരജനങ്ങളുടെ ക്ഷമതകൂടി കണക്കിലെടുത്തേ നികുതി ചുമത്താനാവൂ. നികുതിക്ഷമതയ്ക്ക് കൃത്യമായ പരിധിയൊന്നും നിശ്ചയിക്കാനാവുകയില്ല. നികുതിയായി പിരിച്ചെടുക്കുന്ന തുക ശരിയായ വിധത്തിലാണ് സർക്കാർ വിനിയോഗിക്കുന്നതെന്ന് പൗരനു ബോധ്യപ്പെട്ടാൽ നികുതിയെക്കുറിച്ച് അവർ പരാതിപ്പെടാൻ ഇടയില്ല. നേരേമറിച്ച് പൗരജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നില്ലെങ്കിൽ ചെറിയ നികുതികൾപോലും എതിർക്കപ്പെട്ടേക്കാം. ഇന്ത്യയിലെ ആദ്യത്തെ നികുതി അന്വേഷണകമ്മീഷന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.
 
"https://ml.wikipedia.org/wiki/നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്