"നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിഫി
വരി 8:
 
==നിർവചനം==
കാല-ദേശ-സമൂഹ വ്യത്യാസങ്ങൾക്കനുസരിച്ച് നിയമം എന്ന വാക്കിന്റെ നിർവചനവും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ഓരോ വ്യക്തിക്കും തനതായ താത്പര്യങ്ങളുംതാല്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. അവ പാലിക്കപ്പെടണം. അതിനൊപ്പം തന്റെ സഹജീവിയായ മറ്റൊരു വ്യക്തിയുടെ താത്പര്യവുംതാല്പര്യവും അവകാശവും മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. സമൂഹജീവിയായ [[മനുഷ്യൻ|മനുഷ്യന്]] സമാധാനപരവും ക്രമാനുസൃതവും സുസ്ഥിരവുമായ ജീവിതാവസ്ഥ ഉറപ്പാക്കുന്നതിനായി നിർദേശിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതുമായ ഇത്തരം പെരുമാറ്റച്ചട്ടങ്ങളാണ് നിയമങ്ങൾ എന്ന് പ്രാഥമികമായി നിർവചിക്കാം.
 
സ്വന്തം പൗരർക്കുവേണ്ടി പരമാധികാരരാഷ്ട്രം രൂപപ്പെടുത്തുന്നതും പുറപ്പെടുവിക്കുന്നതുമായ കല്പനകളും അവലംഘിക്കപ്പെട്ടാൽ ബാധകമാക്കപ്പെടുന്ന [[ശിക്ഷ|ശിക്ഷകളും]] സംബന്ധിച്ച വ്യവസ്ഥകളുടെ സമാഹാരമാണ് നിയമങ്ങൾ എന്നതായിരുന്നു [[ജോൺ ആസ്റ്റിൻ]] എന്ന [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] സൈദ്ധാന്തികൻ നിയമത്തിന് നല്കിയനൽകിയ താത്ത്വിക നിർവചനം. തുടർന്ന് [[ജോൺ സാൽമണ്ട്]] (John Salmond) നിയമത്തെ നിർവചിച്ചത് നീതിയുടെ നിർവഹണത്തിനായുള്ള ഉപാധിയായ ചട്ടവ്യവസ്ഥകളുടെ സംഹിത എന്നാണ്. നീതിനിർവഹണം എന്ന അന്തിമലക്ഷ്യത്തിലേക്കുള്ള മാർഗം മാത്രമാണ് നിയമം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 19-ാം നൂറ്റാണ്ടിൽ വ്യക്തിസ്വാതന്ത്ര്യമത്സരാധിഷ്ഠിത സമൂഹ സിദ്ധാന്തത്തിന്റെ പ്രചാരകർ നല്കിയ നിർവചനമനുസരിച്ച് ഓരോരുത്തരുടെയും അവകാശങ്ങളുടെയും അരുതുകളുടെയും സമാഹാരമാണ് നിയമം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[അമേരിക്ക|അമേരിക്കൻ]] നിയമശാസ്ത്രകാരനായ റേസ്കോ പൗണ്ട് സാമൂഹ്യ പുനർനിർമാണത്തിനുള്ള ഒരു ഉപകരണമാണ് നിയമമെന്ന് നിർവചിച്ചു. ഇന്നത്തെ സമൂഹത്തെ ഗുണപരമായി മാറ്റിത്തീർക്കാൻ ഉപയോഗിക്കാവുന്ന ഒരു ആയുധമാണ് നിയമം എന്ന പ്രായോഗിക സമീപനമാണ് അദ്ദേഹം അവതരിപ്പിച്ചത്. ചുരുക്കത്തിൽ, പരിമിതവും സങ്കുചിതവുമായ തലത്തിൽ നിയതവും നിശ്ചിതവുമായ ചട്ടവ്യവസ്ഥയോ തത്ത്വമോ വിധിയോ ആണിത്. എന്നാൽ വിശാലവും വിപുലവുമായ തലത്തിൽ ധാർമികവും ഭൗതികവും [[സാങ്കേതികവിദ്യ|സാങ്കേതികവും]] ജൈവികവും നിയാമകവുമായ ഏതൊരു [[തത്വം|തത്ത്വവും]] പ്രമാണവും സമവാക്യവും നിയമം എന്ന് ഗണിക്കപ്പെടും. അതായത് പ്രത്യേക നിയമശാസ്ത്രശാഖ വ്യവസ്ഥകൾ, വ്യക്തിഗത വ്യവഹാരമൂല്യങ്ങൾ സമാഹൃത സംഹിതാതത്ത്വങ്ങൾ എന്നിവയെല്ലാം ഒരേസമയം നിയമം എന്ന് വ്യവഹിക്കപ്പെടുന്നു.
 
