"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ernakulam}}
{{Infobox Indian Jurisdiction
|type = town
|native_name = എറണാകുളം
|other_name =
|district = [[എറണാകുളം]]
|state_name = Kerala
|state_ml_name = കേരളം
|nearest_city =
|parliament_const =
|assembly_cons =
|civic_agency =
|skyline =
|skyline_caption =
|latd = 9.98
|longd= 76.28
|locator_position = right
|area_total =
|area_magnitude =
|altitude = 4
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range = KL-
|climate=
|website=
}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|എറണാകുളം ജില്ല}}
{{വൃത്തിയാക്കേണ്ടവ}}
 
[[ചിത്രം:കൊച്ചി-തുറമുഖം.jpg|thumb|350px|കൊച്ചി തുറമുഖം]]
[[കേരളം|കേരളത്തിലെ]] പതിനാലു ജില്ലകളിലൊന്ന്.<ref>http://en.wikipedia.org/wiki/List_of_districts_in_Kerala List of districts in Kerala</ref> വിസ്തീർണം 2,951 ച. കി. മീ. ജനസംഖ്യ 3,098,371 (2001). ജനസാന്ദ്രത ച. കി. മീറ്ററിന് 1050. ജില്ല നിലവിൽ വന്നത് ഏപ്രിൽ 1958. തലസ്ഥാനം എറണാകുളം.<ref>http://www.prokerala.com/kerala/population.htm Kerala population and Census</ref>
 
[[തൃശൂർ]] ജില്ലയിലെ [[ആലുവ]], [[നോർത്ത് പറവൂർ]], കുന്നത്തുനാട്, [[കൊച്ചി]], കണയന്നൂർ എന്നീ താലൂക്കുകളും [[കോട്ടയം]] ജില്ലയിലെ [[കോതമംഗലം]], [[മൂവാറ്റുപുഴ]] താലൂക്കൂകളും ഉൾപ്പെടുത്തി 1958 ഏപ്രിൽ 1- ന് ഈ ജില്ല രൂപവൽക്കരിക്കപ്പെട്ടു.<ref>http://ernakulam.nic.in/taluk.asp Taluks - Ernakulam District</ref>
<!--[[ചിത്രം:കൊച്ചി-തുറമുഖം.jpg|thumb|350px|കൊച്ചി തുറമുഖം]]-->
'''എറണാകുളം''' [[മദ്ധ്യ കേരളം|മദ്ധ്യ]] [[കേരളം|കേരളത്തിലെ]] ഒരു മുനിസിപ്പാലിറ്റിയായിരുന്നു. അത് [[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]] എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് മലയാളികളുടെയിടയിൽ അറിയപ്പെടുന്നത്. മറ്റുള്ളവർ ഇപ്പോൾ കൊച്ചി എന്ന പേര് ഈ ഭാഗത്തിന് കൂടുതലായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] തലസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള [[കാക്കനാട്]] എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
 
== നിരുക്തം ==
==ഭൂപ്രകൃതി==
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.{{തെളിവ്}}
[[Image:Shenoys theatre Kochi.jpg|thumb|250px|ഷേണായിസ് സിനീമാ തിയേറ്റർ.]]
[[ചിത്രം:Periyar perumbavoor.JPG|thumb|250px|പെരിയാർ പെരുമ്പാവൂരുനിന്നുള്ള ദൃശ്യം]]
വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഈ ജില്ലയെ മൂന്നായി തരംതിരിക്കാം:-
* സഹ്യപർ‌‌വതനിര്യോട് ചേർന്ന് സമുദ്ര നിരപ്പിൽ നിന്ന് 75 മീറ്ററിലധികം ഉയരമുള്ള ''''മലനാട്''''.
* 7.5 മിറ്ററിനും 75 മീറ്ററിനും മധ്യേ ഉയർമുള്ള ''''ഇടനാട്''''.
* 7.5 മീറ്ററിൽ താഴെയുള്ള ഉയരമുള്ള ''''തീരപ്രദേശങ്ങൾ''''.
[[പെരിയാർ|പെരിയാറിന്റെ]] വലത്തേ കരയിലുള്ള വനപ്രദേശങ്ങൾ മാത്രമേ മലനാടിൽ ഉൾപെടുന്നുള്ളു. പെരിയാറിന്റെ തെക്കേക്കരയിലുള്ള കുന്നത്തുനാട് താലൂക്ക്, [[മൂവാറ്റുപുഴ|മൂവാറ്റുപുഴ താലൂക്ക്]], കണയന്നൂർ തലൂക്കിന്റെ കിഴക്കൻ ഭാഗം എന്നിവ ഉൾപ്പെട്ട ഫലഭൂയിഷ്ടമായ പ്രദേശങ്ങൾ ഈ നാടിൽപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരമില്ലാത്ത തിരപ്രദേശങ്ങളിൽ പറവൂർ, കൊച്ചി താലൂക്കുകൾ, കണയന്നൂർ തലൂക്കിന്റെ പശ്ചിമ ഭാഗം എന്നിവ ഉൾപ്പെടുന്നു.<ref>http://www.keralaonline.org/ernakulam.php Ernakulam</ref>
 
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
==കാലാവസ്ഥ==
 
കേരളത്തിന്റെ ഇതര ഭാഗങ്ങളിൽ അനുഭവപ്പെടുന്ന [[മൺസൂൺ]] കാലാവസ്ഥ തന്നെയാണ് ഇവിടെയും. മഞ്ഞുകാലം ഡിസമ്പർ മുതൽ ഫെബ്രുവരി വരെയും വേനൽക്കാലം മാർച്ചുമുതൽ മേയ് വരെയും തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ മുതൽ സെപ്റ്റമ്പർ വരെയും വടക്കു കിഴക്കൻ മൺസൂൺ ഒക്റ്റോബർ-നവബർ മാസങ്ങളിലുമാണ്. മഞ്ഞുകാലം വളരെ സുഖകരമാണ്; സമശീതോഷ്ണമായ പകലുകളും ചെറിയ തണുപ്പോടുകൂടിയ രാത്രികളുമുള്ള ഈ കാലത്ത് മഴ വളരെക്കുറവാണ്. വേനൽക്കാലത്തു താപനില 25 ഡിഗ്രി സെ. നും 32 ഡിഗ്രി സെ. നും മധ്യേയായിരിക്കും. പൊതുവേ അസഹ്യമായ ചൂട് അനുഭവപ്പെടുന്നില്ല. മേയ് മാസാവസാനത്തോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നു. ഈ ജില്ലയിൽ ഏറ്റവുമധികം മഴ കിട്ടുന്നത് അപ്പോഴാണ്. വടക്കു പടിഞ്ഞാറു ഭാഗത്തുള്ള ആലങ്ങാടു പ്രദേശത്തു 248 സെ. മീ. മഴ ലഭിക്കുമ്പോൾ സഹ്യാദ്രിയുടെ അടിവാരങ്ങളിൽ 588 സെ. മീ. ലഭ്യമാകുന്നു. പലപ്പോഴും വെള്ളപ്പോക്കത്തിന്റെ കെടുതികൾ അനുഭവപ്പെടാറുണ്ട്. വടക്കുകിഴക്കൻ മൺസൂൺകാലത്ത് ശരാശരി 55 സെ. മീ. മഴയേ കിട്ടാറുള്ളു. പൊതുവേ നല്ല കാലാവസ്ഥയാണ് ഈ ജില്ലയിലുള്ളത്.<ref>http://keralatravels.com/destinationresources.php?id=35&did=18 Climate</ref>
 
==അപവാഹം==
[[പ്രമാണം:Idukki dam.JPG|thumb|250px|[[ഇടുക്കി ഡാം]]]]
രണ്ടു [[നദി|നദികളാണ്]] ഈ പ്രദേശത്തുകൂടി ഒഴുകുന്നത്. [[പെരിയാർ|പെരിയാറും]] [[മൂവാറ്റുപുഴയാർ|മൂവറ്റുപുഴയാറും]]. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഈ ജില്ലയിലെ നദികൾ പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. 227 കി. മീ. നിളമുള്ള പെരിയാറിന്റെ ഉത്ഭവം [[ഇടുക്കി]] ജില്ലയിലെ [[പീരുമേട്]] താലൂക്കിലാണെങ്കിലും എറണാകുളം ജില്ലയുടെ വ്യാവസായിക വികസനത്തിലും ഗതാഗത സൗകര്യങ്ങളിലും ഗണ്യമായ പങ്ക് ഇതിനുണ്ട്. മൂവാറ്റുപുഴ താലൂക്കിന്റെയും ദേവികുളം താലൂക്കിന്റെയും അതിരിലൂടെ ഒഴുകുന്ന പെരിയാറിന് ഈ ജില്ലയിൽ പ്രവേശിക്കുമ്പോൾ 300 മീ. വീതിയുണ്ട്. മലയാറ്റൂരിൽ എത്തുമ്പോഴേക്കും നദിയുടെ ഗതിയിൽ ചെറിയ വ്യതിയാനം ഉണ്ടാകുന്നു. [[ആലുവ|ആലുവായിൽ]] രണ്ടായി തിരിഞ്ഞ്, വലത്തേ ശാഖ പുത്തൻ‌‌വേലിക്കരയിൽ വച്ച് ചാലക്കുടിപുഴയോടും ഇടത്തേശാഖ ചെറിയ ശാഖകളായി പിരിഞ്ഞ് വാരാപ്പുഴ വച്ച് വേമ്പനാട്ടുകായലിനോടും ചേരുന്നു. ചരിത്ര പ്രസിദ്ധമായ മലയാറ്റൂർ, [[കാലടി]], [[ആലുവ]] എന്നീ സ്ഥലങ്ങൾ പെരിയാറിന്റെ തീരപ്രദേശത്താണ്.<ref>http://www.gladtours.com/kerala_map/ernakulam.htm ERNAKULAM DISTRICT</ref>
 
