"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44:
എവ്രൻ പ്രസിഡണ്ട് സ്ഥാനത്തെത്തിയതിനു ശേഷം, രാഷ്ട്രീയകക്ഷികൾക്കുള്ള നിരോധനം നീക്കിയെങ്കിലും സൈന്യം അഗീകരിച്ച രാഷ്ട്രീയകക്ഷികൾക്ക് മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരുന്നുള്ളൂ. ഇക്കാലത്ത് മദ്ധ്യവലതുപക്ഷ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകി, 1983-ൽ മദർലാൻഡ് പാർട്ടി എന്ന ഒരു രാഷ്ട്രീയകക്ഷി തുർഗുത് ഓസൽ സ്ഥാപിച്ചു. 1982-ന്റെ അവസാനം തീവ്ര വലതുപക്ഷ കക്ഷികളായിരുന്ന എൻ.എസ്.പി. ([[എർബകാൻ|എർബകാന്റെ]] കക്ഷി), എൻ.എ.പി. തുടങ്ങിയ കക്ഷികളിലെ പ്രവർത്തകരെ തടവിൽ നിന്നും മോചിപ്പിച്ചിരുന്നെങ്കിലും ഈ കക്ഷികൾക്ക് പ്രവർത്തനാനുമതിയുണ്ടായിരുന്നില്ല. ഈ കക്ഷികളിലെ താഴേത്തട്ടിലേയും ഇടത്തട്ടിലേയും പ്രവർത്തകർ മദർലാൻഡ് കക്ഷിയിൽ ചേർന്നു.
 
1983 നവംബറീലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മദർലാൻഡ് പാർട്ടി ചെറിയ ഭൂരിപക്ഷം നേടുകയും ഓസൽ പ്രധാനമന്ത്രിയായാകുകയും ചെയ്തു. തുടർന്നു മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിലും 40 ശതമാനം ജനപിന്തുണനേടി, മദർലാൻഡ് മികച്ച പ്രകടനം കാഴ്ച വച്ചു.<ref name=hiro1/> മദർലാൻഡ് കക്ഷി, 1991 വരെ അധികാരത്തിൽ തുടർന്നു.
 
ഓസലിന്റെ കാലത്ത് രാജ്യത്തെ ഇസ്ലാമികവൽക്കരണം പൂർവാധികം ശക്തിപ്പെടുകയും, സാമ്പത്തികപരിഷ്കാരങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു. 1987-ൽ തുർക്കി യൂറോപ്യൻ കമ്മ്യൂണിറ്റിയിൽ പൂർണ്ണാംഗത്വം നേടി. യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധവും നാറ്റോയിലെ അംഗത്വവുമുണ്ടായിരുന്നെങ്കിലും ഇസ്രായേലുമായുള്ള ബന്ധം കുറക്കാനും, പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിക്കാനുമുള്ള ഓസലിന്റെ തീരുമാനങ്ങൾ ശ്രദ്ധേയമായിരുന്നു.<ref name=hiro1/>
 
=== വിശ്വാസം ===
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്