"നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ വി കോ
 
(ചെ.) വിക്കിഫി
വരി 3:
 
 
വ്യവസ്ഥാപിത [[സമൂഹം|സമൂഹത്തിന്റെ]] സുസ്ഥിര നിലനില്പിനായി അതിലെ അംഗങ്ങളായ വ്യക്തികളുടെ [[സ്വഭാവം]], [[പെരുമാറ്റം]], പ്രവൃത്തി, [[സ്വാതന്ത്ര്യം]], [[അവകാശം]] തുടങ്ങിയവയ്ക്കുമേൽ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് '''നിയമം'''.
<ref>Robertson, ''Crimes against humanity'', 90; see "[[analytical jurisprudence]]" for extensive debate on what law is; in ''[[The Concept of Law]]'' Hart argued law is a "system of rules" (Campbell, ''The Contribution of Legal Studies'', 184); Austin said law was "the command of a sovereign, backed by the threat of a sanction" (Bix, [http://plato.stanford.edu/entries/austin-john/#3 John Austin]); Dworkin describes law as an "interpretive concept" to achieve [[justice]] (Dworkin, ''Law's Empire'', 410); and Raz argues law is an "authority" to mediate people's interests (Raz, ''The Authority of Law'', 3–36).</ref>
ഇത് [[മനുഷ്യൻ|മനുഷ്യർ]] തങ്ങളുടെ പെരുമാറ്റം മറ്റുള്ളവ അംഗീകരിക്കുന്നതിനായി അനുഷ്ഠിക്കേണ്ടതോ പാലിക്കേണ്ടതോ ആയ ക്രിയാപരവും പെരുമാറ്റപരവും ആയ നിയന്ത്രണവ്യവസ്ഥയാണ്. സമൂഹത്തിന്റെ കൂട്ടായ്മയുടെ ആധികാരികതയാൽ വ്യക്തിയ്ക്കുമേൽ പ്രാബല്യത്തിലാക്കുന്ന ആചാരം, മുറ, അടക്കം, നിയന്ത്രണം ഇവയൊക്കെ നിയമത്തിൽ ഉൾപ്പെടുന്നു.
 
==നിർവചനം==
കാല-ദേശ-സമൂഹ വ്യത്യാസങ്ങൾക്കനുസരിച്ച് നിയമം എന്ന വാക്കിന്റെ നിർവചനവും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ഓരോ വ്യക്തിക്കും തനതായ താത്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. അവ പാലിക്കപ്പെടണം. അതിനൊപ്പം തന്റെ സഹജീവിയായ മറ്റൊരു വ്യക്തിയുടെ താത്പര്യവും അവകാശവും മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. സമൂഹജീവിയായ മനുഷ്യന് സമാധാനപരവും ക്രമാനുസൃതവും സുസ്ഥിരവുമായ ജീവിതാവസ്ഥ ഉറപ്പാക്കുന്നതിനായി നിർദേശിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതുമായ ഇത്തരം പെരുമാറ്റച്ചട്ടങ്ങളാണ് നിയമങ്ങൾ എന്ന് പ്രാഥമികമായി നിർവചിക്കാം.
"https://ml.wikipedia.org/wiki/നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്