കാളിയാർ, [[തൊടുപുഴയാർ]], നേര്യമംഗലം‌‌ആറ് എന്നിവ ചേർന്നതാണ് [[മൂവാറ്റുപുഴയാർ]]. ഈ മൂന്നു പോഷകനദികളും തൊടുപുഴ താലൂക്കിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. നഗരം‌‌പാറ വനങ്ങളിൽ നിന്നുദ്ഭവിക്കുന്ന കാളിയാർ, നേരിയമംഗലം ആറുമായി മൂവാറ്റുപുഴയിൽ നിന്ന് അഞ്ചു കിലോമീറ്റർ മുകളിലായി സന്ധിക്കുന്നു. തൊടുപുഴയാറ് മൂവാറ്റുപുഴയിൽ ഇതിനോടുചേരുകയും ഇത് മൂവാറ്റുപുഴയാറ് ആകുകയും ചെയ്യുന്നു. പിന്നീട് രാമമംഗലം, [[പിറവം]] എന്നി സ്ഥലങ്ങളിൽക്കൂടി ഒഴുകി വെട്ടിക്കാട്ടുമുക്കിൽ എത്തി, രണ്ടായി പിരിഞ്ഞ്, മൂവറ്റുപുഴയാറ് വേമ്പനാട്ടുകായലിൽ പതിക്കുന്നു. ജലഗതാഗതസൗകര്യത്തിന് ഈ പുഴകളും വേമ്പനാട്ടു കായലും വടക്കേ അതിർത്തിയിലുള്ള [[കൊടുങ്ങല്ലൂർ]] കായലും വളരെ ഉപകരിക്കുന്നു.<ref>http://www.ekm.kerala.gov.in/physio.htm Website of Ernakulam Dist.</ref>
 
==സസ്യജാലം==
[[File:Chinnar Forest Kerala.jpg|right|thumb|250ബിന്ദു|[[കേരളം|കേരളത്തിലെ]] ഒരു [[വനം|വനപ്രദേശം]]]]
[[കാലടി]], [[കോടനാട്]], തുണ്ടത്തിൽ, [[കോതമംഗലം]], അടിമാലി എന്നീ റേഞ്ചുകളിൽ ഉൾപ്പെട്ടവയാണ് ഈ ജില്ലയിലെ [[വനം|വനങ്ങൾ]] നിത്യഹരിത [[മഴക്കാടുകൾ]] പത്രപാതിവനങ്ങളും അർധ പത്രപാതിവനങ്ങളും ഇവയിലുണ്ട്. 1200 മീ. വരെ ഉയരവും 250 സെ. മീ. - ൽകുറയാതെ മഴയും ലഭ്യമാകുന്ന പ്രദേശങ്ങളിലാണ് നിത്യഹരിതമായ മഴക്കാടുകൾ കണ്ടുവരുന്നത്. പലതരം വൃക്ഷലതാതികൾ ഈ വനങ്ങളിലുണ്ട്. അവയിൽ പ്രധാനമായവ [[തേക്ക്]], [[ഈട്ടി]], [[ചന്ദനം]], തമ്പകം, കരിഞ്ഞാലി, [[ആഞ്ഞിലി]], വേങ്ങ, തേമ്പാവ് എന്നിവയാണ്. മറ്റു വനവിഭവങ്ങളിൽ മരോട്ടി, ഓടൽ, [[പുന്ന]], പൂവ്വം, ഇലുപ്പ, വെള്ളപ്പയിൻ, നാങ്ക് എന്നിവയുടെ കുരുക്കളും ഉൾപ്പെടുന്നു. [[കടലാസ്]], തിപ്പെട്ടി വ്യവസായങ്ങൾക്ക് ആവശ്യമായ കടുപ്പം കുറഞ്ഞ മരങ്ങളും ഈറ, [[മുള]] എന്നിവയും ധാരാളമായി ഈ വനങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്.<ref>http://www.ekm.kerala.gov.in/resources.htm Resources of Forest</ref>
 
==ജന്തുവർഗങ്ങൾ==
 
മലഞ്ചരിവുകളും കാടുകളും കൂടുതലായി കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ വന്യമൃഗങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മലയാറ്റൂർ കാടുകൾ [[ആന|ആനകളുടെ]] വിഹാര രംഗമാണ്. പലതരം [[വാനരൻ|വാനരവർഗങ്ങളും]] [[കാട്ടുപോത്ത്]], [[കരടി]], പുള്ളിമാൻ, കേഴമാൻ, കാട്ടാട്, കാട്ടുപന്നി, [[വെരുക്]], [[കീരി]], നീർനായ്, [[വവ്വാൽ]], [[മുയൽ]], [[മരപ്പട്ടി]], അളുങ്ക്, [[അണ്ണാൻ]], [[മുള്ളൻപന്നി]], തുരപ്പൻ, [[മലയണ്ണാൻ]] എന്നീ മൃഗങ്ങളും വിവിധയിനത്തിലുള്ള [[പക്ഷി|പക്ഷികളും]] ധാരാളമായുണ്ട്.<ref>http://www.cckerala.com/kerala/tourism/keralawildlife.html Kerala Wild Life</ref>
 
==മണ്ണും ധാതുദ്രവ്യങ്ങളും==
[[ചിത്രം:മനോരമ‌ജങ്ഷൻ.jpg|thumb|250px|മനോരമ ജങ്ഷൻ]]
* സെന്റ് ആൽബർട്സ് കോളേജ്
മൂന്നുതരത്തിലുള്ള മണ്ണുകൽ ഈ ജില്ലയിൽ കണ്ടുവരുന്നു. ജില്ലയുടെ പൊതുവായ നിംനോന്നതാവസ്ഥയെ ആശ്രയിച്ചാണ് മണ്ണിന്റെ തരംതിരിവ്. ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവറ്റുപുഴ താലൂക്കുകളിൽ മുഴുവനായും പറവൂർ, കണയന്നൂർ താലൂക്കുകളുടെ കിഴക്കൻ പ്രദേശങ്ങളിലും ചെമ്മണ്ണാണുള്ളത്. വളരെയധികം മഴ ലഭിക്കുന്നതുകൊണ്ട് ഫപൂയിഷ്ടമായ ഈ പ്രദേശം വിവിധയിനത്തിലുള്ള കൃഷികൾക്ക് യോജിച്ചതാണ്. കണയന്നൂർ താലൂക്കിന്റെ പശ്ചിമ ഭാഗത്ത് കാണുന്ന കരിമണ്ണ് ഈ ജില്ലയുടെ ഒരു പ്രത്യേകതയാണ്. വേമ്പനാട്ടു കായലിൽ നിന്നുള്ള ഉപ്പുരസം കലർന്നതുമൂലം ഈ മണ്ണ് ഫലഭൂയിഷ്ഠമല്ല. കൊച്ചി താലൂക്കും പറവൂർ താലൂക്കിന്റെ വടക്കുപടിഞ്ഞാറു ഭാഗങ്ങളും മണൽ പ്രദേശങ്ങളാണ്. ഈ മണ്ണിന് ജലസംഭരണശേഷി കുറവാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം, മണക്കാട്, നാഗപ്പുഴ എന്നിവിടങ്ങളിലെ പരൽ ‌‌രൂപത്തിലുള്ള [[ഗ്രാഫൈറ്റ്]] നിക്ഷേപങ്ങളും [[തൃക്കാക്കര|തൃക്കാക്കരയിലെ]] ചീനക്കളിമണ്ണു നിക്ഷേപവുമാണ് പ്രധാന ധാതുദ്രവ്യങ്ങൾ.<ref>http://www.dmg.kerala.gov.in/index.php/mineralsresources.html Minerals Resources</ref>
* സെന്റ് തെരീസാസ് കോളേജ്
 
* സേക്രഡ് ഹാർട്ട്സ് കോളേജ്
==ജനങ്ങൾ==
* സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ എങിനീയരിങ്ങ് ട്രയിനിങ്ങ്
 
* എസ് എൻ എം കോളേജ് മാല്യങ്കര
[[ചിത്രം:Medical_trust_hospital,_Ekm.jpg|thumb|250px|മെഡിക്കൽ
* [[മഹാരാജാസ് കോളേജ്]]
ട്രസ്റ്റ് ആശുപത്രി, എറണാകുളം‍]]
[[ചിത്രം:Medical trust hopistal ekm.JPG|thumb|250px|മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം‍]]
2001-ലെ സെൻസസ് അനുസരിച്ച് 31,05,798 പേരിൽ 15,38,397 പുരുഷന്മാരും 15,67,401 സ്ത്രീകളുമാണ്. കണയന്നൂർ താലുക്കിലൊഴികെ മറ്റെല്ലാതാലൂക്കുകളിലും പുരുഷന്മാരെക്കാൾ സ്ത്രീകളാണ് കൂടുതൽ.<ref>http://ernakulam.nic.in/tlk_pop.asp Census 2001 - Taluk wise Population Ernakulam District</ref> ജില്ലയിലെ താലൂക്കുകളിൽ ഏറ്റവും കൂടുതൽ ജനസംഖ്യ കണയന്നുർ തലുക്കിലാണ്. ഏറ്റവുകുറവ് കോതമംഗലത്തും. നഗരങ്ങളിൽ ഏറ്റവും ഉയർന്ന ജനസാന്ദ്രത കൊച്ചിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ജനസാന്ദ്രത കോതമംഗലം പട്ടണത്തിലും.<ref>http://www.ourkeralam.com/keralaataglance/ernakulam_dist.htm Ernakulam</ref>
 
