"എം.എ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കോട്ടയം ജില്ലയിൽ ജനിച്ചവർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗ
വരി 44:
 
==ജീവിതരേഖ==
1936 ജൂൺ 26-ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുറവിലങ്ങാട്]] മറ്റത്തിൽ കുളത്തനാനിയിൽ എം.ജെ. എബ്രാഹാമിന്റെയും ഭാര്യ മറിയാമ്മ എബ്രാഹാമിന്റെയും ഏഴ് മക്കളിൽ നാലാമനായാണ് ജനനം. 1978-ലാണ് എം.എ. ജോൺ വിവാഹിതനായത്. മത പരമായ ചടങ്ങുകളോട് താല്പര്യം ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ വിവാഹം സ്പെഷ്യൽ മര്യേജ് ആക്റ്റ് പ്രകാരമായിരുന്നു വിവാഹം.
 
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ ജോൺ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. കെ.എസ്.യൂവിൽ പ്രവർത്തിച്ച ശേഷം 1961-ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963-ൽ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സിന് ദേശീയതലത്തിൽ മാത്രം പ്രസിഡന്റുണ്ടയിരുന്ന അക്കാലത്ത് 1965-ൽ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് എല്ലാ സംസ്ഥാന സമിതികളും പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കാമരാജിന് ജോൺ കത്തയയ്ക്കുകയുണ്ടായി. തുടർന്ന് ജോണിനെ രാജ്യവ്യാപകമായി, യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ രൂപവത്ക്കരിച്ച നാലംഗ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.
"https://ml.wikipedia.org/wiki/എം.എ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്