"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
===നവോത്ഥാനം===
അക്കാലത്തെ മറ്റു ഭരണാധികാരികളെപ്പോലെ തന്റെ അധികാരം ദൈവസിദ്ധമാണെന്നു വിശ്വസിച്ചിരുന്നെങ്കിലും അത് സമൂഹത്തിന്റേയും സഭയുടേയും കാര്യത്തിൽ തനിക്കു നൽക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള അസാമാന്യബോധത്തിന്റെ കാര്യത്തിൽ കാറൽമാൻ വ്യത്യസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ മതബോധം ആഴവും ആത്മാർത്ഥതയും തികഞ്ഞതായിരുന്നു. ക്രിസ്തീയധാർമ്മികത പിന്തുടരുന്ന ഭരണാധികാരിയായി അദ്ദേഹം സ്വയം സങ്കല്പിച്ചു. [[അഗസ്റ്റിൻ|ഹിപ്പോയിലെ ആഗസ്തീനൊസിന്റെ]] [[ദൈവനഗരം]] എന്ന രചന വായിച്ചു കേൾക്കാൻ കാറൽമാന്റെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ സാമ്രാജ്യം [[അഗസ്റ്റിൻ|അഗസ്തീനോസ്]] സങ്കല്പിച്ച ദൈവനഗരമാകുന്നത് അദ്ദേഹം സ്വപ്നം കണ്ടു.<ref>ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലാറ്റൂററ്റ്(പുറം 355)</ref> നിരക്ഷരായിരുന്നെങ്കിലും വിജ്ഞാനപ്രേമിയായിരുന്ന അദ്ദേഹത്തിന് സാധാരണ ജനങ്ങൾക്കിടയിലും പൗരോഹിത്യത്തിന്റെ താഴേക്കിടയിലും നിലനിന്നിരുന്ന വിജ്ഞാനദാരിദ്ര്യം വിഷമമുണ്ടാക്കി. വിജ്ഞാനപ്രചരണത്തിനും മതപരമായ വിശുദ്ധീകരണത്തിനും കാര്യക്ഷമതയ്ക്കും ഊന്നൽ കൊടുക്കുന്ന ഒരു നവീകരണത്തിനു അദ്ദേഹം തുടക്കമിട്ടു. സന്യാസഭവനങ്ങളിലെ ക്രമക്കേടുകളും അച്ചടക്കമില്ലായ്മയും സദാചാരഭ്രംശവും ഇല്ലാതാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. സമൂഹത്തിന്റേയും സഭയുടേയും നവീകരണത്തിന് പുരോഹിതന്മാർ സമൂഹത്തിലെ വിജ്ഞാനവാഹകരാകണമെന്ന് അദ്ദേഹം കരുതി. മേലേക്കിടയിലെ ഒരുപറ്റം പണ്ഡിതന്മാരേയും സഭാനേതാക്കളേയും അദ്ദേഹം തന്റെ രാജസദസ്സിൽ ഉൾപ്പെടുത്തി. നാടൊട്ടുക്ക്, സന്യാസഭവനങ്ങളോടും ദേവാലയങ്ങളോടും ചേർത്ത് അദ്ദേഹം പാഠശാലകൾ തുടങ്ങി.<ref name = "green"/> അദ്ധ്യാപകരുടെ കുറവു നികത്താനായി [[അയർലണ്ട്]], [[ബ്രിട്ടൺ]], [[ഇറ്റലി]] എന്നിവിടങ്ങളിൽ നിന്ന് പണ്ഡിതന്മാരെ ക്ഷണിച്ചു വരുത്തി. അവരുടെ നിയന്ത്രണത്തിൽ സാമ്രാജ്യത്തിലെ പല നഗരങ്ങളിലും പേരെടുത്ത വിദ്യാലയങ്ങൾ വളർന്നുവന്നു. ഈ വിദ്യാലയങ്ങളിൽ നിന്നാണ് പിൽക്കാലത്ത് യൂറോപ്പിലെ പ്രമുഖ സർവകലാശലകളിൽ പലതും രൂപം കൊണ്ടത്.
 
 
കരോളിനിയൻ നവോത്ഥാനം എന്നറിയപ്പെടുന്ന ഈ വിജ്ഞാനവിപ്ലവത്തെ പുകഴ്ത്തുന്നവർ തന്നെ അതിന്റെ കുറവുകളും ചൂണ്ടിക്കാണിക്കുന്നു. കുട്ടിത്തം വിടാത്ത ഉണർച്ച ആയിരുന്നു ഇതെന്നും പൗരസ്ത്യസാമ്രാജ്യത്തിലെ കോൺസ്റ്റാന്റിനോപ്പിളിലും, ഇസ്ലാമിക ഭരണത്തിൻ കീഴിലിരുന്ന ഇറാക്കിലെ ബാഗ്ദാദിലും, സ്പെയിനിലെ കൊർദോവയിലും മറ്റും അക്കാലത്തു തന്നെ സംഭവിച്ചിരുന്ന ബൗദ്ധികമുന്നേറ്റങ്ങളുടെ പക്വത അതിനുണ്ടായിരുന്നില്ലെന്നും വിമർശിക്കപ്പെട്ടിട്ടുണ്ട്.<ref name = "durant"/> ഈ മുന്നേറ്റത്തിനു പിന്നിലുള്ള ദർശനം യാഥാസ്ഥിതികവും ദൈവശാസ്ത്രപരമായ ലക്ഷ്യങ്ങളാൽ പരിമിതപ്പെടുത്തപ്പെട്ടതും ആയിരുന്നു.<ref name = "green"/>
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്