വ്യത്യസ്ത മതക്കാരുടെ നിരവധി ദേവാലയങ്ങൾ ഈ ജില്ലയിലുണ്ട്. വൈഷ്ണവ ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ തൃപ്പൂണിതുറയിലെ ശ്രീ പൂർണത്രയീശക്ഷേത്രം, രവിപുരത്തെ ശ്രീകൃഷ്ണ ക്ഷേത്രം, തൃക്കാക്കരയിലെ വാമനക്ഷേത്രം, ചേന്ദമംഗലത്തെ കോട്ടകോവിലകം ക്ഷേത്രം, മട്ടാഞ്ചേരിയിലെ വെങ്കിടാചലപതി ക്ഷേത്രം, വെള്ളാരപ്പള്ളി ശ്രീകൃഷ്ണക്ഷേത്രം, കണ്ണങ്കുളങ്ങര ശ്രീകൃഷ്ണക്ഷേത്രം എടുത്തു പറയേണ്ടവയാണ്. ശിവക്ഷേത്രങ്ങളിൽ പ്രധാനമായത് എറണാകുളം, ആലുവ, തിരുവളൂർ, ഉളിയന്നൂർ, ഉദയം‌‌പേരൂർ, പാഴൂർ, തൃക്കാരിയൂർ, തിരുമാറാടി, ചേന്ദമംഗലം എന്നിവിടങ്ങളിൽ ഉള്ളവയാണ്. ചോറ്റാനിക്കര, വെള്ളാരപ്പിള്ളി, ഓണക്കൂർ, മട്ടാഞ്ചേരി, നായരമ്പലം, പുത്തങ്കാവ്, എന്നീ സ്ഥലങ്ങളിലെ ദേവീക്ഷേത്രങ്ങളും, ഇളങ്കുന്നപ്പുഴ, വൈറ്റില, പൊന്നുരുത്തി എന്നിവിടങ്ങളിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളും പെരുമ്പാവൂർ, അമ്പലമുകൾ എന്നിവിടങ്ങളിലെ ശാസ്താക്ഷേത്രങ്ങളും എറണാകുളത്തെ ഹനുമാൻ‌‌ക്ഷേത്രവും പറവൂറിലെ മൂകാമ്പിക ക്ഷേത്രവും മൂഴിക്കുളത്തെ ലക്ഷ്മണ പ്രതിഷ്ഠയും കുന്നത്താലി, ചാക്കൻ‌‌കുളങ്ങര ക്ഷേത്രങ്ങളിലെ നവഗ്രഹപ്രതിഷ്ഠകളും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.<ref>http://www.thekeralatemples.com/templeinfo/bhagavathy/amballoorkavu_bhagavathy.htm The Kerala Temples</ref>
 
ജില്ലയിലെ ഏക ജൈനക്ഷേത്രം പെരുമ്പാവൂരിനടുത്തുള്ള കല്ലിൽ സ്ഥിതിചെയ്യുന്നു. ഇതൊരു ഗുഹാക്ഷേത്രമാണ്.<ref>http://en.wikipedia.org/wiki/Pilgrimage_centres_in_Ernakulam_district Kallil Jain Temple: 13 km away from Perumbavoor.</ref>
 
മലയാറ്റൂർ (കുരിശുമുടി) ഞാറയ്ക്കൽ, ചേന്ദമംഗലം, ഉദയം പേരൂർ, [[വല്ലാർപാടം]], [[കാഞ്ഞൂർ]], [[കോതമംഗലം]], മുളന്തുരുത്തി, [[കോലഞ്ചേരി]], [[കൊച്ചി]] എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങൽ വളരെയധികം ആരാധകരെ ആകർഷിച്ചു വരുന്നു.
 
[[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] ജൂതപ്പള്ളിയും കാഞ്ഞിരമിറ്റം, കരീക്കോട് എന്നിവിടങ്ങളിലെ [[മുസ്ലീം]] പള്ളികളും പ്രധാന ആരാധനാ കേന്ദ്രങ്ങൾ ആണ്. <ref>http://en.wikipedia.org/wiki/Pilgrimage_centres_in_Ernakulam_district Jewish Synagogue: Made in 1568 at Mattancherry.</ref>
 
==സമ്പദ്ഘടന==
[[Image:St-Francis-Church.jpg|thumb|right|സെന്റ് ഫ്രാൻസിസ് ദേവാലയം [[കൊച്ചി]]]]
വ്യവസായികമായി അഭിവൃദ്ധിപ്രാപിച്ച ഒരു ജില്ലയാണെങ്കിലും കാർഷികവൃത്തിയിൽ കഴിയുന്നവർ ഒട്ടും കുറവല്ല. 1971 ലെ സെൻസെസ്സ് പ്രകാരം ഈ ജില്ല്യിൽ 79,793 കർഷകരും 1,36,247 കർഷക തൊഴിലാളികളും ഉണ്ട്. വ്യവസായ മേഖലയിൽ ജോലിചെയ്യുന്നവർ 1.34 ലക്ഷം വരും.<ref>Ml Encyclopedia vol 5 Page-259</ref> പെരിയാർ, ചാലക്കുടി നദീതട പദ്ധതികൾ ഈ ജില്ലയുടെ കാർഷിക വികസനത്തെ സഹായിക്കുന്നു. [[നെല്ല്]], [[കരിമ്പ്]], [[ഇഞ്ചി]], [[കുരുമുളക്]], മഞ്ഞൾ, [[അടയ്ക്ക]], [[വാഴ]], [[കശുവണ്ടി]], നാളീകേരം, [[മരച്ചീനി]] എന്നിവയാൺ പ്രധാന കാർഷിക വിളകൾ. കായൽത്തീരങ്ങളിൽ ബണ്ടുകൾ നിലനിർത്തിയും ഉപ്പുവെള്ളം വറ്റിച്ചും കൃഷി ചെയ്യുന്നുണ്ട്. ഇത് പൊക്കാളികൃഷി എന്ന പേരിലാണ് അറിയപ്പെടുന്നത്. ചേറ്, കുറുക, ചോറ്റുപൊക്കാലി, ചെട്ടിവിരുപ്പ്, ആര്യൻ, കുതിരവാലി, തവളക്കണ്ണൻ, ഓണവാട്ടൻ, ചീര, ഇട്ടിക്കണ്ടലൻ, ചിറ്റേനി, അധികാരി, ചമ്പാവ് എന്നീയിനങ്ങളിലെ നെൽ‌‌വിത്തുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ജാതി, സർപ്പഗന്ധി എന്നിവയും ധാരാളമായി കൃഷിചെയ്തു വരുന്നു.<ref>http://www.ekm.kerala.gov.in/industry.htm Industry</ref>
 
===വനസമ്പത്ത്===
 
[[തേക്ക്]], [[ഈട്ടി]], കരിന്താളി, [[കാഞ്ഞിരം]], [[ചന്ദനം]], [[ആഞ്ഞിലി]], വേങ്ങ, [[മുള]], ചൂരൽ, [[കടുക്ക]], താന്നിക്ക, [[നെല്ലിക്ക]], ആനക്കൊമ്പ്, തേൻ, അരക്ക് മുതലായവയാണ് പ്രധാനപ്പെട്ട വനവിഭവങ്ങൾ. [[കടലാസ്]], തീപ്പെട്ടി, പ്ലൈവുഡ് തുടങ്ങിയ വ്യവസായങ്ങൾക്ക് ആവശ്യമായ ഈറ, [[മുള]], യൂക്കാലിപ്റ്റ്സ് പാഴ്മരങ്ങൾ എന്നിവ മലയാറ്റൂർ വനങ്ങളിൽ നിന്നും ധാരാളം ലഭ്യമാണ്.<ref>http://www.ekm.kerala.gov.in/resources.htm Resources</ref>
 
