"എം.എ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
==ജീവിതരേഖ==
1936 ജൂൺ 26-ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുറവിലങ്ങാട്]] മറ്റത്തിൽ കുളത്തനാനിയിൽ എം.ജെ. എബ്രാഹാമിന്റെയും ഭാര്യ മറിയാമ്മ എബ്രാഹാമിന്റെയും ഏഴ് മക്കളിൽ നാലാമനായാണ് ജനനം.
 
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ ജോൺ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. കെ.എസ്.യൂവിൽ പ്രവർത്തിച്ച ശേഷം 1961-ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963-ൽ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സിന് ദേശീയതലത്തിൽ മാത്രം പ്രസിഡന്റുണ്ടയിരുന്ന അക്കാലത്ത് 1965-ൽ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് എല്ലാ സംസ്ഥാന സമിതികളും പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കാമരാജിന് ജോൺ കത്തയയ്ക്കുകയുണ്ടായി. തുടർന്ന് ജോണിനെ രാജ്യവ്യാപകമായി, യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ രൂപവത്ക്കരിച്ച നാലംഗ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.
 
"https://ml.wikipedia.org/wiki/എം.എ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്