പുരാതന സമൂഹങ്ങളിൽ സ്വേച്ഛാധിഷ്ഠിത വ്യക്തിതാത്പര്യം ആയിരുന്നു നിയാമകഘടകം. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തിനുമേൽ സമൂഹനിയന്ത്രണാർഥം രുപപ്പെട്ടതാണ് പൊലീസ്[[പോലീസ്]] സ്റ്റേറ്റ് സംവിധാനം. എന്നാൽ, രാഷ്ട്രപരമാധികാര സമ്പ്രദായം കടുത്ത അമിതാധികാര ദുഷ്പ്രവണതയ്ക്കിടയാക്കുന്നുവെന്ന നിരീക്ഷണത്തിൽനിന്ന് ഉറവയെടുത്തതാണ് മത്സാരാധിഷ്ഠിത സ്വതന്ത്രസമൂഹതത്ത്വം. പരമാവധി കാലത്തേക്ക് പരമാവധി പേർക്ക് പരമാവധി നന്മ എന്നതായിരുന്നു ഈ വീക്ഷണത്തിന്റെ കാതൽ. എന്നാൽ അനിയന്ത്രിതവും അധാർമികവുമായ മത്സരം സമൂഹത്തെ അരാജകത്വത്തിലേക്കാവും നയിക്കുക എന്ന തിരിച്ചറിവിൽനിന്ന് പരിമിതമായ രാഷ്ട്ര നിയന്ത്രണമെന്ന അംഗീകൃത തത്ത്വത്തിലേക്ക് എത്താനിടയാക്കി. ഇതിൽനിന്നാണ് ക്ഷേമസംരക്ഷണാത്മക സ്വഭാവമാർജിച്ച രാഷ്ട്രസങ്കല്പനം അഥവാ ക്ഷേമരാഷ്ട്രതത്ത്വം രൂപപ്പെടുന്നത്. വ്യക്തിതാത്പര്യപരിരക്ഷയുംവ്യക്തിതാല്പര്യപരിരക്ഷയും സമൂഹതാത്പര്യപരിപാലനവുംസമൂഹതാല്പര്യപരിപാലനവും സമാന്തരമായി നിലനിൽക്കുന്ന പരസ്പര സമ്മതക്കരാർസമ്പ്രദായമെന്ന സാമൂഹ്യ ഉടമ്പടി സങ്കല്പനവും പില്ക്കാലത്ത്പിൽക്കാലത്ത് പ്രസക്തമായിത്തീർന്നു. അതായത് സംബോധനചെയ്യപ്പെടുന്ന [[കാലം]], രീതി, വിഷയം എന്നിവയെ ആശ്രയിച്ചും സാമൂഹ്യ അവസ്ഥയെ അധികരിച്ചും നിയമത്തിന്റെ നിർവചനവും സങ്കല്പനവും മാറാം. അവയൊന്നും സ്വയം സമ്പൂർണമെന്നോ അപ്രമാദിതമെന്നോ കരുതാനാവില്ല. അതേസമയം, അവയേതെങ്കിലും അപ്രസക്തമെന്നോ കാലഹരണപ്പെട്ടതെന്നോ കരുതുന്നതും ശരിയല്ല. അതാതിന്റെ പ്രസക്തിയോടെയും പ്രയോഗക്ഷമതയോടെയും ആ നിർവചനങ്ങളോരോന്നും ഇന്നും നിലനിൽക്കുന്നു. അവ കൂടുതൽ സ്വീകാര്യവും കാലികവുമായ മറ്റൊരു നിർവചനത്തിലേക്കും സങ്കല്പനത്തിലേക്കും നയിക്കാനും ഇടയുണ്ട്.
 
==നിയമത്തിന്റെ ഉറവിടങ്ങൾ==
"https://ml.wikipedia.org/wiki/നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്