===വ്യവസായങ്ങൾ===
[[Image:KochiFishingNet.jpg|thumb|left|200px|ചീനവല [[കൊച്ചി|കൊച്ചിയിൽ]]നിന്നുള്ളദൃശ്യം]]
കേർളത്തിലെ പ്രധാന വൻ‌‌കിടവ്യവസായങ്ങൾ ഈ ജില്ലയിൽ കേന്ദീകരിച്ചിരിക്കുന്നു. എറണാകുളം മുതൽ [[അങ്കമാലി]] വരെ, നാഷണൽ ഹൈവേയുടെ ഇരു പാർശ്വങ്ങളിലും പുതിയ പുതിയ വ്യവസായങ്ങൾ വളർന്നുകൊണ്ടിരിക്കുന്നു. വൻ‌‌കിട വ്യവസായങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടവ കൊച്ചി കപ്പൽ നിർമ്മാണകേന്ദ്രം, കൊച്ചി എണ്ണശുദ്ധീകരണശാല, ഹിന്ദുസ്താൻ യന്ത്രോപകരണശാല, ഏലൂരിലെ വളംനിർമ്മാണശാല (എഫ്.എ.സി.ടി.), ട്രാവൻ‌‌കൂർ കൊച്ചിൻ കെമിക്കൽസ്, ട്രാൻസ്ഫോർമേഴ്സ് ആൻഡ് എലക്ട്രിക്കൽസ്, ഇന്ത്യൻ അലൂമിനിയം കമ്പനി, ഇന്ത്യൻ റെയർ എർത്ത്സ്, പ്രീമിയർ ടയേഴ്സ്, ട്രാവൻ‌‌കൂർ റയോൺസ്, അശോകാ ടെക്സ്റ്റൈൽസ്, ആനന്ദ് വാട്ടർമീറ്റർ ഉദ്പാതതക കമ്പനി, കാതായി കോട്ടൺ മിൽസ്, ചാക്കോളാസ്പിന്നിങ് ആൻഡ് വീവിങ് മിൽസ്, ടാറ്റാ ഓയിൽ മിൽസ്, ടാറ്റാ ഫീസൺ, ട്രാക്കോ കേബിൾസ്, ട്രവൻ‌‌കൂർ ഒഗേൽ ഗാസ്കമ്പനി, ചാലക്കുടി പോട്ടറീസ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ്, ശേഷസായി വയർ റോപ്സ്, ശ്രീ ചിത്രാ മിൽസ്, ഹിന്ദുസ്താൻ ഇൻസെക്റ്റീസൈഡ്സ് എന്നിവയാണ്.<ref>http://www.justdial.com/white-pages-ernakulam-40.html Companies in Ernakulam</ref>
[[ചിത്രം:അങ്കമാലി.jpg|thumb|250px| ദേശീയ പാത 47 അങ്കമാലിക്കു സമീപം]]
[[അങ്കമാലി]], പള്ളൂരുത്തി, വഴക്കുളം എന്നിവിടങ്ങളിൽ വ്യവസായ എസ്റ്റേറ്റുകൾ ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നു. അശോകാ ടിൻ ഫാക്ടറി (എറണാകുളം), ആലുവ തീപ്പെട്ടി കമ്പനി, ഇൻഡോ മറൈൻ ഏജൻസീസ് (കൊച്ചി), ഇന്ത്യൻ ട്രാൻസ്ഫോർമേഴ്സ് (ആലുവ), കേരള ഫുഡ് പാക്കേഴ്സ് (കൊച്ചി), കൊച്ചിൻ ഹാർബർ വർക്ക്ഷോപ്സ്, ധനലക്ഷ്മി വച്ച്ഫാക്റ്ററി (പിറവം) എന്നിവയാണ് ഇവയിൽ പ്രധാനം. മോഡേൺ ബേക്കറിയുടെ ഇടപ്പള്ളിലെ ഉത്പാതന കേന്ദ്രം പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ്. വളരെ അധികം ഓട്ടുകമ്പനികൾ ഈ ജില്ലയിലുണ്ട്. കയർ വ്യവസായം തീരപ്രദേശങ്ങളിൽ ധാരാളം തൊഴിൽ സാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ചേന്ദമംഗലം, [[പറവൂർ]], [[തൃപ്പൂണിത്തുറ]], മുളന്തുരുത്തി, വാരാപ്പുഴ എന്നിവിടങ്ങളിലെ കൈത്തറി വ്യവസായ കേന്ദ്രങ്ങൾ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. എറണാകുളം, പള്ളുരുത്തി, പിറവം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ തടിഅറപ്പു കേന്ദ്രങ്ങൾ എടുത്തുപറയേണ്ടവയാണ്. ഇതിനുപുറമേ വൈവിധ്യമുള്ള കരകൗശല കേന്ദ്രങ്ങൾ ധാരാളമുണ്ട്. കയർ ബോർഡിന്റെയും സുഗന്ധദ്രവ്യ ബോർഡിന്റെയും ആസ്ഥാനം ജില്ലാതലസ്ഥാനത്താണ്.<ref>http://www.kssiaekm.com/ State Small Industrial Association Ernakulam District</ref>
 
===മത്സ്യബന്ധനം===
[[പ്രമാണം:FishingBoat2.JPG|thumb|right|200px|മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളം]]
മത്സ്യബന്ധനത്തിന് പണ്ടുമുതൽക്കേ ഈ ജില്ല പ്രസിദ്ധമാണ്. നീണ്ട കടലോരവും കായൽപ്പരപ്പും വിവിധയിനം മത്സ്യങ്ങളാൽ സമ്പന്നമാണ്. ചെല്ലാനം, ഫോർട്ടുകൊച്ചി, [[കണ്ണമാലി]], മരുവക്കാട്, മാലിപ്പുറം, ഞാറയ്ക്കൽ, നായരമ്പലം, [[പള്ളിപ്പുറം]], മുനമ്പം എന്നിവയാണ് പ്രമുഖ മത്സ്യബന്ധന കേന്ദ്രങ്ങൾ. [[വള്ളം]], [[കട്ടമരം]] എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത രീതിക്കു പുറമേ മോട്ടോർബോട്ടുകളും ഇപ്പോൾ ഈ രംഗത്ത് സാധാരണയായി കഴിഞ്ഞിട്ടുണ്ട്.<ref>http://ifpkochi.nic.in/achiev1.htm Fish Harvesting Technology</ref>
 
കണ്ണമാലി, ചെല്ലാനം, മാലിപ്പുറം, നായരമ്പലം, ഞാറയ്ക്കൽ എന്നീ കേന്ദ്രങ്ങളിൽ മത്സ്യ സംസ്കരണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാലിപ്പുറവും ഞാറയ്ക്കലും മത്സ്യം വളർത്തൽ കേന്ദ്രങ്ങളെന്ന നിലയിലും പ്രസിദ്ധങ്ങളാണ്.
 
===ഗതാഗതം===
[[ചിത്രം:Cochin during monsoon.jpg|right|thumb|250px|കൊച്ചിയിലെ സിറ്റി ബസ്]]
മറ്റു ജില്ലകളെക്കാൾ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ഈ ജില്ലയ്ക്കുണ്ട്. [[കൂത്താട്ടുകുളം]], [[മൂവാറ്റുപുഴ]], [[പെരുമ്പാവൂർ]], [[കാലടി]] വഴി [[അങ്കമാലി]] വരെ എത്തുന്ന എം. സി. റോഡ് 1877-78 ലാണ് പുർത്തിയായത്. ഇടക്കൊച്ചി-എറണാകുളം-കുറുകുറ്റി റോഡ് നാഷണൽ ഹൈവേ 47 ന്റെ ഭാഗമാണ്. ഇതിനു പുറമെ പെരുമ്പാവൂർ-ആലുവ, വൈപിൻ-പള്ളിപ്പുറം, ആലുവ-പരവൂർ, എറണാകുളം-വൈക്കം എന്നീ റോഡുകളും പ്രത്യേക പ്രധാന്യം അർഹിക്കുന്നു. അരൂർ, മംഗലപ്പുഴ, ചേരാനല്ലൂർ, ചുണ്ടൻ തുരുത്ത്, പനംകുറ്റി, പരമ്പായം, ചെറായി, കാലടി, കുഴിക്കണ്ടം എന്നിവയാണ് പ്രധാന പാലങ്ങൾ. നാഷണൽ ഹൈവേയിൽ പുതായി നിർമ്മിക്കുന്ന പാലങ്ങൾ റോഡുഗതാഗതം കൂടുതൽ സുഗമമാക്കും.<ref>http://www.virtualtourist.com/travel/Asia/India/State_of_Kerala/Transportation-State_of_Kerala-R-1.html State of Kerala Transportation</ref>
 
1898-1902 കാലഘട്ടത്തിൽ നിർമിച്ച ഷൊർണൂർ-എറണാകുളം മീറ്റർഗേജ് തീവണ്ടിപ്പാത ജില്ലയിലെ വ്യവസായ വികസനത്തിന് വളരെ സഹായകമായിരുന്നു. 1940-ൽ ഈ പാത കൊച്ചി തുറമുഖം വരെ നീട്ടി. കോട്ടയം വഴി കൊല്ലത്തേക്കും തുടർന്നു തിരുവനന്തപുരത്തേക്കും ഉണ്ടായിരുന്ന മീറ്റർഗേജ് പാത ഇപ്പോൾ ബ്രോഡ്ഗേജ് ആക്കിമാറ്റിയിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] വിവിധ കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികൾ ഈ ജില്ലയിലൂടെ എറണാകുളം സ്പർശിച്ച് കടന്നു പോകുന്നു. 15 പ്രധാന റയിൽ‌‌വേ സ്റ്റേഷനുകൾ ഈ ജില്ലയിലുണ്ട്.<ref>http://www.made-from-india.com/Categories/Road_and_Rail_Transportation/ Road and Rail Transportation </ref>
[[ചിത്രം:Irchnkanngc.jpg|left|thumb|240px|തീവണ്ടി ഗതാഗതം]]
''''അറബിക്കടലിലെ റാണി'''' എന്നറിയപ്പെടുന്ന കൊച്ചി തുറമുഖം ഈ ജില്ലയുടെ വ്യവസായ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണിത്.<ref>http://en.wikipedia.org/wiki/Ship_transport Ship transport</ref>
 
നെടുമ്പാശേരിയിൽ സ്ഥിതിചെയ്യുന്ന കൊച്ചി വിമാനത്താവളത്തിൽ നിന്നും ലോകത്തെ പല പ്രധാന വിമാനത്താവളങ്ങളിലേക്കും വ്യോമഗതാഗതം നടത്തുന്നു. <ref>http://www.bls.gov/oco/cg/cgs016.htm Air Transportation </ref>
 
ഇതിനെല്ലാം പുറമേ എറണാകുളം ജലഗതാഗതത്തിന്റെ സിരാകേന്ദ്രമാണ്. [[ആലപ്പുഴ]], [[കോട്ടയം]] വേമ്പനാട് കായലിന്റെ പ്രധാന തിരപ്രദേശങ്ങൾ എന്നിവയുമായി ബോട്ട്മാർഗ്ഗമുള്ള യാത്ര ചെലവു ചുരുങ്ങിയതും വിനോദകരവുമാണ്.
 
===ടൂറിസം===
[[ചിത്രം:നിരണംപള്ളി.jpg|250px|thumb|right|തോമാശ്ലീഹ ക്രി. വ. 54 ആം ആണ്ടിൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന നിരണം പള്ളി]]
വളരെയേറെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഈ ജില്ലയിലുണ്ട്. ആലുവയിൽനിന്ന് 12 കി. മീ. ദൂരെ പെരിയാർ (പൂർണ) നദീ തീരത്തു സ്ഥിതിചെയ്യുന്ന ആദിശങ്കരന്റെ ജന്മദേശമായ [[കാലടി]] അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരുസ്ഥലമാണ്. ശാരതാദേവിയുടേയും ദക്ഷിണാമൂർത്തിയുടെയും ക്ഷേത്രങ്ങൾക്കു പുറമെ 1936-ൽ സ്ഥാപിതമായ ശ്രീരാമകൃഷ്ണാശ്രമവും 1978 - ൽ സ്ഥാപിച്ച ശ്രീശങ്കര സ്തൂപവും ഈ സ്ഥലത്തേക്ക് നിരവധി ആരാധകരെ ആകർഷിക്കുന്നുണ്ട്.<ref>http://www.kerala-honeymoon-tour.com/kaladi.html Kaladi Tours </ref>
[[ചിത്രം:ബോൾഗാട്ടി.jpg|left| [[KTDC]] പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോൽഗാട്ടി പാലസ്|thumb|250px]]
[[ശ്രീ നാരായണഗുരു]] ആലുവയിൽ സ്ഥപിച്ചിരിക്കുന്ന അദ്വൈതാശ്രമം മതപഠിതാക്കളേയും ടൂറിസ്റ്റുകളേയും വളരെയേറെ ആകർഷിക്കുന്നു. ''''ഒരുജാതി, ഒരുമതം, ഒരുദൈവം'''' എന്ന സൂക്തം അദ്ദേഹം ലോകത്തിനു നൽകിയത് ഇവിടെ വച്ചായിരുന്നു.<ref>http://sreenarayanaguru.info/ Sree Narayana Guru</ref>
 
ആലുവയിൽനിന്ന് 28 കി. മീ. അകലെയുള്ള മലയാറ്റൂർ [[തോമാശ്ലീഹ|തോമാശ്ലീഹയുടെ]] പാദമുദ്രകളാൽ ധന്യമെന്ന് വിശ്വസിക്കപ്പെടുന്നു. അവിടുത്തെ പള്ളിയും കുരിശുമുടിയുടെ സാനുക്കളിൽ കൂടി ഒഴുകുന്ന പെരിയാറും അതിനുപരി പ്രകൃതിഭംഗി നിറഞ്ഞ സഹ്യാദ്രിയും സന്ദർശകരേയും മതവിശ്വാസികളേയും ആകർഷിക്കുന്നു.<ref>http://kerala.bizhat.com/malayattur.html Malayattoor</ref>
 
കൊച്ചി പട്ടണത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥ്തിചെയ്യുന്ന ബോൾഗാട്ടിദ്വീപ് മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. അറബികടലിലെ സൂര്യാസ്തമയവും കായലിലെ ബോട്ടുയാത്രയും സഞ്ചാരികളെ ഹഠാതാകർഷിക്കുന്നു.<ref>http://www.keralatourism.org/shootinglocation/bolgatty-island-7.php Bolgatty Island, Ernakulam </ref>
 
==ചരിത്രം==
[[ചിത്രം:അദ്വൈത‍ആശ്രമം.jpg|thumb|300px|രാമകൃഷ്ണ അദ്വൈതാശ്രമം]]
എറണാകുളം നഗരത്തെ ആസ്പദമാക്കി രൂപവൽക്കരിച്ച ഈ ജില്ലയ്ക്ക് ഈ പേരുലഭിച്ചതിനെ കുറിച്ച് പല ഐതീഹ്യങ്ങൾ നിലവിലുണ്ടെങ്കിലും വളരെ പ്രചാരം നേടിയിട്ടുള്ള ഒരു കഥ ഇങ്ങനെ. പണ്ട് കുളുമുനിയുടെ മുഖ്യശിഷ്യനായിരുന്ന ദേവാലൻ, ഗുരു ശാപം നിമിത്തം സർപ്പ-മനുഷ്യനായി തീരുകയും അയാളുടെ തലയിൽ പത്തി വളർന്നു വരികയും ചെയ്തു. ''നാഗർഷി'' എന്നു പിന്നീടു വിളിക്കപ്പെട്ട അയാൾ ശിവനെ തപസ്സുചെയ്ത് മോക്ഷം സമ്പാദിച്ചു. തപസ്സനുഷ്ടിച്ച സ്ഥലത്തുള്ള കുളം '''''ഋഷിനാഗകുളം''''' എന്നും അതിനുചുറ്റുമായി വളർന്നുവന്ന സ്ഥലം ആ പേരിൽതന്നെ അറിയപ്പെടാനും തുടങ്ങി എന്നാണ് കഥ.<ref>Mi Encyclopedia Vol-5; page 261</ref> എന്നാൽ ഉച്ചാരണശാസ്ത്രം അനുസരിച്ച് അത് ശരിയല്ലെന്നാണ് പണ്ഡിതമതം. '''''ഇറെയ്നാർകലം''''' (ശിവന്റെസ്ഥലം) എന്നതിൽ നിന്നായിരിക്കണം ഈ നാമം നിഷ്പന്നമായത് എന്നും ചിലർ അഭ്യൂഹിക്കുന്നു. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിൽ നിന്ന് കണ്ടുകിട്ടിയിട്ടുള്ള ചില ലോഹപാത്രങ്ങളിലും ദീപസ്തംഭലിഖിതങ്ങളിലും '''''പഞ്ചബ്ജപുരം''''' എന്ന പേരിലാണ് ഈ സ്ഥലത്തെ സൂചിപ്പിച്ചിട്ടുള്ളത്.<ref>http://ernakulam.nic.in/history.htm History of Ernakulam</ref>
 
===പ്രാചീനചരിത്രം===
[[ചിത്രം:Srisankara Gopuram.JPG|thumb|200px|left| കാലടിയിൽ കാഞ്ചീ കാമകോടിയുടെ ആദി ശങ്കര കീർത്തി സ്തംഭം]]
പോച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പുള്ള ഈ ജില്ലയുടെ ചരിത്രത്തെകുറിച്ച് അറിയാൻ പര്യാപ്തമായ ലിഖിതങ്ങളോ ആധികാരിക സ്വഭാവമുള്ള സാഹിത്യ കൃതികളോ ലഭ്യമല്ല. എറണാകുളം ജില്ലയുടെ പ്രാചീന രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വഞ്ചി അഥവാ കരൂർ കേന്ദ്രമാക്കി കേരളത്തിലെ പൂരിഭാഗം സ്ഥലങ്ങളും ഭരിച്ചിരുന്നവർ ആയിരുന്നു ചേരന്മാർ.<ref>http://www.indiasite.com/kerala/history.html History of Kerala</ref> അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം, പൂഴിനാട്, കുടനാട്, കുട്ടനാട്, വേണാട് എന്നീ നാല് രാഷ്ട്രീയ വിഭാഗങ്ങളായിട്ടായി വർത്തിച്ചിരുന്നത്. ഇതിൽ കുട്ടനാട്ടിലായിരുന്നു എറണാളകുളം, ആലപ്പുഴ, കോട്ടയം, ജില്ലകളും കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളും ഉൾപ്പെട്ടിരുന്നത്. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ആദ്യത്തെ യഥാർഥ തലസ്ഥാനനഗരിയായിരുന്നു വഞ്ചി (കാരൂർ) ഈ ജില്ലയിലുള്ള തിരുവഞ്ചിക്കുളമോ തൃക്കാരിയൂരോ ആണെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച രണ്ടാം ചേരസാമ്രാജ്യം എ.ഡി. 12-ആം ശ. വരെ നിലനിന്നു. അക്കാലത്ത് എറണാകുളവും അതിലുൾപ്പെട്ടിരുന്നു എന്ന് മൂഴിക്കുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, ഉദയമ്പേരൂർ എന്നിവിടങ്ങളിൽ കിട്ടിയ ലിഖിതങ്ങൾ വ്യക്തമാക്കുന്നു. രണ്ടാം ചേരസാമ്രാജ്യകാലത്ത് (800-1102) എറണാകുളം ജില്ലയിൽപ്പെട്ട തൊടുപുഴയും മൂവറ്റുപുഴയും കീഴ്മലൈനാടിന്റെ ഭാഗമായിരുന്നു. എന്നാൽ തൃക്കാക്കരയും അതിനടുത്ത പ്രദേശങ്ങളും കാൽക്കരൈ നാട്ടിൽ ഉൾപ്പെട്ടിരുന്നു. ഈ നാടുകൾ കുലശേഖര ചക്രവർത്തി നിയമിച്ചിരുന്ന നാടുവാഴികളായിരുന്നു ഭരിച്ചിരുന്നത്. മഹോദയപുരത്തിലെ ചേരചക്രവർത്തി കാൽകരൈ നാട്ടിൽ നിയമിച്ചിരുന്ന ''യാക്കൻ കുന്റപ്പോളൻ, കണ്ണൻ പുറൈയൻ, പോളൻ രവി'' തുടങ്ങിയ നാടുവാഴികളെക്കുറിച്ച് തൃക്കാക്കര ലിഖിതങ്ങൾ പരാമർശിക്കുന്നുണ്ട്. നാടുവാഴികളെ നിയന്ത്രിക്കുവാൻ ചക്രവർത്തിയുടെ പ്രതിപുരുഷനായി ''കോയിലധികാരികളും'' ജനകീയ സമിതികളായ മുന്നൂറ്റുവർ, അറുനൂറ്റുവർ എന്നിവരും ഉണ്ടയിരുന്നു 9 മുതൽ 12 വരെ ശതകങ്ങളിലെ മഹോദയപുരത്തെ കുലശേഖര ചരിത്രവുമായി എറണാകുളത്തിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു.<ref>http://www.prokerala.com/kerala/history/history.htm#h1 Detailed Information About the History of Kerala</ref>
 
==== കാഞ്ഞൂർ പള്ളി (വിശുദ്ധ.സെബസ്ത്യാനോസ് പുണ്യവാളന്റെ പള്ളി‌): ==== [[പ്രമാണം:kanjoorpalliperunnal2011.jpg]]
ഈ പള്ളി സ്ഥാപിച്ചിട്ട് ഏതാണ്ട് ആയിരത്തോളം കൊല്ലങ്ങളായി എന്നു കരുതപ്പെടുന്നു. കൂടാതെ പള്ളിയുടെ ഇപ്പോഴത്തെ രൂപത്തിന് ഏതാണ്ട് നാനൂറ് വർഷത്തെ പഴക്കമെങ്കിലും ഉണ്ടായിരിക്കും [4]. ഈ ദേവാലയത്തിലുള്ള ആനവിളക്ക്, തുടൽവിളക്ക്, കോൽവിളക്ക് എന്നിവ ശക്തൻ തമ്പരാൻ പള്ളിക്ക് നല്കിയതാണ്. ഇവ ഇപ്പോഴും സൂക്ഷിച്ചു പോരുന്നു. പള്ളി പെരുന്നാളിന്റെ എഴുന്നെള്ളിപ്പ് കൊച്ചി രാജവംശത്തിന്റെ കുടുംബ ക്ഷേത്രം ആയിരുന്ന പുതിയേടം ദേവീ ക്ഷേത്രത്തിന്റെ നട വരെ പോകുന്നു. ദേവിയും പുണ്യവാളനും സഹോദരനും സഹോദരിയും ആണെന്ന് വിശ്വസിച്ചിരുന്നു.
 
===മധ്യകാലചരിത്രം===
 
12-ം ശതകം മുതൽ എറണാകുളം ജില്ലയുടെ ചരിത്രത്തിന് '''പെരുമ്പടപ്പുസ്വരൂപവുമായി''' (കൊച്ചിരാജ്യം) അടുത്ത ബന്ധമുള്ളതായി കാണാം.<ref>http://en.wikipedia.org/wiki/Cochin_Royal_Family Tradition of Perumpadapu Swaroopam</ref> പെരുമ്പടപ്പു മൂപ്പിലിന്റെ പഴയന്നൂരി (തലപ്പിള്ളി താലൂക്ക്) ലായിരുന്നുവെങ്കിലും പിന്നീട് അത് വന്നേരി (പൊന്നാനി താലൂക്ക്) യിലെ പെരുമ്പടപ്പു ഗ്രാമത്തിലേക്കു മാറ്റപ്പെട്ടു. മഹോദയപുരത്തുള്ള കൊട്ടാരത്തിലും ഇടയ്ക്കിടെ ഇദ്ദേഹം താമസിച്ചിരുന്നു. 15-ം ശതകം വരെ ഇവിടം ആസ്ഥാനമാക്കിയാണ് ഈ സ്വരൂപങ്ങൾ ഭരണം നടത്തിയിരുന്നത്. പിന്നീട് അസ്ഥാനം കൊച്ചിയിലേക്കു മാറ്റി. ഇത് 1405-ൽ ആയിരിക്കാം എന്നു കരുതുന്നു.<ref>http://en.wikipedia.org/wiki/Kingdom_of_Cochin Kingdom of Cochin</ref>
 
==ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിട്ടി==
[[ചിത്രം:Kottakkavu st thomas church kerala.jpg|thumb|250px|കോട്ടക്കാവ് പള്ളി- [[തോമാശ്ലീഹ]] സ്ഥാപിച്ച പള്ളിയാണിതെന്ന് ഐതിഹ്യം]]
1958 ഏപ്രിൽ ഒന്നിനു നിലവിൽ വന്ന എറണാകുളം ജില്ലയിൽ കൊച്ചി കേന്ദ്രമാക്കി വികസനത്തിനുള്ള ഒരു പദ്ധതി ആവിഷ്കരിക്ക്പ്പെട്ടു. 1965 നവമ്പർ 19-നു കൊച്ചിൻ കോർപറേഷൻ, ആലുവ മുനിസിപ്പാലിറ്റി എന്നിവയ്ക്കുപുറമേ 14 പഞ്ചായത്തുകളുംകൂടി ചേർന്ന പ്രദേശങ്ങളുടെ വികസനത്തിനായി ഗവണ്മെന്റ് ഒരു ജോയിന്റ് ടൗൺപ്ലാനിംഗ് കമ്മിറ്റി രൂപവത്കരിച്ചു. 1968 സെപ്റ്റമ്പർ 26-ന് മറ്റൊരുത്തരവിലൂടെ ഈ പദ്ധതി കൊച്ചിൻ ടൗൺപ്ലാനിംഗ് ട്രസ്റ്റിനെ ഏല്പിച്ചു. 1976 ജനുവരി 24-നു ഇതിന്റെ സ്ഥാനത്ത് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിട്ടിക്കു ഗവണ്മെന്റു രൂപം നൽകി. കൂടുതൽ പ്രദേശങ്ങൾ വികസനമേഖലയിൽ ഉൾപ്പെടുത്തപ്പെട്ടു കൊച്ചിൻ കോർപറേഷനു പുറമേ [[പെരുമ്പാവൂർ]], [[വടക്കൻ പറവൂർ]], [[ആലുവ]] എന്നീ മുനിസിപ്പാലിറ്റികളും ജില്ലയിലെ 35 [[പഞ്ചായത്ത്|പഞ്ചായത്തുകളും]] ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിക്കോണ്ടായിരുന്നു പുതിയ സം‌‌വിധാനത്തിനു രൂപം നൽകിയത്. <ref>http://www.gcdaonline.com/gcda/html/gcda.html Greater Cochin Development Authority</ref>
 
== വിദ്യാഭ്യാസം==
{{Panorama
|image = Image:Sanskrit university buliding kalady.jpg
|fullwidth = 6310
|fullheight = 1640
|caption = <center> കേരള സംസ്കൃത സർവകലാശാല <center/>
|height = 200
 
}}
 
ആധുനീക വിദ്യഭ്യാസത്തിന്റെ പ്രാരംഭം കുറിച്ചത് 16-ം ശതകത്തിൽ വൈപ്പിൻ കരയിലും കൊച്ചിയിലും ജസ്യൂട്ട് കോളേജുകളും ചേന്നമംഗലത്തെ സെമിനാരിയും സ്ഥാപിക്കപ്പെട്ടതോടെയാണ്. 19-ം ശതകത്തിൽ ജില്ലയുടെ വിദ്യഭ്യാസ പുരോഗതിക്കു സാക്ഷ്യം വഹിച്ചു. ആധുനീക രീതിയിലുള്ള പല വിദ്യാലയങ്ങളും ഈക്കാലത്തു സ്ഥപിതമായി.<ref>http://ernakulam.nic.in/infra.htm Ernakulam Infrastructure</ref>
 
===ഏറാകുളം ജില്ലയിലെ സ്കൂളുകൾ===
{| class="wikitable"
|-
! വിഭാഗം
! ഗവണ്മെന്റ്
! എയ്ഡഡ്
! അൺ എയ്ഡഡ്
! ആകെ
|-
| ഹയർ സെക്കൻഡറി സ്കൂൾ
| 72
| 69
| --
| 141
|-
| ഹൈസ്കൂൾ
| 16
| 107
| 46
| 169
|-
| അപ്പർ പ്രൈമറി സ്കൂൾ
| 91
| 104
| 25
| 169
|-
| ലോവർ പ്രൈമറി സ്കൂൾ
| 182
| 272
| 33
| 487
|-
| ടീച്ചേർസ് ട്രൈനിങ് സ്കൂൾ
| 4
| 10
| --
| 14
|-
| ആകെ
| 365
| 562
| 104
| 1031
|}
 
===കോളേജുകൾ===
 
* അക്വിനാസ് കോളേജ്
* ഭാരത് മാതാ കോളേജ്
* കൊച്ചിൻ കോളേജ്
* മഹാരാജാസ് കോളേജ്
* നാഷണൽ കോളേജ്
* എസ്. എച്. കോളേജ്, തേവര
* സെന്റ്. ആൽബർട്ട് കോളേജ്
* സെന്റ്. തെരാസ്സാസ് കോളേജ്
* സെന്റ് എക്സ്സേവിയേർസ് കോളേജ്, ആലുവ
* സെന്റ് പീറ്റേഴ്സ് കോളേജ്, കൊലെഞ്ചേരി
* ശ്രീ ശങ്കരാ കോളേജ്, കാലടി
* യു. സി. കോളേജ്, ആലുവ
* മാർ അത്തനേഷൻ കോളേജ് ഓഫ് ആർട്, കോതമംഗലം
* നിർമ്മല കോളേജ്, മൂവാറ്റുപുഴ
* ഗണ്മെന്റ് കോളേജ് മണിമലക്കുന്ന്, കൂത്താട്ടുകുളം
* ബി. പി. സി. കോളേജ്, പിറവം
* ഇലാഹിയാ കോളേജ് ഓഫ് ആർട് ആൻഡ് സൈൻസ്, പേഴക്കാപ്പിള്ളി
* ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, ഐരാപുരം
* മോർണിങ് സ്റ്റാർ കോളേജ്, അങ്കമാലി
* സെന്റ് പാൾസ് കോളേജ്, കളമശേരി
* എം. ഇ. എസ്. കോളേജ്, മാരമ്പിള്ളി, ആലുവ
* എസ്. എൻ. കോളേജ്, മാല്യങ്കര
* ഗവണ്മെന്റ് ആർട് കോളേജ്, തൃപ്പൂണിത്തുറ
* ഗവണ്മെന്റ് സാൻ‌‌സ്ക്രിറ്റ് കോളേജ്, തൃപ്പൂണിത്തുറ
 
===പ്രൊഫെഷണൽ കോളേജുകൾ===
 
* അൽ-അമീൻ കോളേജ്, എടത്തല,ആലുവ
* മാർ അത്തനേഷൻ കോളേജ് ഓഫ് എൻ‌‌ജിനീയറിംങ്, കോതമംഗലം
* മോഡൽ എൻ‌‌ജിനീയറിംങ് കോളേജ്
* ലാ കോളേജ്
* എച്. എം. ട്രെയിനിങ് കോളേജ്, റണ്ടാർ, മൂവാറ്റുപുഴ
* യൂണിവെർഴ്സിറ്റി സ്റ്റഡി സെന്റർ (ബി. എഡ്. കോളേജ്) മൂവാറ്റുപുഴ
* രാജഗിരി കോളേജ് ഓഫ് സോഷ്യൽ സൈൻസ്, കളമശേരി
* ഗവണ്മെന്റ് ഹോമിയോ കോളേജ്, ചോറ്റാനിക്കര
* ഗവണ്മെന്റ് ആയുർ‌‌വേദ കോളേജ്, തൃപ്പൂണിത്തുറ
* ആർ. എൽ. വി. കോളേജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ
* ഫിഷറീസ് കോളേജ്, പനങ്ങാട്
 
===യൂണിവേഴ്സിറ്റികൾ
* ശ്രീ ശങ്കര യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ്, കാലടി
* ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, റീജിയണൽ സെന്റർ, കൊച്ചി
 
===ടെക്ക്നിക്കൽ ഇൻസ്റ്റിട്യൂഷൻസ്===
 
====പോളീടെക്നിക്====
 
* ഗവണ്മെന്റ് പോളീടെക്നിക്, കളമശേരി
* ഗവണ്മെന്റ് വിമൺസ് പോളീടെക്നിക്, കളമശേരി
* ഗവണ്മെന്റ് പോളീടെക്നിക്, കൂവപ്പദി, പെരുമ്പാവൂർ
* ഗവണ്മെന്റ് പോളീടെക്നിക്, ചേലാട്, കോതമംഗലം
 
====ടെക്നിക്കൽ ഹൈ സ്കൂളുകൾ====
 
* ടെക്നിക്കൽ ഹൈ സ്കൂൾ, ആയവന
* ടെക്നിക്കൽ ഹൈ സ്കൂൾ, വരാപ്പെട്ടി
* ടെക്നിക്കൽ ഹൈ സ്കൂൾ, മുളന്തുരുത്തി
* ടെക്നിക്കൽ ഹൈ സ്കൂൾ, എലഞ്ഞി
 
====കോമേഴ്സിയൽ സ്കൂളുകൾ====
 
* ഗവണ്മെന്റ് കൊമേഴ്സിയൽ സ്കൂൾ, കോതമംഗലം
* ഗവണ്മെന്റ് കൊമേഴ്സിയൽ സ്കൂൾ, പോത്താനിക്കാട്
* ഗവ്ണ്മെന്റ് കൊമേഴ്സിയൽ സ്കൂൾ, കലൂർ, എറണാകുളം
* റീജിയണൽ സെന്റർ ഓഫ് ഐ. എച്ച്. ആർ. ഡി., എടപ്പള്ളി
 
====ടെയിലറിങ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെനിങ് സെന്റർ====
 
* തൃപ്പൂണിത്തുറ്
* ഞാറക്കൽ
* ചേരാനെല്ലൂർ
 
====മറ്റു കേന്ദ്രങ്ങൾ====
 
* ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്, കളമശേരി
* സൂപ്പർ‌‌വൈസറി ഡെവലപ്മെന്റ് സെന്റർ, കളമശേരി
* ഇൻസ്റ്റിട്യൂട് ഇൻഡസ്ട്രി ഇന്റെറാക്ഷൻ സെൽ, കളമശേരി
* കരിക്കുലം ഡെവെലെപ്മെന്റ് സെന്റർ, കളമശേരി
 
====ടീച്ചേർസ് ട്രെനിംഗ് സ്കൂൾ====
{| class="wikitable"
|-
! ഇൻസ്റ്റിട്യൂഷന്റെ പേര്
! സ്ഥലം
! മാനേജ്മെന്റ്
|-
| സെന്റ് ജൊസഫ്സ് ബി. റ്റി. എസ്., കറുകുറ്റി
| കറുകുറ്റി
| എയിഡഡ്
|-
| ഡൈറ്റ് കുറുപ്പമ്പടി
| അസമണ്ണൂർ
| ഗവണ്മെന്റ്
|-
| ഗവണ്മെന്റ് ബി. റ്റി, എസ്., ചെറുവത്തൂർ
| നെല്ലിക്കുഴി
| ഗവണ്മെന്റ്
|-
| സെന്റ് ജോർജസ് ടി. ടി. ഐ., വാഴക്കുളം
| മഞ്ജല്ലൂർ
| എയിഡഡ്
|-
| സെന്റ് ജോൺസ് ടി. ടി. ഐ., വടകര
| തിരുമാറാടി
| എയിഡഡ്
|-
| ശ്രീ നാരായണ മെമ്മോറിയൽ ബി. ടി. എസ്., മൂത്തകുന്നം
| വടക്കേക്കര
| എയിഡഡ്
|-
| സെന്റ് പീറ്റേർഴ്സ് ബി. ടി. എസ്., കോലഞ്ചേരി
| പൂതിർക
| എയിഡഡ്
|-
| രാജർഷി മെമ്മോറിയൽ ബി. ടി. എസ്., വടവുകോട്
| വടവുകോട് പുത്തെൻ‌‌ക്രൂസ്
| എയിഡഡ്
|-
| ഭഗവതിവിലാസം ടി. ടി. ഐ., നായരമ്പലം
| നായരമ്പലം
| എയിഡഡ്
|-
| സെന്റ് ആൽബർട്സ് ടീച്ചേഴ്സ് ടി. ടി. ഐ., എറണാകുളം
| കൊച്ചി കോർപ്.
| എയിഡഡ്
|-
| തിരുമല ദേവസ്വം ടി. ടി. ഐ. മട്ടാംഞ്ചേരി
| കൊചി കോർപ്.
| എയിഡഡ്
|-
| അവർ ലേഡീസ് ടി. ടി. ഐ., പള്ളൂരുത്തി
| കൊച്ചി കോർപ്.
| എയിഡഡ്
|-
| ഗവണ്മെന്റ് ബി. ടി. എസ്., എടപ്പള്ളി
| കൊച്ചി കോർപ്.
| ഗവണ്മെന്റ്
|‌-
| ഗവണ്മെന്റ് ടി. ടി. ഐ., മൂവാറ്റുപുഴ
| മൂവാറ്റുപുഴമുനി
| ഗവണ്മെന്റ്
|-
|}
 
==പൊതുജനാരോഗ്യം==
[[ചിത്രം:കൂത്താട്ടുകുളം.jpg|thumb|250px|left| കൂത്താട്ടുകുളം പട്ടണം]]
പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകിത്തുടങ്ങിയത് 19-ം ശതകത്തിന്റെ അവസാന വർഷങ്ങളിലാണ്. 1848-ൽ സ്ഥാപ്താപിതമായ എറണാകുളം ആശുപത്രിയാണ് ഏറ്റവും പഴക്കംചെന്ന ആതുരാലയം. 1872-ൽ ഫോർട്ട്കൊച്ചിയിൽ സ്ഥാപിതമായ ഡിസ്പെൻസറി പിന്നീട് സർക്കാർ ആശുപതിയായി വളർന്നു. പിൽക്കാലത്തു തൃപ്പൂണിത്തുറയിലും (1888) ഞാറയ്ക്കലും (1907) മട്ടാഞ്ചേരിയിലും (1909) ആതുരാലയങ്ങൾ സ്ഥാപിതമായി. ഇപ്പോൾ സർക്കാർ അധീനതയിൽ 112 സർക്കാർ ആശുപത്രികളും, ഡിസ്പെൻസറികളും, പ്രൈമറി ഹെൽത്ത് സെന്ററുകളും ഉണ്ട്.<ref>http://ernakulam.nic.in/health.asp?typ=1&titl=Allopathy List of Allopathy Hospitals Ernakulam District</ref> കൂടതെ ആയുർ‌‌വേദ ഹൊസ്പിറ്റലുകളും, ഡിസ്പെൻസറിയുമായി 82 എണ്ണവും<ref>http://ernakulam.nic.in/health.asp?typ=2&titl=Ayurveda List of Ayurveda Hospitals Ernakulam District</ref>അനവധി ഹോമിയൊ ഹോസ്പിറ്റലുകളും ഉണ്ട്. ഇതിനു പുറമേ നല്ലനിലയിൽ പ്രവർത്തിക്കുന്ന നിരവധി സ്വകാര്യവൈദ്യസ്ഥാപനങ്ങളും ഈ ജില്ലയിലുണ്ട്. 1914-ൽ ചൊവ്വരയിൽ നിർമിച്ച വാട്ടർ‌‌വർക്ക്സ് ആണ് കൊച്ചിനഗരത്തിലെ ജലവിതരണം നിർ‌‌വഹിക്കുന്നത്. മൃഗചികിൽസക്കായി ആശുപത്രികളും ഡിസ്പൻസറികളും ഉണ്ട്.
 
==ഭരണവ്യവസ്ഥ==
 
ഈ ജില്ല ഏഴു തലൂക്കുകളും 2 റവന്യൂ ഡിവിഷനുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. കൊച്ചി റവന്യൂ ഡിവിഷനിൽ നാലു (ആലുവ, പറവൂർ, കണയന്നൂർ, കൊച്ചി) താലൂക്കുകളും 10 ഫർക്കകളും മൂവാറ്റുപുഴ ഡിവിഷനിൽ മൂന്ന് (കുന്നത്തുനാട്, കോതമംഗലം, മൂവറ്റുപുഴ) താലൂക്കുകളും 8 ഫറക്കകളും ഉൾപ്പെടുന്നു. ഈ ജില്ലയിൽ ഒരു കോർപറേഷനും 7 മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. ഇപ്പോൾ ഈ ജില്ലയിൽ 15 വികസന ബ്ലോക്കുകളും ഇവയുടെ അധികാരസീമയിൽ 84 പഞ്ചായത്തുകളും ഉണ്ട്.<ref>Mal Encyclopedia Vol-5: page 265</ref>
 
== പ്രധാന ഹിന്ദുക്ഷേത്രങ്ങൾ ==
 
* എറണാകുളം ശിവക്ഷേത്രം
* ആലുവ മണപ്പുറം ശിവക്ഷേത്രം
* [[പെരുവാരം മഹാദേവ ക്ഷേത്രം|മഹാദേവക്ഷേത്രം, പെരുവാരം]], പറവൂർ
* ചക്കൻ‌‌കുളങ്ങ്രര ക്ഷേത്രം, തൃപ്പൂണിത്തുറ
* ഗൗരീശ്വര ക്ഷേത്രം, ചെറായി
* ചോറ്റാനിക്കര ക്ഷേത്രം
* എരവികുളങ്ങര ക്ഷേതം
* മഹാഗണപതി ക്ഷേത്രം, കളമശേരി
* കണ്ണങ്കുളങ്ങര ക്ഷേത്രം, പറവൂർ
* കർപ്പിള്ളിക്കവ് ശ്രീ മഹാദേവ ക്ഷേത്രം
* കരുംബക്കാവ് ഭഗവതി ക്ഷേത്രം, എടത്തല
* മഹാദേവ ക്ഷേത്രം എറണാകുളം
* പരമാര ദേവീക്ഷേത്രം, എറണാകുളം
* പാവക്കുളം ക്ഷേത്രം, എറണാകുളം
* പെരുംനിണക്കുളം ക്ഷേതം, തൃപ്പൂണിത്തുറ
* പുഴക്കരക്കടവു ദേവീക്ഷേത്രം, മൂവാറ്റുപുഴ
* ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രവിപുരം
* ശ്രീ ബാലകൃഷ്ണസ്വാമി ക്ഷേത്രം, കുഴുപ്പിള്ളി
* ശ്രീ പൂർണത്രയേശ ക്ഷേത്രം
* ശ്രീ വേണുകൃഷ്ണസ്വാമി ദേവസ്ഥാനം, ചേന്ദമംഗലം
* തിരുവൈരാണിക്കുളം ക്ഷേത്രം
* തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം
* തിരുവഞ്ചിക്കുളം ക്ഷേത്രം
* തൃക്കാക്കര ക്ഷേത്രം
* തൃക്കാര ക്ഷേത്രം
* വെള്ളോർകുന്നം ക്ഷേത്രം, മൂവറ്റുപുഴ
* ആമേഡ ക്ഷേത്രം
* ശ്രീകൃഷ്ണഗരുഡവിഷ്ണു ക്ഷേത്രം, ചെമ്മനാട്
* മൂകാമ്പിക ക്ഷേത്രം, പറവൂർ
* വെളുത്താട്ട് ദേവീക്ഷേത്രം, പറവൂർ
* കാളികുളങ്ങര ദേവീക്ഷേത്രം പറവൂർ
* തോന്നിയകാവ് ദേവീക്ഷേത്രം
* കൊട്ടുവളളികാവ് ഭഗവതി ക്ഷേത്രം,കൊട്ടുവളളി
* തിരുമുപ്പം മഹാദേവ ക്ഷേത്രം,തിരുമുപ്പം
പറവൂർ<ref>http://en.wikipedia.org/wiki/Temples_of_Kerala Temples of Kerala (Ernakulam)</ref>
 
==എറണാകുളത്തെ സി. എസ്. ഐ. ചർച്ചുകൾ==
 
* സി. എസ്സ്. ഐ. ഹോളി ട്രിനിറ്റി ചർച്ച്, യു. സി. കോളേജ് ആലുവ
* സെന്റ് ജോൺസ് ബാപ്ടിഷ് സി. എസ്സ്. ഐ. ചർച്ച്, ആലുവ
* സി. എസ്സ്. ഐ. ക്രിസ്റ്റ് ചർച്ച്, എളംകുളം
* സെന്റ് ഫ്രാൻസിസ് സി. എസ്സ്. ഐ. ചർച്ച്, ഫോർട്ട് കൊച്ചി
* സി. എസ്സ്. ഐ. അസ്സൻഷൻ ചർച്ച്, കാക്കനാട്
* ആൾസെയിന്റ് സി. എസ്സ്. ഐ. ചർച്ച്, കളമശ്ശേരി<ref>http://www.csiimmanuel.org/history.htm CSI Immanuel Church</ref>
 
==കടപ്പാട്==
 
== പ്രധാന ആരാധനാലയങ്ങൾ ==
* മലയാളം സർ‌‌വവിജ്ഞാനകോശം വാല്യം 5; സ്റ്റേറ്റ് എൻസൈക്ലോപീഡിയാ പബ്ലിക്കേഷൻസ് തിരുവനന്തപുരം.
*[[പൊന്നുരന്നി ജുമാമസ്ജിദ്]]
*[[എറണാകുളം ശിവക്ഷേത്രം]]
*[[സെന്റ്. മേരീസ് ബസലിക്ക]] - ബസലിക്ക ആയി ഉയർത്തപ്പെട്ട കേരളത്തിലെ ആദ്യത്തെ പള്ളീ
 
== അവലംബം ==
<references/>
{{reflist|2}}
 
==പുറത്തേക്കുള്ള കണ്ണികൾ==
 
* http://www.ekm.kerala.gov.in/photo.htm Photo Gallery
* http://www.ekm.kerala.gov.in/glance.htm At a Glance
* http://www.kerala.gov.in/ Citizen Call Centre-Provides Solutions for Your Problems
* http://www.cochinonline.com/ Cochin Informations
* http://www.cochin-city.com/index_files/Page365.htm Photo Gallery.
* http://www.cheraibeachresorts.com/backwater.html CHERAI BEACH RESORTS
[[വിഭാഗം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും]]
 
Line 429 ⟶ 37:
[[pam:Ernakulam]]
[[ro:Ernakulam]]
[[ru:Эрнакулам]]
[[sv:Ernakulam]]
"https://ml.wikipedia.org/wiki/എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്